Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography വൈവിധ്യങ്ങളുടെ ഇന്ത്യ
ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?
ഇരുമ്പയിര്, കല്‍ക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്
ചുവടെ നല്‍കിയിട്ടുള്ള കാര്‍ഷിക വിളകളില്‍ ഖാരിഫ് വിള ഏത്? (ഗോതമ്പ്, പച്ചക്കറികള്‍, നെല്ല്, കടുക്)
നെല്ല്
-ഇന്ത്യയിലെ ധാതുക്കളെ സംബന്ധിച്ച ചില വിവരങ്ങളാണ് ചുവടെ നല്‍കിയിട്ടുള്ളത്. അനുയോജ്യമായ രീതിയില്‍ ക്രമീകരിച്ചെഴുതുക
സ്വര്‍ണ്ണം- ആഭരണ നിര്‍മ്മാണം- കര്‍ണാടക
വെള്ളി - ഫോട്ടോഗ്രാഫി-രാജസ്ഥാന്
ബോക്സൈറ്റ്- വിമാനം-ത്ധാര്‍ഖണ്ഡ്-
അഭ്രം-ഇന്സുലേറ്റര്-ആന്ധ്രപ്രദേശ്
കല്‍പ്പാക്കം, കൂടംകുളം
കരിമ്പിന്റെയും പഞ്ചസാരയുടെയും ഉല്പാദനത്തില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം ഏത്?
ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം ഏത്?
ഇന്ത്യന്‍ റെയില്‍വെ
ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖലയുള്ള രാജ്യം ഏത്?
ഇന്ത്യ
സുവര്‍ണ ചതുഷ്ക്കോണ സൂപ്പര്‍ഹൈവേയുടെ ചുമതല വഹിക്കുന്നത് ഏത് അതോറിറ്റിയാണ്
നാഷണല്‍ ഹൈവേ അതോറിറ്റി
സുവര്‍ണചതുഷ്കോണ സൂപ്പര്‍ ഹൈവേയി'ല്‍ ഉള്‍പ്പെട്ടിരിക്കുന്ന മഹാനഗരങ്ങള്‍ ഏവ?
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത
താഴെ തന്നിരിക്കുന്നവയില്‍
"കോട്ടണോ പോളിസ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഏത്?
(മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത)
മുംബൈ
റോഡ് ശൃംഖലയുടെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏവ?
പ്രദേശത്തിന്റെ ഭൂപ്രകൃതി (1) സാമ്പത്തിക വികസനതലം
ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്കുന്നതെന്തുകൊണ്ട്?
പുനഃസ്ഥാപിക്കാന്‍ കഴിയുന്നു ചെലവ് കുറവ് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല
ഇന്ത്യയിലെ ഏതെങ്കുിലും 2 ആണവോര്‍ജ്ജ നിലയങ്ങളുടെ പേരെഴുതുക
താരാപ്പൂര്‍, റാവത്ത്ഭട്ട, കല്‍പ്പാക്കം, കൂടംകുളം, കൈഗ, കാക്രാപ്പാറ, നറോറ
ഫ്ളോചാര്ട്ട് പൂര്‍ത്തിയാക്കുക
Aഅലോഹ ധാതുക്കള്‍
B ഇരുമ്പിന്റെ അംശമുള്ളവ
C മറ്റുധാതുക്കള്‍
D ഉദാഹരണം സ്വര്‍ണ്ണം,വെള്ളി,ചെമ്പ്,ബോക്സൈറ്റ്
E ഉദാഹരണം കല്‍ക്കരി,പെട്രോളിയം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്ന് തെരഞ്ഞെടുത്ത് എഴുതുക? (കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്)
കേരളം
ഇന്ത്യയില്‍ മുഖ്യമായും ഉല്പാദിപ്പിക്കുന്ന കാപ്പിക്കുരു ഏത് ഇനമാണ്?
അറബിക്ക
ഇന്ത്യയിലെ പ്രധാന കാര്‍ഷിക വിളകള്‍ക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നു.
