Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ
വിത്തുമുളച്ച് അടുത്ത തലമുറ രൂപപ്പെടുന്നതിനിടയിലെ വിവിധഘട്ടങ്ങള്‍ ചുവടെ ചിത്രീകരണത്തില്‍ നല്കിയിരിക്കുന്നു.
a) ചിത്രീകരണത്തില്‍ സൂചിപ്പിച്ചിരിക്കുന്ന A,B,C,D,Eഎന്നീ സസ്യഹോര്മോണിന്റെ പേരെഴുതുക?
b) കാര്‍ഷികമേഖലയില്‍ കൃത്രിമസസ്യഹോര്മോണുകള് ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനമെന്ത്?
A-അബ്സെസിക്കാസിഡ് , B- ജിബ്ബര്ലിനുകള്, C- സൈറ്റോകിനിന്‍, D- ഓക്സിന്, E- എഥിലിന്‍
b) സസ്യഹോര്‍മോണുകളുടെ സ്വാഭാവിക രാസഘടന തിരിച്ചറിഞ്ഞതും ഋതുക്കള്‍ക്കനുസരിച്ച് സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും മന്ദീഭവിപ്പിക്കുകയും ചെയ്യാം എന്നതും കാര്‍ഷികമേഖലയില്‍ കൃത്രിമസസ്യഹോര്മോണുകള് ഉപയോഗിക്കാം എന്ന തിരിച്ചറിവിന് അടിസ്ഥാനമായി.
A കോളത്തിനനുസരിച്ച് B C കോളങ്ങള്‍ ക്രമീകരിക്കുക?
ബോക്സില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
തൈമസ്, പിറ്റ്യൂറ്ററി, പൈനിയല്‍, ഹൈപ്പോതലാമസ് |
1. തന്നിരിക്കുന്നവയില്‍ മസ്തിഷ്കത്തില്‍ കാണപ്പെടാത്ത ഗ്രന്ഥിയേത്?
2. നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും പ്രധാനപങ്കുവഹിക്കുന്ന ഗ്രന്ഥി ഏത്?
1. തൈമസ് ഗ്രന്ഥി
2. ഹൈപ്പോതലാമസ്
പട്ടികയില്‍ X ഒരു ഹോര്‍മോണും Yഒരു ഗ്രന്ഥിയുമാണ്. പട്ടിക നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
X |
പ്രതിരോധകോശങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു |
Y |
പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളുടെ പാകപ്പെടലിനെയും പ്രവര്‍ത്തനത്തേയും നിയന്ത്രിക്കുന്നു. |
1.X എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണ്‍ ഏത്?
2.Y എന്ന് സൂചിപ്പിച്ചിരിക്കുന്ന ഗ്രന്ഥി ഏത്?
3. X എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
1 . കോര്‍ട്ടിസോള്‍
2 . തൈമസ്
3 . എ.സി.റ്റി.എച്ച്(ACTH )
രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
സൂചന : A,B ഗ്രന്ഥികള്‍
X,Y ഹോര്‍മോണകള്‍
1. രക്തത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ് എത്ര.
2. A, B എന്ന് സൂചിപ്പിച്ചിരിക്കുന്ന ഗ്രന്ഥികള്‍ ഏതെല്ലാം.
3. X,Y എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം.
4. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതില്‍ X ന്റെ ഒരു പ്രവര്‍ത്തനം എഴുതുക.
1. 9-11 മി. ഗ്രാം/ 100 മി.ലി. രക്തം ആണ് രക്തത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ്.
2. A- തൈറോയിഡ് ഗ്രന്ഥി, B-പാരാതൈറോയിഡ് ഗ്രന്ഥി
3. X- കാല്‍സിട്ടോണിന്‍, Y-പാരാതോര്‍മോണ്‍
4. അസ്ഥികളില്‍ നിന്നും കാല്‍സ്യം രക്തത്തിലേക്ക് കലരുന്നത് തടയുന്നു./രക്ത്ത്തില് അധികമുള്ള കാല്‍സ്യത്തെ അസ്ഥികളില്‍ സംഭരിക്കുന്നു.
