Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Chemistry പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
MnCl2 ൽ Mn ന്റെ ഓക്സീകരണാവസ്ഥ എത്രയാണ് ?
(സൂചന:Cl ന്റെ ഓക്സീകരണാവസ്ഥ = -1)
(-1 , +1 , +2 , -2 )
+2
അറ്റോമികനമ്പർ 26 ആയ Fe എന്ന മൂലകം രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ +3 ഓക്സീകരണാവസ്ഥയിലുള്ള അയോൺ ആയി മാറുന്നു.
a ) Fe യുടെ സബ്ഷെൽ ഇലക്ട്രോൺ വിന്ന്യാസം എഴുതുക
b ) രാസപ്രവർത്തനഫലമായി ഉണ്ടാകുന്ന അയോണിന്റെ ഇലക്ട്രോൺ വിന്ന്യാസം എഴുതുക
c ) ഈ മൂലകം വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കാൻ സാധ്യതയുണ്ടോ ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക
a. 1s22s2 2p6 3s2 3p6 3d6 4s2
b. 1s2 2s2 2p6 3s2 3p6 3d5
c .ഉണ്ട് . d ബ്ലോക്ക് മൂലകങ്ങൾ ബാഹ്യതമ s സബ്ഷെല്ലിലെ ഇലക്ട്രോണുകൾക്കൊപ്പം അതിനുള്ളിലെ ഷെല്ലായ d സബ് ഷെല്ലിലെ ഇലക്ട്രോണുകൾ കൂടി രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നു
പട്ടിക വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
മൂലകം (പ്രതീകങ്ങൾ യഥാർത്ഥമല്ല) |
അറ്റോമിക നമ്പർ |
P |
11 |
Q |
18 |
R |
16 |
S |
26 |
a . ഇവയിൽ ഒന്നാം ഗ്രൂപ്പിൽപ്പെട്ട മൂലകം ഏതാണ് ?
b . R ന്റെ വാലൻസി എത്ര?
c . P എന്ന മൂലകം R എന്ന മൂലകവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക ?
d . ഇവയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രദർശിപ്പിക്കുന്ന മൂലകം ഏതാണ് ?
a. P
b. 2
c. P2R
d. S
ചേരുംപടി ചേർത്തെഴുതുക
A |
B |
C |
20Ca |
[Ne] 3s2 3p5 |
p- ബ്ലോക്ക് |
17Cl |
[Ar] 3d6 4s2 |
f- ബ്ലോക്ക് |
26Fe |
[Ar] 4s2 |
d- ബ്ലോക്ക് |
|
|
s-ബ്ലോക്ക് |
A |
B |
C |
20Ca |
[Ar] 4s2 |
s-ബ്ലോക്ക് |
17Cl |
[Ne] 3s2 3p5 |
p- ബ്ലോക്ക് |
26Fe |
[Ar] 3d6 4s2 |
d- ബ്ലോക്ക് |
രണ്ടു മൂലകങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺവിന്യാസം നൽകിയിരിക്കുന്നു . ഇവ ഉൾപ്പെടുന്ന ബ്ലോക്ക് , പിരീഡ് , ഗ്രൂപ്പ് എന്നിവ കണ്ടെത്തുക.
(a) 1s2 2s2 2p6 3s2 (b) 1s2 2s2 2p6 3s2 3p6 3d3 4s2
a.
ബ്ലോക്ക് - s
പിരീഡ് - 3
ഗ്രൂപ്പ് - 2
b.
ബ്ലോക്ക് - d
പിരീഡ് - 4
ഗ്രൂപ്പ് - 5
ഒരു മൂലകത്തിന്റെ ബാഹ്യതമ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 3s2 3p4 എന്നാണ് . എങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക
a . ഈ മൂലകത്തിന്റെ പൂർണ്ണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
b . ഈ മൂലകത്തിന്റെ വാലൻസി എത്ര ?
c . ഇത് ലോഹമാണോ അതോ അലോഹമാണോ ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക
a. 1s2 2s2 2p6 3s2 3p4
b. 2
c. അലോഹമാണ് .
രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ 2 ഇലക്ട്രോൺ നേടി സ്ഥിരത കൈവരിക്കുന്നു.
