Question Pool പൊതു ഭരണം

പൊതു ഭരണം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History പൊതു ഭരണം

BrainsPrep Logo


Qn 1.

വയനാട്ടിലെ കുറിച്യ കലാപത്തിന് നേതൃത്വം കൊടുത്തത് ആര്?

 • Answer)

  രാമന്‍ നമ്പി

Qn 2.

1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

 • Answer)
  • ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

  • സ്വദേശി വസ്തുക്കളുടെ ഉപയോഗം

  • ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍

  • സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം

  • ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി

Qn 3.

ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണം ഇന്ത്യയിലെ കർഷകർ, കരകൗശലത്തൊഴിലാളികൾ, ഗോത്രജനവിഭാഗങ്ങൾ എന്നിവരെ പ്രതികൂലമായി ബാധിച്ചതെങ്ങനെയെന്ന്‌ വിശദീകരിക്കുക.

 • Answer)
  • കര്‍ഷകരുടെ ദുരിതങ്ങള്‍ - ഉയര്‍ന്ന നികുതി, സെമീന്ദാര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണം, കൃഷിയിടം നഷ്ടമായി

  • കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം ,പരമ്പരാഗതവ്യവസായങ്ങളുടെ തകര്‍ച്ച.

  • ഗോത്രജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ - വനനിയമങ്ങള്‍, ഉയര്‍ന്ന നികുതി, നികുതി പണമായി നൽകൽ

Qn 4.

"മെച്ചപ്പെട്ട വിദേശഭരണത്തേക്കാള്‍ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്" ഈ പ്രഖ്യാപനം നടത്തിയ ദേശീയ നേതാവ് ആരാണ്?

 • Answer)

  ബാലഗംഗാധരതിലക്

Qn 5.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് വ്യവസായികള്‍ ഇന്ത്യയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിച്ചത് പ്രധാനമായും ഏതെല്ലാം മേഖലകളിലാണ്?. പട്ടിക വിപുലമാക്കുക.

 • തോട്ടം വ്യവസായം

 • തുണി വ്യവസായം

 • a

 • b

 • c

 • Answer)
  • a ചണം

  • b ഇരുമ്പുരുക്ക്

  • c പേപ്പര്‍

Qn 6.

പത്തൊമ്പതാം നൂറ്റാണ്ടില്‍ തെക്കേ മലബാറിലുണ്ടായ കര്‍ഷകകലാപങ്ങള്‍ പൊതുവെ മാപ്പിള കലാപങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ട്?

 • Answer)
  • ജന്മിമാരില്‍നിന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത പാട്ടക്കുടിയ ന്മാരായിരുന്ന കലാപങ്ങള്‍ നടത്തിയത്.

  • അവരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു (മലബാറിലെ മുസ്ലിങ്ങള്‍)

Qn 7.

ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക.

        a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു

       b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു.

       c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു.

 • Answer)
  • a റയട്ട് വാരി വ്യവസ്ഥ

  • b മഹല്‍വാരി വ്യവസ്ഥ

  • c ശാശ്വത ഭൂനികുതി വ്യവസ്ഥ

Qn 8.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധമായിരുന്നു വിദേശ വസ്തുക്കളുടെ ബഹിഷ്കരണവും സ്വദേശി നിര്‍മിത വസ്തുക്കളുടെ ഉപയോഗവും. പ്രസ്താവന സാധൂകരിക്കുക.

 • Answer)
  • ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

  • തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം

  • ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ച്ച

Qn 9.

ഇന്ത്യന്‍ ദേശീയപ്രസ്ഥാന ചരിത്രത്തില്‍ ലാല്‍-പാല്‍-ബാല്‍ എന്നറിയപ്പെടുന്ന നേതാക്കന്മാര്‍ ആരെല്ലാം ?

 • Answer)
  • ലാലാലജ്പത് റായ്

  • വിപിൻ ചന്ദ്രപാല്‍

  • ബാലഗംഗാധര തിലക്

Qn 10.

'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'. സമര്‍ത്ഥിക്കുക.

 • Answer)
  • നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു

  • ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ കുറവുണ്ടായി

Qn 11.

1905-ലെ ബംഗാള്‍ വിഭജനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ സ്വീകരിച്ച സമരരീതിയെന്ത്?

 • Answer)
  • വിദേശവസ്തുക്കളുടെ ബഹിഷ്കരണം

  • തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം

Qn 12.

ബ്രിട്ടീഷുകാരുടെ നയങ്ങള്‍ ഇന്ത്യന്‍ തുണിവ്യവസായത്തിന്റെ തകര്‍ച്ചയ്ക്കുു കാരണമായതെങ്ങനെ?