പട്ടികയില്‍ മനുഷ്യന്റെ രക്തത്തിലെ രണ്ട് ഘടകങ്ങളുടെ സാധാരണ തോത് നല്കിയിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
A |
9-11 mg/100ml |
B |
70-110 mg/100ml |
1. A,B എന്നീ ഘടകങ്ങള്‍ ഏതെല്ലാം?
2. Aയുടെ തോത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണകള്‍ ഏതെല്ലാം?
3. B യുടെ തോത് അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?
1. A- രക്തത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ്
B- രക്തത്തിലെ ഗ്ലാക്കോസിന്റെ സാധാരണ അളവ്
2. കാല്‍സിട്ടോണിന്‍, പാരാതോര്‍മോണ്‍
3. പ്രമേഹം (ഡയബറ്റിസ് മെലിറ്റസ്)
ബോക്സില്‍ നല്‍കിയിരിക്കുന്ന രോഗങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
അല്‍ഷിമേഴ്സ്, അക്രോമെഗാലി, അപസ്മാരം, പ്രമേഹം |
നാഡീവ്യവസ്ഥയിലെ തകരാറ് |
അന്തസ്രാവി വ്യവസ്ഥയിലെ തകരാറ് |
|
|
നാഡീവ്യവസ്ഥയിലെ തകരാറ് |
അന്തസ്രാവി വ്യവസ്ഥയിലെ തകരാറ് |
അല്‍ഷിമേഴ്സ് അപസ്മാരം |
അക്രോമെഗാലി പ്രമേഹം |
ബോക്സില്‍ നല്‍കിയിരിക്കുന്ന ഹോര്‍മോണുകളെ അവ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പേര് തലക്കെട്ടായി നല്കി പട്ടികപ്പെടുത്തുക.
വാസോപ്രസിന്‍, തൈറോക്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍, പ്രോലാക്ടിന്‍, കാല്‍സിടോണിന്‍, സൊമാറ്റോട്രോപിന്‍ |
ഹൈപ്പോതലാമസ് |
തൈറോയിഡ് |
പിറ്റ്യൂട്ടറി |
വാസോപ്രസ്സിന്‍ റിലീസിംഗ് ഹോര്‍മോണ്‍ |
തൈറോക്സിന്‍ കാല്‍സിട്ടോണിന്‍ |
പ്രോലാക്ടിന്‍ സൊമാറ്റോട്രോപ്പിന്‍ |
പട്ടിക വിശകലനം ചെയ്ത് A, B എന്നീ കോളങ്ങള്‍ക്ക് ഉചിതമായ തലക്കെട്ട് നല്‍കുക.
A |
B |
കസ്തൂരി |
എഥിലിന്‍ |
ബോംബികോള്‍ |
ജിബ്ബര്‍ലിന്‍ |
A- ഫിറോമോണുകള്‍ , B- സസ്യഹോര്‍മോണുകള്‍
ചുവടെ നല്‍കിയിരിക്കുന്നവയെ സമാനതകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തലക്കെട്ട് നല്കി തരംതിരിച്ചെഴുതുക.
എഥിലിന്‍, സിവെറ്റോണ്‍, ജിബ്ബര്‍ലിന്‍, ബോംബിക്കോള്‍ |
ഫിറോമോണുകള്‍ |
സസ്യഹോര്‍മോണുകള്‍ |
സിവെറ്റോണ്‍, ബോംബിക്കോള്‍ |
എഥിലിന്‍, ജിബ്ബര്‍ലിന്‍ |
ചുവടെ നല്കിയിരിക്കുന്നവയില് പിറ്റ്യൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കാത്ത ഹോര്‍മോണ്‍ ഏത്?
പ്രോലാക്ടിന്‍, ഓക്സിടോസിന്‍, സൊമാറ്റോട്രോപിന്‍, ഗൊണാഡോട്രോപിക് ഹോര്‍മോണ്‍ |
ഓക്സിടോസിന്‍
സൂചനകള്‍ വിശകലനം ചെയ്ത് പട്ടിക പൂര്‍ത്തീകരിക്കുക.