പരുത്തി
(a) മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം
(b) 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില
(c) ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം
(d) കറുത്തമണ്ണും എക്കല്‍മണ്ണും അനുയോജ്യം
ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി ഇന്ത്യയിലെ ജലപാതകളില്‍ ചിലതിനെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരിക്കുന്നു. ഏതൊക്കെയാണ് ഈ ജലപാതകള്‍?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയിട്ടുള്ള പട്ടികയാണ് ചുവടെ ചേര്‍ത്തിട്ടുള്ളത് പട്ടികയില്‍ വിട്ടുപോയിട്ടുള്ള കളങ്ങള്‍ ശരിയായവിധം പൂര്‍ത്തിയാക്കുക.
തുറമുഖം |
സ്ഥിതിചെയ്യുന്ന സംസ്ഥാനം |
തൂത്തുക്കുടി |
a |
കണ്ട് ല |
b |
വിശാഖപട്ടണം |
c |
പാരദ്വീപ് |
d |
a തമിഴ്നാട്
b ഗുജറാത്ത്
c ആന്ധ്രപ്രദേശ്
d ഒഡീഷ
ഇന്ത്യയിലെ വിവിധ റോഡ് ഗതാഗത മാര്‍ഗങ്ങളുടെ സവിശേഷതകള്‍ വ്യക്തമാക്കുക.
ദേശീയ പാതകളെക്കുറിച്ച് വിശദീകരിക്കുന്നതിന്
സംസ്ഥാന ഹൈവേകളെക്കുറിച്ച് വിശദീകരിക്കുന്നതിന്
ജില്ലാ റോഡുകളെക്കുറിച്ച് വിശദീകരിക്കുന്നതിന്
ഗ്രാമീണ റോഡുകളെക്കുറിച്ച് വിശദീകരിക്കുന്നതിന്
സുവര്‍ണ ചതുഷ്കോണ സൂപ്പര്ഹൈവേയെക്കുറിച്ച് വിശദീകരിക്കുന്നതിന്
ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള് എന്തെല്ലാം?
ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം
വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്
ഇന്ത്യയിലെ ആണവോര്ജനിലയങ്ങളുംഅവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്പ്പെടുത്തിതയ്യാറാക്കിയവയില് തെറ്റായ ജോഡി ഏത്?
എ. താരാപ്പൂര്‍ - മഹാരാഷ്ട്ര
ബി. റാവത് ഭട്ട - ഗുജറാത്ത്
സി. കല്‍പ്പാക്കം - തമിഴ്നാട്
ഡി. നറോറ - ഉത്തര്‍പ്രദേശ്
റാവത് ഭട്ട – ഗുജറാത്ത്
പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് രണ്ട് ഉദാഹരണങ്ങള്‍ എഴുതുക. ഇവയ്ക്കുള്ള പരിമിതികള്‍ എന്തെല്ലാം?
പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍ക്ക് രണ്ട് ഉദാഹരണങ്ങള്‍ എഴുതുന്നതിന് (1) - കല്‍ക്കരി, പെട്രോളിയം പരിമിതികള്‍ രണ്ടെണ്ണം എഴുതുന്നതിന് (2) - പുനഃസ്ഥാപിക്കപ്പെടുന്നില്ല - ഉപയോഗിക്കുന്നതിനനുസരിച്ച് ശുഷ്കകമാക്കപ്പെടുന്നു - പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നു
ഇരുമ്പയിരുകളെ സൂചിപ്പിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക
ഹെമറ്റൈറ്റ് | a |
b | ലിമൊണൈറ്റ് |
a മാഗ്നൈറ്റ്, b സിഡറൈറ്റ്
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ ഏതെല്ലാം? ഇവയ്ക്കുള്ള മേന്മകള് എന്തെല്ലാം?
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ നാലെണ്ണം എഴുതുന്നതിന് (2) - സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം .
പാരമ്പര്യേതര ഊര്ജസ്രോസത്തുകളുടെ നേട്ടങ്ങള്‍ രണ്ടെണ്ണം എഴുതുന്നതിന് (2) - പുനഃസ്ഥാപനശേഷിയുണ്ട് - ചെലവു കുറവ് - പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല
എ കോളത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കനുസരിച്ച് ബി.സി കോളങ്ങള്‍ ക്രമപ്പെടുത്തി എഴുതുക.
എ | ബി | സി |
ടാറ്റാ ഇരുമ്പുരുക്കു കമ്പനി | ജംഷഡ്പൂര്‍ | ത്ധാര്‍ഖണ്ഡ് |
ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി | ഹിരാപൂര്‍ | പശ്ചിമ ബംഗാള്‍ |
ഭീലായ് സ്റ്റീല്‍ പ്ലാന്റ് | ദുര്‍ഗ് | ഛത്തീസ്ഗഡ് |
റൂര്‍ക്കേലസ്റ്റീല്‍ പ്ലാന്റ് | സുന്ദര്‍ഗഡ് | ഒഡീഷ |
കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളോട് ചേര്‍ന്നാണ് പഞ്ചസാര വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനുള്ള കാരണമെന്ത്?
പഞ്ചസാരയുടെ അളവിനെ നിര്‍ണ്ണയിക്കുന്നത് കരിമ്പിലെ സൂക്രോസിന്റെ അളവാണ് (1) വിളവെടുത്ത് കൂടുതല്‍ സമയം കഴിഞ്ഞിട്ടാണ് കരിമ്പിന് നീര് എടുക്കുന്നതെങ്കില്‍ സൂക്രോസിന്റെ അളവ് കുറയുന്നു
പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ഏതാണ്? ഈ വിളയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങള്‍ എന്തെല്ലാം?
വിള ഏതെന്ന് തിരിച്ചറിഞ്ഞെഴുതുന്നതിന് (1) ചണം, ഭൂമിശാസ്ത്ര ഘടകങ്ങള്‍ ഏതെങ്കിലും രണ്ടെണ്ണം എഴുതുന്നതിന് (2) - ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം (ഉയര്‍ന്ന താപനില) - 150 സെ.മീ. കൂടുതല്‍ മഴ - നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ്
ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ. പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?
അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത (1) കുറഞ്ഞ നിരക്കിലുള്ള ഊര്ജലഭ്യത (1) മുംബൈ തുറമുഖത്തിന്റെ സാമീപ്യം (1) ശുദ്ധജലലഭ്യത (1) മനുഷ്യവിഭവലഭ്യത (1) ഏതെങ്കിലും നാല് വസ്തുതകള്‍ എഴുതണം)
ഇന്ത്യയിലെ മുഖ്യഭക്ഷ്യവിളയായ നെല്ലിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി കുറിപ്പെഴുതുക.
എക്കല്‍മണ്ണ് (1) ഉയര്‍ന്ന താപനില (24 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍) (1) 150 സെ.മീ. കൂടുതല്‍ മഴ
ഇന്ത്യയിലെ മൂന്ന് കാര്‍ഷികകാലങ്ങള്‍ ഏവ
ഖാരിഫ് (1) റാബി (1) സൈദ് (1)
ചില ഭൂവിവരങ്ങളുമായി ബന്ധപ്പെട്ട സൂചനകളാണ് ചുവടെ നല്‍കിയിട്ടുള്ളത്. അവ ഓരോന്നും തിരിച്ചറിഞ്ഞ് ഇന്ത്യയുടെ രൂപരേഖയില്‍ അടയാളപ്പെടുത്തുക.
എ. തമിഴ്നാടിന്റെ ഏറ്റവും വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാന തുറമുഖം
ബി. 1964 ല്‍ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് ശാല
സി. മഹാബലേശ്വര്‍ കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി.
ഡി. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
aചെന്നൈ
bബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്
cകൃഷ്ണ
dപശ്ചിമഘട്ടം