 • Answer)
  • യന്ത്രനിര്‍മിത ബ്രിട്ടീഷ് തുണിത്തരങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തു

  • റെയില്‍വേ വ്യാപകമായത്

  • ബ്രിട്ടീഷ് ഗവണ്‍മെന്റ് കയറ്റുമതിക്ക് ചുമത്തിയ ഉയര്‍ന്ന നികുതി

  • ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും പീഡനവും

Qn 13.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

 • Answer)
  • നികുതി പണമായി നല്‍കണം

  • നികുതി വളരെ ഉയര്‍ന്നതായിരുന്നു

Qn 14.

നീലം കര്‍ഷകരുടെ കലാപത്തിന്റെയും മാപ്പിളകലാപത്തിന്റെയും പൊതുസ്വഭാവം എന്തായിരുന്നു. അവയുടെ കാരണങ്ങള്‍ വ്യക്തമാക്കുക.

 • Answer)
  • സമാനത – കര്‍ഷക കലാപങ്ങള്‍ (1)

  • നീലം കര്‍ഷകരുടെ സമരം - ബ്രീട്ടിഷ് ഏജന്റുമാരുടെ ഇടപെടല്‍ കാരണം നീലത്തിന് കുറഞ്ഞ വില

  • കൃത്രിമച്ചായങ്ങളുടെ കണ്ടെത്തല്‍ നീലം ആവശ്യമില്ലാതാക്കി.

  • അവസാനിക്കാത്ത ദുരിതങ്ങളും ചൂഷണവും (2)

  • മാപ്പിള കലാപം - ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണവും അടിച്ചമര്‍ത്തലും കുടിയൊഴിപ്പിക്കലും. (2)

Qn 15.

കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്നാല്‍ എന്ത് ? ഇന്ത്യന്‍ കര്‍ഷകരെ വാണിജ്യവിളകള്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ച സാഹചര്യം വിശദമാക്കുക.

 • Answer)
  • ഭക്ഷ്യവിളകള്‍ക്കു പകരം വിപണി ലക്ഷ്യമാക്കി വന്‍തോതിൽ നാണ്യവിളകള്‍ കൃഷി ചെയ്യുക

  • ബ്രിട്ടീഷുകാരുടെ ഉയര്‍ന്ന ഭൂനികുുതി നിരക്ക്

  • നികുതി പണമായി നിശ്ചയിക്കപ്പെട്ട തീയതികളില്‍ തന്നെ നല്‍കണമെന്ന നിബന്ധന

  • യൂറോപ്യൻ വിപണി ലക്ഷ്യമാക്കിയുള്ള കാർഷികോൽപ്പാദനം

Qn 16.

"ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതിനയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി." സമര്‍ത്ഥിക്കുക.

 • Answer)
  • ഭൂമി കൊള്ളപ്പലിശക്കാര്‍ക്ക് പണയപ്പെടുത്തി

  • കടവും ഉയര്‍ന്ന പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈയ്ക്കലാക്കി

  • ഭക്ഷ്യദൗര്‍ലഭ്യം - ക്ഷാമം - പട്ടിണി മരണങ്ങള്‍

  • കര്‍ഷകപ്രക്ഷോഭങ്ങള്‍

  • കടക്കെണിയിലായ കർഷകർ

Qn 17.

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
 •  ബംഗാള്‍ വിഭജനം
 • കുറിച്യ കലാപം
 • ഒന്നാം സ്വാതന്ത്ര്യ സമരം
 • Answer)
  • കുറിച്യ കലാപം

  • ഒന്നാം സ്വാതന്ത്ര്യ സമരം

  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

  • ബംഗാള്‍ വിഭജനം

Qn 18.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ തുണിവ്യവസായത്തിനുണ്ടായ തകർച്ചയുടെ കാരണങ്ങളും നെയ്ത്തുകാരുടെ ദുരവസ്ഥയും വിശദമാക്കുക.

 • Answer)
  • യന്ത്രനിര്‍മിത ബ്രിട്ടീഷ് തുണിത്തരങ്ങളുടെ വന്‍തോതിലുള്ള ഇറക്കുമതി

  • യന്ത്രനിര്‍മിത തുണിത്തരങ്ങളുടെ വിലക്കുറവ്

  • റെയില്‍വേയുടെ വ്യാപനം

  • ഇന്ത്യന്‍ നെയ്ത്തുകാര്‍ക്ക് ഗ്രാമങ്ങളിലെ വിപണി നഷ്ടമായി

  • തുണിത്തരങ്ങളുടെ കയറ്റുമതിക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന നികുതി

  • ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും പീഡനവും

  • നെയ്ത്തുകാര്‍ തൊഴില്‍ ഉപേക്ഷിച്ച് - കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞു

  • എണ്ണത്തിലെ വര്‍ധനവും - ഉല്‍പ്പാദനമുരടിപ്പും

Qn 19.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

 • Answer)
  •  നീണ്ട ജോലി സമയം

  • കുറഞ്ഞ കൂലി

  • അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍

Qn 20.