X- മുലപ്പാല്‍ ഉത്പാദനത്തിന് സഹായിക്കുന്നു. Y- മുലപ്പാല്‍ ചുരത്തുന്നതിന് സഹായിക്കുന്നു. സൂചന: X,Y എന്നിവ ഹോര്‍മോണുകള്‍. |
|
പേര് |
ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി |
X |
|
|
Y |
|
|
|
പേര് |
ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി |
X |
പ്രോലാക്ടിന്‍ |
പിറ്റ്യൂട്ടറി ഗ്രന്ഥി |
Y |
ഓക്സിടോസിന്‍ |
ഹൈപ്പോതലാമസ് |
ബോക്സിലെ വിവരങ്ങള്‍ ഉപയോഗിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
അഡ്രീനല്‍ ഗ്രന്ഥി |
|
കോര്‍ട്ടക്സ്- അല്‍ഡോസ്റ്റീറോണ്‍ |
മെഡുല്ല- കോര്‍ട്ടിസോള്‍ |
a) ബോക്സില്‍ സൂചിപ്പിച്ചിരിക്കുന്ന ജോഡികളില്‍ ശരിയായത് ഏത്?
b) ലവണ-ജല സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനകേന്ദ്രം ഏത്?
a) കോര്‍ട്ടക്സ്- അല്‍ഡോസ്റ്റീറോണ്‍
b) വൃക്ക.
ഹോര്‍മോണുകളെ സംബന്ധിച്ച് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തി എഴുതുക.
a. ഹോര്‍മോണുകള്‍ ലക്ഷ്യകോശങ്ങില് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
b. അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോര്‍മോണുകള്‍.
c. ഹോര്‍മോണുകള്‍ പ്രത്യേക കുഴലുകളിലൂടെ ലക്ഷ്യകോശങ്ങളില്‍ എത്തുന്നു.
d. ഹോര്‍മോണുകള്‍ രക്തത്തിലൂടെ സംവഹനം ചെയ്യുന്നു.
1. a,b,c ശരി
2.a,c,d ശരി
3.b,c,d മാത്രം ശരി
4.a,b,d ശരി
4.a,b,d ശരി
ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക.
TSH, ACTH, GTH, ADH
ADH, മറ്റുള്ളവ ട്രോപിക് ഹോര്‍മോണുകള്‍/പിറ്റ്യൂറ്ററിയുടെ മുന്‍ ദളം ഉത്പ്പാദിപ്പിക്കുന്നു
ചുവടെ തന്നിട്ടുള്ളവയില്‍ ഗ്ലൂക്കോസിന്റെ ക്രമീകരണത്തില്‍ പങ്കില്ലാത്ത ഹോര്‍മോണ്‍ ഏത്?
കോര്‍ട്ടിസോള്‍, ഗ്ലൂക്കഗോണ്‍, ആല്‍ഡോസ്റ്റിറോണ്‍, ഇന്‍സുലിന്‍ |
ആല്‍ഡോസ്റ്റിറോണ്‍
ചുവടെ നല്‍കിയിരിക്കുന്ന ജോഡികള്‍ വിശകലനം ചെയ്ത് അവയിലെ പദങ്ങള്‍ തമ്മിലുള്ള ബന്ധം എഴുതുക?
a) തൈറോക്സിന്‍- ക്രറ്റിനിസം
b) സൊമാറ്റോട്രോപിന്‍ - വാമനത്വം
a) തൈറോക്സിന്‍ എന്ന ഹോര്‍മോണിന്റെ അഭാവം മൂലം കുട്ടികളില്‍ ക്രറ്റിനിസം എന്ന രോഗമുണ്ടാകുന്നു.
b) സൊമാറ്റോട്രോപിന്‍ എന്ന ഹോര്‍മോണിന്റെ അഭാവം മൂലം കുട്ടികളില്‍ വാമനത്വം എന്ന രോഗാവസ്ഥയുണ്ടാകുന്നു.
ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക.
മെലാടോണിന്‍, പ്രൊജസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രോജന് |
മെലാടോണിന്‍, മറ്റുള്ളവ ലൈംഗിക ഹോര്‍മോണുകള്‍
ചുവടെ നല്കിയ ചിത്രീകരണത്തില്‍ “A”എന്നു സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണിന്റെ പേരെഴുതുക?
റിലീസിംഗ് ഹോര്‍മോണ്‍
ചിത്രീകരണം നിരീക്ഷിക്കുക.
a) ചിത്രീകരണത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഹോര്‍മോണ്‍ ഏത്?
b) തെറ്റായി ഉള്‍പ്പെടുത്തിയ ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? ഹോര്‍മോണിന്റെ ധര്‍മ്മം എന്ത്?
a) ADH
b) ഹൈപ്പോതലാമസ്, വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
വാസോപ്രസിന്റെ പ്രവര്‍ത്തനം സൂചിപ്പിക്കുന്ന ചിത്രീകരണം ബോക്സിലെ വിവരങ്ങള്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കുക.