പട്ടിക വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
മൂലകം (പ്രതീകങ്ങൾ യഥാർത്ഥമല്ല) |
അറ്റോമിക നമ്പർ |
P |
11 |
Q |
18 |
R |
17 |
S |
26 |
a . S എന്ന മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക . ഈ മൂലകം ഏത്
ബ്ലോക്കിൽ ഉൾപ്പെടുന്നു ?
b . ഇവയിൽ ഉൽകൃഷ്ടമൂലകം ഏത് ?
c . ഇവയിൽ s ബ്ലോക്കിൽ ഉൾപ്പെടുന്ന മൂലകമേതാണ് ?
a. 1s2 2s2 2p6 3s2 3p6 3d6 4s2 , d- ബ്ലോക്ക്
b. Q
c. P
f- സബ് ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
(a) 10 (c) 6
(b) 7 (d) 14
(d) 14
ഒരാറ്റത്തിന്റെ രണ്ടാമത്തെ ഷെല്ലിൽ (L ഷെല്ലിൽ ) അടങ്ങിയിരിക്കുന്ന സബ് ഷെല്ലുകൾ ഏതെല്ലാം ?
a. s,p,d
b. s,p,d,f
c. s
d. s,p
d (s,p)
സബ് ഷെൽ ഇലക്ട്രോൺ പൂരണത്തിന്റെ ശരിയായ ക്രമം എഴുതുക?
4s 3d 2p 3s 2s 1s 3p 4p
1s 2s 2p 3s 3p 4s 3d 4p
പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗം നൽകിയിരിക്കുന്നു . പ്രതീകങ്ങൾ യഥാർത്ഥമല്ല . ചോദ്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തുക .
1 18
a . ഇവയിൽ s ബ്ലോക്ക് മൂലകങ്ങൾ ഏതൊക്കെ ?
b . നിറമുള്ള സംയുക്തം ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ള മൂലകം ഏതാണ് ?
c . ഒന്നാം ഗ്രൂപ്പിലെ ക്രിയാശീലം ഏറ്റവും കുറവുള്ള ലോഹം ഏതാണ് ?
d . 4s സബ് ഷെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമുള്ള മൂലകമേതാണ് ?
a. A , B, C
b. D
c. A
d. B
നാല് ഷെല്ലുകൾ മാത്രമുള്ള ഒരു മൂലകത്തിന്റെ d സബ് ഷെൽ പൂർണ്ണമായി നിറഞ്ഞ അവസ്ഥയിലാണ് .ഇതിന്റെ 4 -ാമത്തെ ഷെല്ലിൽ 2 ഇലക് ട്രോണുകളും ഉണ്ട്.
a . d സബ് ഷെല്ലിൽ ഉള്ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
b . ഈ മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
a. 10
b. 1s2 2s2 2p6 3s2 3p6 3d10 4s2
രണ്ടാം പിരീഡിൽ ഉൾപ്പെടുന്ന ഒരു മൂലകത്തിന്റെ ഓക്സീകരണാവസ്ഥ -2 ആണ് .
a . ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ആകെ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
b . ഇതിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
a. 6
b. 1s2 2s2 2p4
ഒരു മൂലകത്തിന്റെ മൂന്നാമത്തെ ഷെല്ലിൽ 7 ഇലക്ട്രോണുകളുണ്ട് .
a . ഈ മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
b . ഈ മൂലകം ഉൾപ്പെടുന്ന ഗ്രൂപ്പ് ബ്ലോക്ക് എന്നിവ കണ്ടെത്തുക
a.1s22s22p63s23p5
b. ഗ്രൂപ്പ് - 17, ബ്ലോക്ക് - p
ക്രോമിയം (24 Cr )എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടി [Ar] 3d4 4s2 എന്നെഴുതി . ഈ വിന്യാസം ശരിയാണോ ?
കാരണം വിശദീകരിക്കുക
ശരിയല്ല . പകുതി നിറഞ്ഞ അവസ്ഥ കൂടുതൽ സ്ഥിരത നൽകുന്നു .
അതിനാൽ ശരിയായ വിന്യാസം [Ar]3d5 4s1
ചേരുംപടി ചേർത്തെഴുതുക.
