Question Pool അറിയാനും പ്രതികരിക്കാനും

അറിയാനും പ്രതികരിക്കാനും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology അറിയാനും പ്രതികരിക്കാനും

BrainsPrep Logo


Qn 1.

രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.

a)ഈ ദ്രാവം ഏത്?

b) ദ്രവത്തിന്റെ ധര്‍മങ്ങള്‍?

 

  • Answer)

    a)സെറിബ്രോസ്പൈനല്‍ ദ്രവം

    b)മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. (Any two)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചുള്ള സൂചകങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്ത് A, B കോളങ്ങളില്‍ ഉള്‍പ്പെടുത്തി രോഗങ്ങളുടെ പേര് തലക്കെട്ടായി നല്‍കുക.

  • ഗാംഗ്ലിയോണുകളുടെ നാശം
  • ന്യൂറോണുകളുടെ നാശം
  • നാഡീകലകളില്‍ പ്രോട്ടീന്‍ അടിഞ്ഞുചേരുന്നു.
  • ഡോപാമിന്‍ ഉത്പാദനം കുറയുന്നു.
  • ശരീരതുലനനില നഷ്ടപ്പെടുന്നു.
  • കേവല ഓര്‍മ്മ പോലും ഇല്ലാതാകുന്നു.
A )........................................................ B )........................................................

-

-

-

 

-

-

-

 

 

  • Answer)
    A )പാര്‍ക്കിന്‍സണ്‍‌സ് രോഗം B )അല്‍ഷിമേഴ്സ് രോഗം

    ഗാംഗ്ളിയോണുകളുടെ നാശം

    ഡോപമിന്‍ ഉത്പാദനം കുറയുന്നു.

    ശരീരതുലനനില നഷ്ടപ്പെടുന്നു.

    ന്യൂറോണുകളുടെ നാശം

    നാഡീകലകളില്‍ പ്രോട്ടീന്‍ അടിഞ്ഞുചേരുന്നു.

    കേവലഓര്‍മ്മ പോലും ഇല്ലാതാകുന്നു.

     

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളില്‍നിന്ന് ഉചിതമായവ തെരഞ്ഞെട‍ുത്ത് പട്ടിക പ‍ൂര്‍ത്തിയാക്ക‍ുക

  1. കേന്ദ്രനാഡീവ്യവസ്ഥയ‍ുടെ ഭാഗം

  2. പെരിഫറല്‍ നാഡീവ്യവസ്ഥയ‍ുടെ ഭാഗം

  3. മെനിഞ്ജസ് കൊണ്ട് ആവരണം ചെയ്തിരിക്ക‍ുന്ന‍ു

  4. ഇവിടെ നിന്ന‍ുള്ള നാഡികളെല്ലാം സമ്മിശ്ര നാഡികളാണ്

  5. സെറിബ്രല്‍ വെന്‍ട്രിക്കിള‍ുകളില്‍ സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്ക‍ുന്ന‍ു

  6. സെന്‍ട്രല്‍‍കനാലില്‍‍ സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്ക‍ുന്ന‍ു

  7. ഓര്‍മയ‍ുടേയ‍ും ഭാവനയ‍ുടേയ‍ും സ്ഥാനം

തലച്ചേറിന‍ുമാത്രം ബാധകം

സ‍‍ുഷ‍ുമ്നയ്ക്ക‍ുമാത്രം ബാധകം

രണ്ടിന‍ും ബാധകം

 

 

 

 

 

 

 

  • Answer)

    തലച്ചേറിന‍ുമാത്രം ബാധകം

    സ‍‍ുഷ‍ുമ്നയ്ക്ക‍ുമാത്രം ബാധകം

    രണ്ടിന‍ും ബാധകം

    (v)

    (iv)

    (i)

    (vii)

    (vi)

    (iii)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്ന ഏതെങ്കില‍ും മ‍ൂന്ന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എഴ‍ുത‍ുക.