കൂടുന്നു, കുറയുന്നു, സാധാരണ നിലയില്‍, മാറ്റമില്ല |
A- രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു
B- വാസോപ്രസ്സിന്റെ ഉത്പാദനം കൂടുന്നു
C- വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണം കൂടുന്നു
ചുവടെ നല്‍കിയിരിക്കുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
A. വാസോപ്രസിന്റെ ഉല്‍പ്പാദനം കുറയുന്നു.
B. ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയുന്നു.
C. കാല്‍സിടോണിന്റെ ഉത്പ്പാദനം കുറയുന്നു.
a) A സാഹചര്യങ്ങളില്‍ ഉണ്ടാകാവുന്ന രോഗാവസ്ഥ ഏത്?
b) B സാഹചര്യങ്ങളില്‍ ഉണ്ടാകാവുന്ന രോഗാവസ്ഥ ഏത്?
b) A,B,C സാഹചര്യങ്ങളില്‍ വ്യതിയാനം ഉണ്ടാകാവുന്ന രക്തത്തിലെ ഘടകങ്ങള്‍ ഏതെല്ലാം?
a) A- ഡയബറ്റിസ് ഇന്‍സിപ്പിഡസ്
b) B- പ്രമേഹം
c) A- ജലം, B- ഗ്ലൂക്കോസ്, C- കാല്‍സ്യം
ചുവടെ തന്നിരിക്കുന്നവയില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്മത്തില് ഉള്‍പ്പെടാത്തത് ഏത്?
a) ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നു.
b) വൃക്കയിലെ ജലത്തിന്റെ പുനരാഗീരണത്തിന് സഹായിക്കുന്നു.
c) കുട്ടികളിലെ ശാരീരിക വളര്‍ച്ചയെ നിയന്ത്രിക്കുന്നു.
d) ഊര്ജോത്പ്പാദനം വര്‍ധിപ്പിക്കുന്നു.
b) വൃക്കയിലെ ജലത്തിന്റെ പുനരാഗീരണത്തിന് സഹായിക്കുന്നു.
അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നതെങ്ങനെ എന്ന് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് വിശദീകരിക്കുക.
a) ഹൈപ്പോതലാമസ് പിറ്റ്യൂറ്ററി ഗ്രന്ഥിയെ നിയന്ത്രിക്കുന്നു.
b) പിറ്റ്യൂറ്ററിഗ്രന്ഥി മറ്റ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നു.
ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന റിലീസിംഗ് ഹോര്‍മോണുകള്‍ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണ്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഇന്‍ഹിബിറ്റിംഗ് ഹോര്‍മോണുകള്‍ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണ്‍ ഉത്പാദനത്തെ മന്ദീഭവിപ്പിക്കുന്നു.
പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ട്രോപിക് ഹോര്‍മോണുകള്‍ മറ്റ് അന്തഃസ്രാവീഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു.
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് കാരണം എഴുതുക?
a) രാത്രിയില്‍ ഉറക്കം വരുന്നു. നേരം പുലരുമ്പോള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നു.
b) തേനീച്ച, ചിതല് മുതലായവ കോളനികളായി താമസിക്കുന്നു.
രാത്രിയില്‍ പൈനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെലടോണിന്റെ അളവ് രക്തത്തില്‍ കൂടുന്നതിനനുസരിച്ച് ഉറക്കം വരികയും പകല്‍ മെലടോണിന്റെ അളവ് രക്തത്തില്‍ കുറയുന്നതിനനുസരിച്ച് ഉറക്കമുണരുകയും ചെയ്യുന്നു.
b) ഫിറോമോണുകള്‍ എന്ന രാസവസ്തുക്കള്‍ രാസസന്ദേശങ്ങളായി പ്രവര്‍ത്തിക്കുന്നു.
ഹോര്‍മോണുകളുടെ ലക്ഷ്യകോശങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച് ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ക്രമീകരിച്ച് ഫ്ലോചാര്ട്ട് തയ്യാറാക്കുക.
കോശത്തില്‍ രാസാഗ്നികള്‍ പ്രവര്‍ത്തനക്ഷമമാകുന്നു
അന്തഃസ്രാവി ഗ്രന്ഥി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്നു.