A |
B |
C |
s- ബ്ലോക്ക് |
ബാഹ്യതമഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുന്നു. |
അന്തഃസംക്രമണമൂലകങ്ങള് |
p- ബ്ലോക്ക് |
ലാൻഥനോയിഡുകൾ |
അയോണീകരണ ഊർജ്ജം കുറവ് |
d- ബ്ലോക്ക് |
കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി |
മൂന്ന് അവസ്ഥകളിലുമുള്ള മൂലകങ്ങൾ |
f- ബ്ലോക്ക് |
ക്രിയാശീലംകൂടിയ ലോഹങ്ങൾ |
സംക്രമണമൂലകങ്ങൾ |
A |
B |
C |
s- ബ്ലോക്ക് |
ക്രിയാശീലംകൂടിയ ലോഹങ്ങൾ |
അയോണീകരണ ഊർജ്ജം കുറവ്
|
p- ബ്ലോക്ക് |
കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി |
മൂന്ന് അവസ്ഥകളിലുമുള്ള മൂലകങ്ങൾ |
d- ബ്ലോക്ക് |
ബാഹ്യതമഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുന്നു. |
സംക്രമണമൂലകങ്ങൾ |
f- ബ്ലോക്ക് |
ലാൻഥനോയിഡുകൾ |
അന്തഃസംക്രമണമൂലകങ്ങള് |
A എന്ന മൂലകം 2ാം പിരീഡിൽ 17ാംഗ്രൂപ്പിലും B എന്ന മൂലകം 3ാം പിരീഡിൽ 2 ാം ഗ്രൂപ്പിലും ഉൾപ്പെടുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല)
a . A യുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
b . B ഏതു ബ്ലോക്കിൽ ഉൾപ്പെടുന്നു ? അതിന്റെ വാലൻസി (സംയോജകത ) എത്ര ?
c . A യും B യും ചേർന്ന് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
a - 1s2 2s2 2p5
b - ബ്ലോക്ക് - s
വാലൻസി - 2
c - BA2
താഴെക്കൊടുത്തിരിക്കുന്നവയിൽ p ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതയിൽ പെടാത്തത് ഏത് ?
a . ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ .
b . 13 മുതൽ 18 വരെ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.
c . അയോണീകരണ ഊർജ്ജം കൂടുതൽ .
d . ലോഹസ്വഭാവം കൂടുതൽ .
d.ലോഹസ്വഭാവം കൂടുതൽ .
താഴെ കൊടുത്തിരിക്കുന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാസങ്ങൾ പരിശോധിക്കുക . അവയിൽ ഉൽകൃഷ്ട വാതകത്തെ സൂചിപ്പിക്കുന്നത് ഏതാണ് ?
a - 1s2 2s2 2p4
b - 1s2 2s2 2p6
c - 1s2 2s2 2p6 3s2
d - 1s2 2s2 2p6 3s2 3p2
b. 1s2 2s2 2p6
തന്നിരിക്കുന്ന ഇലക്ട്രോൺ വിന്യാസം പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക (പ്രതീകങ്ങൾ യഥാർത്ഥമല്ല )
A - [Ne] 3s2 3p2
B - [Ne] 3s2
C -[Ar] 4s1
D -[Ar] 4s2 3d2
a .ഇവയിൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം ഏത് ?
b . വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏത് ?
c . C എന്ന മൂലകത്തിലെ ആകെ p ഇലക്ട്രോണുകളുടെ എണ്ണം എത്ര?
d . അയോണീകരണ ഊർജ്ജം ഏറ്റവും കുറവുള്ള മൂലകം ഏത് ?
a. A
b. D
c. 12
d. C
പട്ടിക പൂർത്തിയാക്കുക.
ഇലക്ട്രോൺ വിന്യാസം |
അവസ്ഥ |
പിരീഡ് |
ഗ്രൂപ്പ് |
[Ne] 3s2 |
ഖരം |
3 |
(a) |
[Ar] 3d3 4s2 |
(b) |
(c) |
5 |
[Ar] 4s1 |
ഖരം |
(d) |
(e) |
[Ne] 3s2 3p6 |
(f) |
3 |
18 |
a. 2
b. ഖരം
c. 4
d. 4
e. 1
f. വാതകം.
A, B ,C, D എന്നീ മൂലകങ്ങളുടെ അറ്റോമിക് നമ്പർ യഥാക്രമം 12 , 17, 19 ,25 എന്നാണ് (പ്രതീകങ്ങൾ യഥാർത്ഥമല്ല)
1 . B യുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
2 . D എന്ന മൂലകത്തിന്റെ ബ്ലോക്ക് , ഗ്രൂപ്പ് എന്നിവ കണ്ടെത്തുക
3. ഇവയിൽ -1 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏതാണ് ?
