Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Maths സ്ഥിതിവിവരകണക്ക്
ഒരു കര്ഷകന് ഒരാഴ്ചയില്‍ കിട്ടിയ റബ്ബര്‍ ഷീററിന്റെ എണ്ണം ചുവടെ കൊടുത്തിരിക്കുന്നു .
6, 10,11, 7, 12, 8, 9,
a) മാധ്യം കാണുക ?
b) മധ്യമം കാണുക ?
മാധ്യം = 9 ( 1)
മധ്യമം = 9 ( 1)
ഒരു തൊഴില്‍ശാലയില്‍ പലതരം ജോലി ചെയ്യുന്നവരുടെ ദിവസക്കൂലി ചുവടെ കൊടുത്തിരിക്കുന്നു
500, 600, 700, 800, 900, 1000, 1100, 1200, 1300, 1400, 1500
a) ദിവസക്കൂലിയുടെ മധ്യമം കാണുക ?
b) ഒരു കുട്ടി 1500 ന് പകരം 15000എന്ന് തെററി എഴുതിയാല്‍ ആ കുട്ടിക്ക് കിട്ടുന്ന മധ്യമത്തില്‍ വ്യത്യാസമുണ്ടാകുമോ ? നിങ്ങളുടെ ഉത്തരം സമര്‍ത്ഥിക്കുക ?
മധ്യമം = 1000
വ്യത്യാസമുണ്ടാകുകയില്ല
കാരണം ആകെ എണ്ണത്തില്‍ മാററമില്ല
കൂടാതെ 1500 അവസാനം വരുന്ന വിലയാണ്
കണക്ക് പരീക്ഷയ്ക്ക് ഒരു ക്ലാസ്സിലെ 10 കുട്ടികള്‍ക്ക് ലഭിച്ച സ്കോര്‍ ചുവടെ കൊടുത്തിരിക്കുന്നു
15, 35, 20, 18, 40, 32, 28, 50, 45, 27
സ്കോറുകളുടെ മധ്യമം കാണുക ?
ആരോഹണ ക്രമത്തില്‍
15,18,20,27,28,32,35,40,45,50
മധ്യമം =
= 30
9 കുട്ടികളുടെ ഭാരം കൊടുത്തിരിക്കുന്നു ( കി ഗ്രാമില്‍ )
18,31,35,28,17,19,32,24,20
മധ്യമ ഭാരം കാണുക ?
ആരോഹണ ക്രമത്തില്‍ എഴുതുന്നു
17,18,19,20,24,28,31,32,35
മധ്യമ ഭാരം = 24 കി ഗ്രാം
ഒരു ഓഫീസിലെ 40 ജീവനക്കാരുടെ പ്രതിദിനവേതനത്തെ സംബന്ധിച്ച പട്ടിക താഴെ കൊടുക്കുന്നു.
പ്രതിദിന വേതനം (രൂപ) |
ജീവനക്കാരുടെ എണ്ണം |
1000 - 2000 |
4 |
2000 - 3000 |
9 |
3000 - 4000 |
11 |
4000 - 5000 |
8 |
5000 - 6000 |
6 |
6000 - 7000 |
2 |
ജീവനക്കാരുടെ ദിവസവേതനത്തിന്റെ മധ്യമം കണക്കാക്കുക
20-ാംത്തേയും 21-ാം മത്തേയും ജീവനക്കാരുടെ വേതനത്തിന്റെ മാധ്യമാണ് മധ്യമം
മധ്യമം കണ്ടെത്തുന്നു
ചില കുടുംബങ്ങളുടെ ആഗസ്ത് മാസത്തെ വൈദ്യുതി ഉപഭോഗത്തെ സംബന്ധിച്ച പട്ടിക താഴെ കൊടുക്കുന്നു.
വൈദ്യുതി ഉപഭോഗം (യൂണിറ്റ്) |
കുടുംബങ്ങളുടെ എണ്ണം |
150 - 160 |
15 |
160 - 170 |
20 |
170 - 180 |
12 |
180 - 190 |
8 |
190 - 200 |
10 |
ആകെ |
65 |
(1 )എത്രാമത്തെ കുടുംബത്തിന്റെ വൈദ്യുതി ഉപയോഗമാണ് മധ്യമമായി വരുന്നത്?
(2 )മധ്യമം കണക്കാക്കുക
കൂട്ടാവൃത്തി പട്ടിക എഴുതുന്നു
33
മധ്യമം കണ്ടെത്തുന്നു
ഒരു പരീക്ഷയ്ക്ക് ഒരു ക്ലാസിലെ 8 കുുട്ടികള്‍ക്ക് കിട്ടിയ സ്കോര്‍ താഴെ കൊടുക്കുന്നു. സ്കോറുകളുടെ മധ്യമം കണക്കാക്കുക
42, 16, 31, 36, 19, 41, 23, 14
1 ) ആരോഹണ/ അവരോഹണ ക്രമത്തില്‍ എഴുതുന്നു
(2 )മധ്യമം കണ്ടെത്തുന്നു