കോശത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുന്നു.
ഹോര്‍മോണ്‍ ഗ്രാഹി സംയുക്തം ഉണ്ടാകുന്നു.
ഹോര്‍മോണ്‍ രക്തത്തിലൂടെ ലക്ഷ്യ കോശങ്ങളിലേക്ക് എത്തുന്നു.
ഹോര്‍മോണ്‍ തന്മാത്ര ഗ്രാഹിയുമായി സംയോജിക്കുന്നു.
അന്തഃസ്രാവി ഗ്രന്ഥി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്നു.
ഹോര്‍മോണ്‍ രക്തത്തിലൂടെ ലക്ഷ്യകോശങ്ങളിലേക്ക് എത്തുന്നു.
ഹോര്‍മോണ്‍ തന്മാത്ര ഗ്രാഹിയുമായി സംയോജിക്കുന്നു.
ഹോര്‍മോണ്‍-ഗ്രാഹി സംയുക്തം ഉണ്ടാകുന്നു.
കോശത്തില്‍ രാസാഗ്നികള്‍ പ്രവര്‍ത്തനക്ഷമമാകുന്നു.
കോശത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുന്നു.
അഡ്രിനല്‍ ഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന ചില ഹോര്‍മോണുകള്‍ അടിയന്തിരഘട്ടത്തില്‍ പോരാടാനോ പിന്തിരിഞ്ഞോടാനോ സഹായിക്കുന്നു.
a) പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
b) ഈ ഹോര്‍മോണുകള്‍ സ്വതന്ത്രനാഡിവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
a) എപിനെഫ്രിന്, നോര്‍എപിനെഫ്രിന്‍
b) സിംപതറ്റിക് നാഡീവ്യവസ്ഥ ഉത്തേജിപ്പിക്കപ്പെട്ട് ഉണ്ടാകുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സമയം നിലനിര്‍ത്തുന്നത് അഡ്രിനല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന എപിനെഫ്രിന്, നോര്‍എപിനെഫ്രിന്‍ എന്നീ ഹോര്‍മോണുകളാണ്.
“X" ഒരു ഹോര്‍മോണാണ്. ഈ ഹോര്‍മോണ്‍ ദൈനംദിന ജീവിതതാളക്രമം സാധ്യമാക്കുന്നു.
1. “X” എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണ്‍ ഏത്?
2. ഈ ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
3. രാത്രിയിലും പകലും “X" ന്റെ ഉത്പ്പാദനത്തിലെ വ്യത്യാസം എന്ത്?
1. മെലടോണിന്‍
2. പൈനിയല്‍ ഗ്രന്ഥി
3. മെലടോണിന്റെ ഉത്പാദനം രാത്രിയില്‍ കൂടുതലും പകല്‍ കുറവുമാണ്.
A. നാഡീവ്യവസ്ഥയാണ് ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.
B.നാഡീവ്യവസ്ഥയോടൊപ്പം ചേര്‍ന്ന് അന്തഃസ്രാവിവ്യവസ്ഥയും ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.
A,Bഎന്നിവരുടെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് നിങ്ങളുടെ പ്രതികരണം എഴുതുക? പ്രതികരണത്തെ സാധൂകരിക്കുക?
നാഡീവ്യവസ്ഥയുടേയും അന്തഃസ്രാവീവ്യവസ്ഥയുടേയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ആന്തരസമസ്ഥിതി പാലനം നിലനിര്‍ത്തുന്നത്. ഉദാഹരണമായി അടിയന്തരസാഹചര്യങ്ങളില്‍ സിംപതറ്റിക് വ്യവസ്ഥ പ്രവര്‍ത്തിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന ശാരീരികപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സമയം നിലനിര്‍ത്തുന്നത് എപിനെഫ്രിന്, നോര്‍എപിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ചേര്‍ന്നാണ്.
A- "പിറ്റ്യൂറ്ററി ഗ്രന്ഥിയാണ് അന്തഃസ്രാവി ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്നത്.”
B- "ഹൈപ്പോതലാമസാണ് അന്തഃസ്രാവി ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉത്പ്പാദനം നിയന്ത്രിക്കുന്നത്.”