4. D എന്ന മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
1. 1s2 2s2 2p6 3s2 3p5
2. ബ്ലോക്ക് - d ;ഗ്രൂപ്പ് - 7
3. B
4. 1s2 2s2 2p63s2 3p63d54s2
ചില മൂലകങ്ങളുടെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം തന്നിരിക്കുന്നു (പ്രതീകങ്ങൾ യഥാർത്ഥമല്ല ).
A - [Ne] 3s1
B - [Ar] 4s2
C - [Ar] 3d6 4s2
D - [Ne] 3s2 3p4
a . B എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര ?
b.മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഏത് ?
c . ഇവയിൽ ഒരുമൂലകത്തിന്റെ ഓക്സൈഡിന് അസിഡിക് സ്വഭാവം ഉണ്ട് . മൂലകംഏത് ?
d . ഇവയിൽ ഏതു മൂലകമാണ് നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നത് ?
a -20
b -D
c -D
d -C
X എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 25 ആണ് . X ന്റെ രണ്ട് ഓക്സൈഡുകളാണ് X2O3 ഉം X2O5 ഉം.
a . X ന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
b . X2O3 ൽ X ന്റെ ഓക്സീകരണാവസ്ഥ എത്ര ?
(സൂചന :ഒാക്സീകരണാവസ്ഥ O= -2)
c . X ന്റെ ഗ്രൂപ്പ് ,പിരീഡ് ഇവ കണ്ടെത്തുക.
a. 1s2 2s2 2p6 3s2 3p6 3d5 4s2
b. +3
c. ഗ്രൂപ്പ് - 7
പിരീഡ് - 4
ചില മൂലകങ്ങളുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസങ്ങൾ നൽകിയിരിക്കുന്നു . (പ്രതീകങ്ങൾ യഥാർത്ഥമല്ല )
A - 1s2 2s2 2p4
B - 1s2 2s2 2p6 3s1
C - 1s2 2s2 2p6 3s2 3p6 4s1
D - 1s2 2s2 2p6 3s2 3p6 3d6 4s2
i . Bഎന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര ?
ii . D എന്ന മൂലക ആറ്റത്തിലെ ഊർജ്ജം ഏറ്റവും കൂടുതലുള്ള സബ് ഷെൽ ഏത് ?
iii . C എന്ന മൂലകം ഏത് പിരീഡിൽ ഉൾപ്പെടുന്നു ?
iv . A യും B യും കൂടിചേർന്നാലുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക
i. 11
ii. 3d
iii. 4
iv. B2A
● Z എന്ന മൂലകത്തിനു രണ്ട് ഷെല്ലുകളുണ്ട് .
● ഈ മൂലകം -1 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു .
i)ഈ മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
ii) ഈ മൂലകത്തിന്റെ ബ്ലോക്ക് , ഗ്രൂപ്പ് എന്നിവ കണ്ടെത്തുക
iii)ഈ മൂലകം അലുമിനിയവുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക (സംയോജകത : Al = 3)
i). 1s2 2s2 2p5
ii). ബ്ലോക്ക് - p
ഗ്രൂപ്പ് - 17
iii). AlZ3
മംഗനീസിന്റെ (Mn) ചില ഓക്സൈഡ് സംയുക്തങ്ങളുമായി ബന്ധപ്പെട്ട പട്ടികയാണ് ചുവടെ നൽകിയിരിക്കുന്നത് .
പട്ടിക പൂർത്തീകരിക്കുക. (Mn-ന്റെ അറ്റോമിക നമ്പര് = 25)
സംയുക്തം |
Mnന്റെ ഓക്സീകരണാവസ്ഥ |
മംഗനീസ് അയോണിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം |
MnO2 |
+4 |
(a) |
Mn2O3 |
(b) |
1s2 2s2 2p6 3s2 3p6 3d4 |
(c) |
+7 |
1s2 2s2 2p6 3s2 3p6 |
a.1s2 2s2 2p6 3s2 3p6 3d3
b. +3
c. Mn2O7
താഴെ കൊടുത്തിരിക്കുന്ന സബ്ഷെൽ ഇലക്ട്രോൺവിന്യാസം പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക (പ്രതീകങ്ങൾ യഥാർത്ഥമല്ല )
A -1s22s2 2p6 3s2 3p5
B -1s2 2s2 2p6 3s2 3p1
C -1s2 2s2 2p6 3s1
D -1s2 2s2 2p6 3s2 3p6
i) ഇവയിൽ അറ്റോമികവലിപ്പം ഏറ്റവുംകൂടിയ മൂലകം ഏത് ?
ii) സാധാരണ +1 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏത് ?
iii) A, B എന്നിവ ചേർന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക .
iv) ഇവയിൽ s ബ്ലോക്കിൽ ഉൾപ്പെടുന്ന മൂലകം ഏത് ?
i) C
ii) C
iii) BA3
iv) C
ബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക .
[Ne] 3s2 3p4 : ഗ്രൂപ്പ് 16 [Ar] 3d3 4s2 : ഗ്രൂപ്പ് ___
ഗ്രൂപ്പ് - 5
മാംഗനീസിന്റെ (Mn ) ചില പ്രത്യേകതകൾ ചുവടെ നൽകിയിരിക്കുന്നു
● 4 ഷെല്ലുകൾ ഉണ്ട് .
● അവസാനത്തെ 5 ഇലക്ട്രോണുകൾ ചേർക്കപ്പെടുന്നത് d സബ് ഷെല്ലിലാണ് .
a . Mn ന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
b . MnO2 എന്ന സംയുക്തത്തിൽ മാംഗനീസ് അയോണിന്റെ സബ് ഷെൽ ഇലക്ട്രോൺ
വിന്യാസം എഴുതുക. (ഓക്സീകരണാവസ്ഥ : ഓക്സിജൻ = -2)
c . ഈ മൂലകം ഉൾപ്പെടുന്ന ബ്ലോക്കിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
a. 1s2 2s2 2p6 3s2 3p6 3d5 4s2
b. 1s2 2s2 2p6 3s2 3p6 3d3
c. d - ബ്ലോക്കിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ
Y എന്ന മൂലകം +2 , +3 എന്നീ ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.
a .Y എന്ന മൂലകം ഉൾപ്പെടാൻ സാധ്യതയുള്ള ബ്ലോക്ക് ഏതെന്ന് കണ്ടെത്തുക.
b . Yയുടെ ഏതെങ്കിലും ഒരു ക്ലോറൈഡ് സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
(സൂചന: ക്ലോറിന്റെ സംയോജകത =1)
a. d- block
b. YCl2 or YCl3
Fe എന്ന മൂലകത്തിന്റെ അറ്റോമിക് നമ്പർ 26 ആണ്
ഈ മൂലകം ഓക്സിജനുമായി സംയോജിക്കുമ്പോൾ +3 ഓക്സീകരണാവസ്ഥ കാണിക്കുന്നു.
(സംയോജകത : ഓക്സിജൻ = 2 )
a . ഈ സംയുക്തത്തിന്റെ രാസസൂത്രം എഴുതുക
b . Fe3 + അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
a. Fe2O3
b. 1s2 2s2 2p6 3s2 3p6 3d5
ചില മൂലകങ്ങളുടെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസങ്ങൾ ചുവടെ നൽകിയിരിക്കുന്നു
അവ വിശകലനം ചെയ്ത തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
A - 1s2 2s2 2p6
B - 1s2 2s2 2p6 3s2 3p4
C - 1s2 2s2 2p6 3s2 3p6 3d6 4s2
D - 1s2 2s2 2p6 3s2
1) ഇവയിൽ - 2 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏത് ?
2). സാധാരണനിലയിൽ രാസപ്രവർത്തനത്തിൽ പങ്കെടുക്കാത്ത മൂലകം ഏതാണ് ?
3) വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകം ഏതാണ് ?
a. B
b. A
c. C
X എന്ന മൂലകത്തിന്റെ മൂന്നാമത്തെ ഷെല്ലില് 6 ഇലക്ട്രോണുകൾ ഉണ്ട് .
a. ഈ മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
b. ഈ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക് , ഗ്രൂപ് എന്നിവ കണ്ടെത്തുക
c. ഇതേ ഗ്രൂപ്പിൽ ഉൾപ്പെട്ട രണ്ട് ഷെല്ലുകൾ ഉള്ള മൂലകത്തിന്റെ
ബാഹ്യതമ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക
a. 1s2 2s2 2p6 3s2 3p4
b. p - ബ്ലോക്ക് ,ഗ്രൂപ്പ് - 16
c. 2S2 2p4
'A' എന്ന മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺവിന്യാസം രണ്ടു രീതിയിൽ നൽകിയിരിക്കുന്നു (പ്രതീകം യഥാർത്ഥമല്ല )
i) 1s2 2s2 2p6 3s2 3p6 3d1
ii)1s2 2s2 2p6 3s2 3p6 4s1
a. ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തുക.