 

  • Answer)
    • ഉമിനീര്‍ ഉല്പാദനം
    • ഉദരാശയ പ്രവര്‍ത്തനം
    • ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

പാരാസിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ സാധാരണനിലയിലാക‍ുന്ന മ‍ൂന്ന് ശാരീരികപ്രവര്‍ത്തനങ്ങള്‍ എഴ‍ുത‍ുക

  • Answer)
    • ഹൃദയസ്പന്ദനം
    • ആമാശയപ്രവര്‍ത്തനം
    • ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

താഴെ നല്‍കിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) A, B എന്നിവ തിരിച്ചറിഞ്ഞെഴുതുക.

b) B യുടെ രണ്ട് ധര്‍മ്മങ്ങള്‍ എഴുതുക.

 

  • Answer)

    a) A- ആക്സോണ്‍

    B- മയലിന്‍ ഷീത്ത്.

    b) ആക്സോണിന് പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ നല്‍കുക, ആവേഗങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക, ബാഹ്യക്ഷതങ്ങളില്‍ നിന്ന് ആക്സോണിനെ സംരക്ഷിക്കുക.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ചിത്രം പകര്‍ത്തിവരച്ച് താഴെത്തന്നിരിക്കുന്ന ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക.

A) സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്കുന്ന ഭാഗം.

B) മയലിന്‍ ഷീത്ത് ഉള്ള നാഡികള്‍ കൂടുതലായി കാണപ്പെടുന്ന ഭാഗം

C) പ്രേരക ആവേഗങ്ങള്‍ സുഷുമ്നയില്‍ നിന്ന് ശരീരഭാഗങ്ങളിലേയ്ക്ക് വഹിക്കുന്ന ഭാഗം.

 

 

  • Answer)

    A) സെന്‍ട്രല്‍ കനാല്‍

    B) വൈറ്റ് മാറ്റര്‍

    C) പ്രേരകനാഡി

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ചുവടെ നല്‍കിയ ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ------(A)------> കേന്ദ്രനാഡീവ്യവസ്ഥ -----(B) -----> ശരീരത്തിന്റെ വിവിധഭാഗങ്ങള്‍

a) A, Bഎന്നിവ ഏതുതരം നാഡികളാണെന്ന് തിരിച്ചറിഞ്ഞെഴുതുക.

b) A, B എന്നീ നാഡികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുചെയ്യുന്ന നാഡിയ്ക്ക് പറയുന്ന പേരെന്ത്?

 

 

  • Answer)

    a) A- സംവേദനാഡി, B- പ്രേരകനാഡി

    b) സമ്മിശ്രനാഡി.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ചിത്രം പകര്‍ത്തിവരച്ച് ചുവടെ നല്‍കിയിരിക്കുന്ന സൂചകങ്ങള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ പേരെഴുതി അടയാളപ്പെടുത്തുക.

a) ആവേഗങ്ങളെ സ്വീകരിക്കുന്ന ഭാഗം

b) ആവേഗങ്ങളെ കോശശരീരത്തില്‍ നിന്ന് പുറത്തേയ്ക്ക് വഹിക്കുന്ന ഭാഗം

c) നാഡീയപ്രേഷകം സ്രവിക്കുന്ന ഭാഗം

 

  • Answer)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

താഴെത്തന്നിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.‌

A- “സിംപതറ്റിക് വ്യവസ്ഥ ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”

B-“സിംപതറ്റിക് വ്യവസ്ഥ ചില ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.”

ഇതില്‍ ഏത് അഭിപ്രായത്തോടാണ് നിങ്ങള്‍ യോജിക്കുന്നത്? നിങ്ങളുടെ അഭിപ്രായം ന്യായീകരിക്കുക.

 

  • Answer)

    B-“സിംപതറ്റിക് വ്യവസ്ഥ ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.”

    ഉമിനീര്‍ ഉത്പാദനം, കുടലിലെ പെരിസ്റ്റാല്‍സിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സിംപതറ്റിക് വ്യവസ്ഥ മന്ദീഭവിപ്പിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

a) ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗമേത്?

b) ഈ ഭാഗം ഹൃദയം, കരള്‍, ഉമിനീര്‍ഗ്രന്ഥി എന്നീ അവയവങ്ങളില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുന്നത്?

 

  • Answer)

    a) സിംപതറ്റിക് വ്യവസ്ഥ.

    b) ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

“ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്". ഉചിതമായ തെളിവുകള്‍ നല്‍കി  പ്രസ്താവന ന്യായീകരിക്കുക.