A, Bഎന്നിവരുടെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് നിങ്ങളുടെ പ്രതികരണം എഴുതുക. പ്രതികരണത്തെ സാധൂകരിക്കുക.
ഹൈപ്പോതലാമസാണ് അന്തഃസ്രാവിഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന റിലീസിംഗ് ഹോര്‍മോണുകള്‍ പിറ്റ്യൂട്ടറിയുടെ മുന്‍ദളത്തെ ഉത്തേജിപ്പിക്കുന്നതിനനുസരിച്ചാണ് ഇതരഗ്രന്ഥികളെ നിയന്ത്രിക്കുന്ന ട്രോപിക് ഹോര്‍മോണുകള്‍ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.
കൃത്രിമസസ്യഹോര്മോണുകള് എന്ന വിഷയത്തില്‍ തയ്യാറാക്കുന്ന സെമിനാറിലേക്ക് താഴെതന്നിരിക്കുന്ന ഉപവിഷയങ്ങളില്‍ രണ്ടുവീതം ആശയങ്ങള്‍ എഴുതുക.
1. സാധ്യതകള്‍
2.ആശങ്കകള്‍
സാധ്യതകള്‍- ഫലങ്ങള്‍ അകാലത്തില്‍ പൊഴിയുന്നത് തടയാന്‍ ഓക്സിനുകള് ഉപയോഗിക്കാം, പഴവര്ഗ്ഗസസ്യങ്ങളില് ഒരേസമയത്ത് വിളവെടുപ്പുനടത്താന് അബ്സെസിക്ക് ആസിഡ് ഉപയോഗിക്കാം.
ആശങ്കകള്‍- കൃത്രിമസസ്യഹോര്മോണുകളുടെ അനിയന്ത്രിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒറ്റപ്പെട്ടതേത്. മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക.
ഓക്സിന്, എഥിലിന്‍, സൈറ്റോകിനിന്‍, ഗിബ്ബര്‍ലിന്‍
എഥിലിന്‍, മറ്റുള്ളവ ദ്രാവകാവസ്ഥയിലുള്ളവ, സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
തേനീച്ച,ചിതലുകള്‍ മുതലായവ കോളനികളായി ജീവിക്കുന്നു.
1. ഈ ജീവികള്‍ കോളനികളായി ജീവിക്കുന്നതിന് സഹായിക്കുന്ന രാസവസ്തു ഏത്?
2.ഈ രാസവസ്തുവിന്റെ മറ്റ് രണ്ട് ധര്‍മങ്ങള്‍ എഴുതുക.
3.ഈ രാസവസ്തുവിനെ കാര്‍ഷിക മേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താം?
1. ഫിറോമോണുകള്‍
2. ഇണയെ ആകര്‍ഷിക്കല്‍, ഭക്ഷണലഭ്യത അറിയിക്കല്‍ (സഞ്ചാരപാത നിര്‍ണയിക്കല്‍, അപകടസാധ്യത അറിയിക്കല്‍)
3. കാര്‍ഷികമേഖലയില്‍ കൃത്രിമഫിറോമോണുകള് ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നു.
ചിത്രീകരണവും ബോക്സിലെ വിവരങ്ങളും വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
വൃക്ക, അസ്ഥി, ഗര്‍ഭാശയം |
1.ചിത്രീകരണത്തില്‍ സൂചിപ്പിച്ചിരിക്കുന്നA, Bഎന്നീ അവയവങ്ങളുടെ പേരുകള്‍ ബോക്സില്‍ നിന്നും തെരെഞ്ഞെടുത്തെഴുതുക.
2.ഹൈപ്പോതലാമസ്, പിറ്റ്യൂറ്ററി എന്നിവ ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
3. ഓക്സിടോസിന്റെ Aയിലെ പ്രവര്‍ത്തനം എഴുതുക.
1. A- ഗര്‍ഭാശയം, B- വൃക്ക
2.ഹൈപ്പോതലാമസാണ് ഓക്സിട്ടോസിനേയും വാസോപ്രസിനേയും ഉത്പാദിപ്പിച്ച് പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിന്ദളത്തിലേയ്ക്ക് സ്രവിക്കുന്നു.
3. ഗര്‍ഭാശയഭിത്തിയിലെ മിനുസപേശികളുടെ സങ്കോചത്തിന് സഹായിക്കുക വഴി പ്രസവം സുഗമമാക്കുന്നു.