ബ്രിട്ടീഷ് ഭരണകാലത്ത് റെയില്‍വേയുടെ വ്യാപനം ഇന്ത്യന്‍ തുണിവ്യവസായത്തിന്റെ തകര്‍ച്ചയ്ക് കാരണമായതെങ്ങനെ?

 • Answer)

  ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന ബ്രിട്ടീഷ് തുണിത്തരങ്ങള്‍ വിദൂരഗ്രാമങ്ങളിലേക്ക് എത്തിക്കാനും ഗ്രാമങ്ങളിലെ പരുത്തി ശേഖരിച്ച് തുറമുഖങ്ങളിലൂടെ ബ്രിട്ടനിലെത്തിക്കാനും റെയില്‍വേയുടെ വ്യാപനം ബ്രിട്ടീഷുകാരെ സഹായിച്ചു, ഇതോടെ ഗ്രാമങ്ങളിലെ വിപണി ഇന്ത്യന്‍ നെയ്ത്തുകാര്‍ക്ക് നഷ്ടമായി.

Qn 21.

കുറിച്യകലാപം നടന്ന വര്‍ഷം ഏത്? അതിന്റെ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു?

 • Answer)
  • 1812

  • ബ്രിട്ടീഷുകാര്‍ അമിത നികുതി ചുമത്തി.

  • നികുതി പണമായി അടയ്ക്കാന്‍ നിർബന്ധിച്ചു .

  • നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.

Qn 22.

എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായവ ബി കോളത്തിൽ ക്രമീകരിക്കുക

A

B

വില്യം ലോഗന്‍

ഒന്നാം സ്വാതന്ത്ര്യ സമരം

രാമന്‍ നമ്പി

ബംഗാള്‍ വിഭജനം

കഴ്സണ്‍പ്രഭു

മലബാര്‍ മാന്വല്‍

മംഗള്‍പാണ്ഡെ

കുറിച്യ കലാപം

 • Answer)
  • വില്യം ലോഗന്‍ - മലബാര്‍ മാന്വവല്‍
  • രാമന്‍ നമ്പി - കുറിച്യര്‍ കലാപം
  • കഴ്സണ്‍പ്രഭു - ബംഗാള്‍ വിഭജനം
  • മംഗള്‍പാണ്ഡെ - ഒന്നാം സ്വാതന്ത്ര്യ സമരം
Qn 23.

ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1857-ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ പ്രദേശത്തും സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ ബ്രാക്കറ്റിൽ നിന്ന് തിരഞ്ഞെടുത്തു പട്ടിക പൂർ ത്തീകരിക്കുക.

(ബീഗം ഹസ്രത്ത് മഹൽ , മൗലവി അഹമ്മ ദുള്ള, ബഹുദൂര്‍ഷാ II, നാനാ സാഹിബ്)

ഡല്‍ഹി - ..........a......

ലക്‍നൗ - .........b......

കാന്‍പൂര്‍ - ............c....

ഫൈസാബാദ് - ..............d......

 • Answer)
  • a ബഹുദൂര്‍ഷാ II

  • b ബീഗം ഹസ്രത്ത് മഹല്‍

  • c നാനാ സാഹിബ്

  • d മൗലവി അഹമ്മദുള്ള

Qn 24.

1857-ലെ ഒന്നാംസ്വാതന്ത്ര്യസമരം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലും നയത്തിലും ഉണ്ടാക്കിയ മാറ്റങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം എഴുതുക

 • Answer)
  • ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുത്തു

  • ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണം തീവ്രമായി

Qn 25.

1857-ലെ ഒന്നാംസ്വതന്ത്ര്യ സമരത്തില്‍ ക൪ഷക൪, രാജാക്കന്‍മാ൪, കരകൗശല തൊഴിലാളികള്‍,ശിപായിമാ൪ എന്നീ വിഭാഗത്തില്‍ പെട്ടവ൪ പങ്കെടുക്കാനുണ്ടായ കാരണങ്ങൾ വിശദീകരിക്കുക.