b. ഈ മൂലകം പീരിയോഡിക് ടേബിളിലെ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു ?
c. ഈ മൂലകത്തിന്റെ ഓക്സൈഡ് സംയുക്തത്തിന്റെ രാസസൂത്രം എഴുതുക
(സംയോജകത : ഓക്സിജൻ = 2 )
a. 1s2 2s2 2p6 3s2 3p6 4s1
b. s - Block
c. A2O
പട്ടികപൂർത്തിയാക്കുക (പ്രതീകങ്ങൾ യഥാർത്ഥമല്ല)
മൂലകം |
സബ് ഷെൽ ഇലക്ട്രോൺ വിന്യാസം |
പിരീഡ് നമ്പർ |
ഗ്രൂപ് നമ്പർ |
A |
1s2 2s2 |
2 |
2 |
B |
1s2 2s2 2p1 |
2 |
(a) |
C |
(b) |
3 |
17 |
D |
1s2 2s2 2p6 3s2 3p6 3d2 4s2 |
(c) |
4 |
a. 13
b. 1s2 2s2 2p6 3s2 3p5
c. 4
ആറ്റങ്ങളിലെ ചില സബ്ഷെല്ലുകൾ താഴെ കൊടുക്കുന്നു.
ഇവയിൽ സാധ്യമല്ലാത്ത സബ്ഷെല്ലുകൾ ഏതൊക്കെയാണ് എന്ന് കണ്ടെത്തുക
(3s, 1p, 3f, 3d)
1p , 3f
താഴെ നൽകിയിരിക്കുന്ന മൂലകങ്ങളിൽ ഏതിലൊക്കെയാണ് പാതി നിറഞ്ഞ pസബ് ഷെൽ ഉള്ളത്.
a) 7N b)13Al c)5B d) 15P
a) 7N
d) 15P
ചില സബ് ഷെൽ ഇലക്ട്രോൺവിന്യാസങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
a) 1s2 2s2 2p6 3s2 3p6
b) 1s2 2s2 2p6 3s2 3p5
c) 1s2 2s2 2p4
d)1s2 2s2 2p6 3s2 3p6 3d10 4s1
i) മുകളിൽ നൽകിയിരിക്കുന്നവയിൽ ഏറ്റവും ചെറിയ ആറ്റം ഏത്?
ii) മുകളിൽ നൽകിയിരിക്കുന്നവയിൽ Ca2+ അയോണിന്റെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം ഏത്?
(അറ്റോമിക നമ്പർ Ca = 20)
iii)രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കാൽസ്യം 2 ഇലക്ട്രോണുകളെ വിട്ടുകൊടുക്കാനള്ള കാരണം
മുകളിൽ നൽകിയിരിക്കുന്ന ഇലക്ട്രോൺവിന്യാസം അടിസ്ഥാനമാക്കി എഴുതുക.
iv) മുകളിൽ നൽകിയിരിക്കുന്നവയിൽ -1 ഒാക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നത് ഏത്?
i) 1s22s22p4
ii) a / 1s2 2s2 2p6 3s2 3p6
iii) 2 ഇലക്ട്രോണുകളെ വിട്ടുകൊടുക്കുമ്പോൾ ഉൽകൃഷ്ട വാതകത്തിന്റെ സ്ഥിരതയുളള ഇലക്ട്രോൺവിന്യാസം ലഭിക്കുന്നു.
iv) b / 1s2 2s2 2p6 3s2 3p5
ചുവടെ കൊടുത്തിരിക്കുന്ന പട്ടിക ശരിയായ വിധത്തിൽ ചേർത്തെഴുതുക.
മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം |
സ്വഭാവങ്ങൾ |
1s2 2s2 2p6 3s2 3p5 |
വ്യത്യസ്ത ഒാക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു |
1s2 2s2 2p6 |
രാസപ്രവർത്തന ശേഷി കൂടിയ ലോഹം |
1s2 2s1 |
അയോണീകരണ ഉൗർജം കൂടുതൽ |
1s2 2s2 2p6 3s2 3p6 3d5 4s2 |
അലോഹങ്ങൾ |
മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം |
സ്വഭാവങ്ങൾ |
1s2 2s2 2p6 3s2 3p5 |
അലോഹങ്ങൾ |
1s2 2s2 2p6 |
അയോണീകരണ ഉൗർജം കൂടുതൽ |
1s2 2s1 |
രാസപ്രവർത്തന ശേഷി കൂടിയ ലോഹം |
1s2 2s2 2p6 3s2 3p6 3d5 4s2 |
വ്യത്യസ്ത ഒാക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു |
ഒരു മൂലകത്തിന്റെ അവസാന ഇലക്ട്രോൺ നിറയുന്നത് 3d സബ് ഷെല്ലിലാണ്.ഇതിൽ 3
ഇലക്ട്രോണുകള് ഉണ്ട്.
a)ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ആകെ ഇലക്ട്രോണിന്റെ എണ്ണം എത്ര?
b) മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം എഴുതുക.
c)ഈ മൂലകം ഉൾപ്പെടുന്ന ബ്ലോക്കിന്റെ 2 സവിശേഷതകൾ എഴുതുക.
a)2
b) 1s2 2s2 2p6 3s2 3p6 3d3 4s2
c)
വ്യത്യസ്ത ഒാക്സീകരണാവസ്ഥ കാണിക്കുന്നു.
നിറമുള്ള സംയുക്തങ്ങൾ നൽകുന്നു.
ഗ്രൂപ്പിലും പീരിയഡിലും സാദൃശ്യം പ്രകടിപ്പിക്കുന്നു.
എല്ലാം ലോഹങ്ങളാണ്.
(ഏതെങ്കിലും രണ്ടെണ്ണം)
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് തെറ്റായവ കണ്ടെത്തി ശരിയാക്കി എഴുതുക.
a) ന്യൂക്ലിയസ്സിൽ നിന്ന് അകലുംതോറും ഷെല്ലുകളുടെ ഊർജം കറഞ്ഞു വരുന്നു.
b) ഊർജ്ജനില കൂടിവരുന്ന ക്രമത്തിലാണ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത്.
c)ന്യൂക്ലിയസ്സിൽ നിന്ന് അകലുംതോറും ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണം കുറയുന്നു.
d) ഒാരോ ഷെല്ലിലേയും സബ് ഷെല്ലുകളുടെ എണ്ണം ഷെൽ നമ്പറിനേക്കാൾ
കൂടുതലായിരിക്കും.
a) ന്യൂക്ലിയസ്സിൽ നിന്ന് അകലുംതോറും ഷെല്ലുകളുടെ ഊർജം കൂടി വരുന്നു.
d)ഒാരോ ഷെല്ലിലും അതിന്റെ ഷെൽ നമ്പറിന് തുല്യമായത്രയും സബ് ഷെല്ലുകൾ ഉണ്ടായിരിക്കും.
പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗം തന്നിരിക്കുന്നു (പ്രതീകങ്ങൾ യഥാർത്ഥമല്ല ).
a . P ,Q , R എന്നീ മൂലകങ്ങൾ ഏതു ബ്ലോക്കിൽ ഉൾപ്പെടുന്നു ?
b . Q ഏതു പിരീഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്ന മൂലകമാണ് ?
c . R ന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക .
a. ബ്ലോക്ക് -p
b. ഗ്രൂപ്പ് - 16
പിരീഡ് - 4
c. [Ar] 3d10 4s2 4p5 (അല്ലെങ്കില് പൂര്ണ ഇലക്ട്രോണ് വിന്യാസം)
ഒരു മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺവിന്യാസം 1s2 2s2 2p6 3s2 3p5 എന്നാണ്.
a) p ഇലക്ട്രോണുകളുടെ ആകെ എണ്ണം എത്ര?
b) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര?
c)ഈ മൂലകം ലോഹമാണോ?അലോഹമാണോ? നിങ്ങളുടെ ഉത്തരം ന്യായീകരിക്കുക.
a) 11
b) 17
c)അലോഹം,ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ 7 ഇലക്ട്രോണുകൾ ഉണ്ട്.രാസപ്രവർത്തനത്തിൽ 1 ഇലക്ട്രോൺ സ്വീകരിക്കുന്നു.