ബോക്സില്‍ ചില സസ്യഹോര്‍മോണുകളുടെ ധര്‍മ്മങ്ങള്‍ നല്കിയിരിക്കുന്നു.അവയില്‍ ഉചിതമായവ തെരഞ്ഞെടുത്തെഴുതി പട്ടിക പൂര്‍ത്തീകരിക്കുക.
ഫലരൂപീകരണം, ഇലകളും ഫലങ്ങളും പൊഴിയല്‍, കോശവിഭജനം,സംഭ്യതാഹാരത്തിന്റെ വിഘടനം, കോശവൈവിധ്യവല്‍ക്കരണം,അഗ്രമുകുളത്തിന്റെ വളര്‍ച്ച |
സൈറ്റോകിനിന്‍ |
ജിബ്ബര്‍ലിന്‍ |
|
|
സൈറ്റോകിനിന്‍ |
ഓക്സിന് |
കോശവിഭജനം കോശവൈവിധ്യവല്‍ക്കരണം |
ഫലരൂപീകരണം അഗ്രമുകുളത്തിന്റെ വളര്‍ച്ച |
താഴെ തന്നിരിക്കുന്ന ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് അവയെ ഉചിതമായി പട്ടികയില്‍ ക്രമീകരിക്കുക.
a. ശരീരഭാരം കുറയുക. b. ശരീരഭാരം കൂടുക. c. വൈകാരിക പ്രക്ഷുബ്ധത
d. ഉയര്‍ന്ന രക്തസമ്മര്‍ദം e. കൂടുതല്‍ വിയര്‍പ്പ് f. ശരീരകലകളുടെ വീക്കം
ഹൈപ്പോതൈറോയ്ഡിസം |
ഹൈപ്പര്‍തൈറോയ്ഡിസം |
---|---|
|
ഹൈപ്പോതൈറോയ്ഡിസം |
ഹൈപ്പര്‍തൈറോയ്ഡിസം |
ശരീരഭാരം കൂടുക. |
ശരീരഭാരം കുറയുക |
ശരീരകലകളുടെ വീക്കം |
കൂടുതല്‍ വിയര്‍പ്പ് |
ഉയര്‍ന്ന രക്തസമ്മര്‍ദം |
വൈകാരിക പ്രക്ഷുബ്ധത |
ചിത്രീകരണത്തില്‍ X, Yഎന്നിവ ഹോര്‍മോണുകളാണ്.
X രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
Y യുടെ ഉല്‍പ്പാദനത്തിന് അയഡിന്‍ ആവശ്യമാണ്.
1. X,Y എന്നീ ഹോര്‍മോണുകളുടെ പേരെഴുതുക?
2. Y യുടെ ഏതെങ്കിലും രണ്ട് ധര്‍മ്മങ്ങള്‍ എഴുതുക?
1. X- കാല്‍സിട്ടോണിന്‍, Y- തൈറോക്സിന്‍
2. ഉപാപചയപ്രവര്‍ത്തനങ്ങളുടെ നിരക്ക് ഉയര്‍ത്തുന്നു/ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നു/ ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്കത്തിന്റെ വളര്‍ച്ചയും വികാസവും ത്വരിതപ്പെടുത്തുന്നു/കുട്ടികളിലെ ശരീരവളര്‍ച്ചയെ നിയന്ത്രിക്കുന്നു.(
മനുഷ്യനിലെ ചില അന്തഃസ്രാവിഗ്രന്ഥികളുടെ പേര് താഴെ തന്നിരിക്കുന്നു. അവയെ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ തലയില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ ക്രമീകരിക്കുക.
പാന്‍ക്രിയാസ്, തൈറോയ്ഡ്, പിറ്റ്യൂറ്ററി, വൃഷണം, ഹൈപ്പോതലാമസ്, തൈമസ് |
ഹൈപ്പോതലാമസ്,പിറ്റ്യൂറ്ററി, തൈറോയ്ഡ്, തൈമസ്, പാന്‍ക്രിയാസ്, വൃഷണം
ചിത്രീകരണത്തില്‍ വളര്‍ച്ചാഘട്ടത്തില്‍ A,B വ്യക്തികളിലെ സൊമാറ്റോട്രോപിന്റെ ഉല്‍പ്പാദനം സൂചിപ്പിക്കുന്നു
A, B എന്നീ വ്യക്തികളിലെ രോഗാവസ്ഥകള്‍ ഏതെല്ലാം?