 • Answer)
  •  കര്‍ഷകര്‍-- ഉയര്‍ന്ന ഭുനികുതി,കൊള്ളപലിശക്കാരുടെ ചൂഷണം, കൃഷിയിടം നഷ്ടമായി
  • ശിപായി-- തുഛമായ ശമ്പളം,ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അവഹേളനം,
  • പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയ തിരകള്‍
  • കരകൗശലത്തൊഴിലാളികള്‍--വിദേശവസ്തുക്കളുടെഇറക്കുമതി,
  • കരകൗശലക്കാര്‍ തൊഴില്‍രഹിതരായി,
  • പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച
  • രാജാക്കന്മാർ -- സൈനികസഹായ വ്യവസ്ഥ, ദത്തവകാശ നിരോധനനിയമം, എന്നിവയിലൂടെ

              നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 

Qn 26.

ചോര്‍ച്ചാസിദ്ധാന്തം അനുസരിച്ച് ഇന്ത്യയുടെ സമ്പത്ത് ബ്രിട്ടനിലേക്ക് ചോര്‍ന്നതെങ്ങനെ?

 • Answer)
  • ഇന്ത്യയില്‍നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി

  • ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളവും പെന്‍ഷനും

  • ഇന്ത്യയില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകവഴി അവര്‍ക്ക് ലഭിച്ച ലാഭം

  • ഇന്ത്യയില്‍നിന്നും പിരിച്ചെടുക്കുന്ന നികുതി.

Qn 27.

ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവാര്? ഈ ആശയം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമേത്?

 • Answer)
  • ദാദാഭായ് നവ്റോജി

  • പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ

Qn 28.

ബോംബെ തുണിമില്‍ തൊഴിലാളികളുടെ പ്രക്ഷോഭത്തിന്റെയും കല്‍ക്കട്ടയിലെ ചണമില്‍ തൊഴി ലാളി സമരങ്ങളുടെയും പൊതുവായ കാരണങ്ങള്‍ ഏവ?

 • Answer)
  • നീണ്ട ജോലി സമയം

  • കുറഞ്ഞ കൂലി

  • അനാരോഗ്യകരമായ താമസസൗകര്യം

Qn 29.

പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി?

 • Answer)
  • നഗരങ്ങള്‍ ജനവാസരഹിതമായി

  • വിവിധ പരമ്പരാഗത വ്യവസായങ്ങളിലേര്‍പ്പെട്ടവര്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞു

  • കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി

  • കൃഷിഭൂമി ചെറുതുണ്ടുകളായി.

  • ഉല്‍പ്പാദന മുരടിപ്പ്

Qn 30.

ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയ്ക് ഇടയാക്കിയതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക പൂര്‍ത്തിയാക്കുക.

പരമ്പരാഗത വ്യവസായങ്ങള്‍

തകര്‍ച്ചയുടെ കാരണം

                മണ്‍പാത്രനിര്‍മാണം

അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതി

               തുകല്‍പ്പണി                                                                

a

                മരപ്പണി

b

 • Answer)
  • a അസംസ്കൃതവസ്തുവായ തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി

  • b ലോഹനിര്‍മിത യന്ത്രങ്ങളുടെ ഉപയോഗം

Qn 31.

സന്താള്‍ ഗോത്രവിഭാഗം ബ്രിടീഷുകാർക്കെതിരെ കലാപം നയിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു ?

 • Answer)
  • ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വനനിയമങ്ങള്‍ ഗോത്രജനതയുടെ ജീവിതം ദുരിതപൂ൪ണമാക്കി.

  • ബ്രിട്ടീഷുകാരുടെ വനവിഭവ ചൂഷണം.

  • ഗോത്രജനത ശേഖരിച്ചിരുന്ന വിഭവങ്ങള്‍ക്കുമേല്‍ ചുമത്തിയ വന്‍ നികുതി

Qn 32.

പട്ടിക പൂര്‍ത്തിയാക്കുക.

ഭൂനികുതി വ്യവസ്ഥ

നടപ്പിലാക്കിയപ്രധാന പ്രദേശങ്ങള്‍

a

ബംഗാള്‍, ബീഹാര്‍, ഒറിസ

റയട്ട് വാരിവ്യവസ്ഥ

b

c

വടക്ക്പടിഞ്ഞാറൻ ഇന്ത്യ

 • Answer)
  • a ശാശ്വത ഭൂനികുതിവ്യവസ്ഥ

  • b ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍

  • c മഹല്‍വാരി വ്യവസ്ഥ

Qn 33.

തന്നിരിക്കുന്ന പട്ടിക ഉചിതമായി പൂര്‍ത്തിയാക്കുക

നികുതിവ്യവസ്ഥ

ഭൂമിയുടെ ഉടമ

ശാശ്വതഭൂനികുതിവ്യവസ്ഥ

സെമീന്ദാർ

റയറ്റുവാരി വ്യവസ്ഥ

    a

മഹല്‍വാരി വ്യവസ്ഥ           

    b

 • Answer)
  • a കര്‍ഷകര്‍

  • b ഗ്രാമത്തലവന്‍


Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here