A- ഭീമാകാരത്വം
B- വാമനത്വം
അയഡിന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അയഡിന്റെ കുറവ് ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരുഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.
1. പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്ന ഗ്രന്ഥി ഏത്?
2. അയഡിന്റെ അപര്യാപ്തത ഈ ഗ്രന്ഥിയെ എപ്രകാരം ബാധിക്കുന്നു?
ചുവടെ നല്കിയ തോത് ഉത്തരമായി വരുന്ന ഒരു ചോദ്യം നിര്‍മ്മിക്കുക?
70-110 മി.ഗ്രാം. /100 മി.ലി. രക്തം |
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവെത്ര?
ചുവടെ തന്നിരിക്കുന്ന ഗ്രന്ഥികളില്‍ തലച്ചോറിലുള്പ്പെടാത്ത ഗ്രന്ഥികള്‍ ഏതെല്ലാമെന്ന് കണ്ടെത്തി എഴുതുക.
|
തൈമസ്, അഡ്രീനല്‍ ഗ്രന്ഥി
"രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതിനാല്‍ പ്രമാഹരോഗികള് കൂടുതല്‍ ഊര്ജസ്വലരാകുകയല്ലേ വേണ്ടത്.”
ഈ സംശയത്തിന് നിങ്ങള്‍ എന്ത് വിശദീകരണം നല്‍കും?
കോശത്തില്‍ ഗ്ലൂക്കോസിന്റെ വിഘടനത്തിലൂടെ ശരീരത്തില്‍ ഊര്‍ജം സ്വതന്ത്രമാകുന്നത്.പ്രമേഹ രോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനവൈകല്യം മൂലമാണ്. ഇന്‍സുലിന്‍ ഉത്പ്പാദനം കുറവായതിനാല്‍ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം കുറയുന്നു. ഊര്ജോത്പ്പാദനം കുറയുന്നു
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ഏതേതുഗ്രന്ഥികളെ സൂചിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞെഴുതുക.
a) രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
b) ലവണ-ജല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.
c) ജീവിതതാളക്രമം സാധ്യമാക്കുന്നു.
a) തൈറോയിഡ് ഗ്രന്ഥി
b) അഡ്രീനല്‍ ഗ്രന്ഥി
c) പൈനിയല്‍ ഗ്രന്ഥി
അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുത്തെഴുതുക.
മെഡുല്ല എന്ന ഭാഗം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു.
മസ്തിഷ്കത്തില്‍ ഹൈപ്പോതലാമസിനുതൊട്ടുതാഴെ സ്ഥിതി ചെയ്യുന്നു.
അഡ്രിനോകോര്ട്ടിക്കോ ട്രോപിക് ഹോര്‍മോണിനാല്‍ ഉത്തേജിപ്പിക്കപ്പെടുന്നു.
ഹോര്‍മോണ്‍ വൈകല്യം അക്രോമെഗലി എന്ന അവസ്ഥയുണ്ടാക്കുന്നു.
1) മെഡുല്ല എന്ന ഭാഗം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു.
3) അഡ്രിനോകോര്ട്ടിക്കോ ട്രോപിക് ഹോര്‍മോണിനാല്‍ ഉത്തേജിപ്പിക്കപ്പെടുന്നു.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
സൂചന: X ഹോര്‍മോണ്‍
a. X എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോര്‍മോണ്‍ ഏത്?
b. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ x ന്റെ രണ്ടു പ്രവര്‍ത്തനങ്ങള്‍ എഴുതുക?
a) ഇന്‍സുലിന്‍
b) ഗ്ലൂക്കോസ് തന്മാത്രകളുടെ കോശത്തിനകത്തേയ്ക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്നു.
അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഘടകങ്ങളെ A,B,C എന്ന് സൂചിപ്പിച്ചിരിക്കുന്നു.
A,B എന്നീ ഹോര്‍മോണുകളുടെ പേര് എഴുതുക.
C സൂചിപ്പിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം ഏത്
ഹോര്‍മോണുകള്‍(A,B )- അഡ്രിനാലിന്‍,നോര്‍അഡ്രിനാലിന്‍
നാഡിവ്യവസ്ഥയുടെ ഭാഗം- സിംപതറ്റിക് വ്യവസ്ഥ