  • Answer)

    ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ. അതിനാല്‍ ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താല്‍ ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതില്‍ സിനാപ്സിന് മുഖ്യപങ്കുണ്ട്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ചിത്രീകരണം നിരീക്ഷിച്ച്  ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) " X " എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഏതുതരം നാഡിയാണ്?

b) സു‍ഷുമ്നയില്‍ നിന്ന് കാലിലെ പേശിയിലേയ്ക്ക് എത്തുന്ന നാഡി സമ്മിശ്രനാഡിയാണ്. കാരണമെന്ത്?

 

  • Answer)

    a) X -സംവേദനാഡി

    b) എല്ലാ സുഷുമ്നാ നാഡികളും സമ്മിശ്രനാഡികളാണ്. ഇതില്‍ സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കാണപ്പെടുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ചിത്രം പകര്‍ത്തിവരച്ച് താഴെത്തന്നിരിക്കുന്ന സൂചനകള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ പേരെഴുതി അടയാളപ്പെടുത്തുക.

a) പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗം

b) സെറിബ്രത്തിനുചുവടെ ദണ്ഡാകൃതിയില്‍ കാണപ്പെടുന്ന ഭാഗം

c) ആന്തരസമസ്ഥിതി പാലിക്കുന്ന ഭാഗം.

 

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

കേന്ദ്രനാഡ‍ീവ്യവസ്ഥയിലെ ചില ഭാഗങ്ങള്‍ ബോക്സില്‍ നല്‍കിയിരിക്കുന്നു. അവയെ അനുയോജ്യമായ രീതിയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക.

സെന്‍ട്രല്‍ കനാല്‍, സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ്, മെനിഞ്ജസ്, മെഡുല്ല ഒബ്ലോംഗേറ്റ

 

പ്രസ്താവന ഭാഗം
1. അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം. 1. ............................
2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം.     2. ............................
3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം. 3. ............................
4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം.      4. ............................
5. ആന്തരസമസ്ഥിതി പാലിക്കുന്ന ഭാഗം .   5. ............................
6. മസ്തിഷ്കത്തിന് സംരക്ഷണം നല്‍കുന്ന ഭാഗം.   6. ............................

 

 

 

  • Answer)

    1. മെഡുല്ല ഒബ്ലോംഗേറ്റ

    2. സെന്‍ട്രല്‍ കനാല്‍

    3. തലാമസ്

    4. സെറിബ്രം

    5. ഹൈപ്പോതലാമസ്

    6. മെനിഞ്ജസ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചുള്ള സൂചകങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവ പരിശോധിച്ച് രോഗങ്ങളുടെ പേര് തലക്കെട്ടായി നല്‍കി പട്ടിക പൂര്‍ത്തിയാക്കുക.

  • തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം

  • ശരീരതുലനനില നഷ്ടപ്പെടുക.

  • ‌ഗാംഗ്ലിയോണുകളുടെ നാശം

  • കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക.

  • തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി.

  • നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.

A................... B.................. C.......................
  • ശരീരതുലനനില നഷ്ടപ്പെടുക.
  •  

 

  •  
  •  
  • തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം

 

  • Answer)

    A- പാര്‍ക്കിന്‍സണ്‍സ്

    B- അല്‍ഷിമേഴ്സ്

    C- അപസ്മാരം

    • ശരീരതുലനനില നഷ്ടപ്പെടുക.

    • ‌ഗാംഗ്ലിയോണുകളുടെ നാശം

    • കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക.

    • നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു

    • തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം

    • തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി.

     

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു. ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

  • ശരീരതുലനനില നഷ്ടപ്പെടുക.

  • പേശികളുടെ ക്രമരഹിതമായ ചലനം

  • വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുക.

a) രോഗമേതെന്ന് തിരിച്ചറിയുക.

b) രോഗത്തിന്റെ കാരണമെഴുതുക.

 

  • Answer)

    a) പാര്‍ക്കിന്‍സണ്‍സ് രോഗം

    b) മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം, തലച്ചോറില്‍ ഡോപാമിന്‍ എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനത്തിലുള്ള കുറവ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ചിത്രം പകര്‍ത്തിവരച്ച് ചുവടെ  നല്‍കിയിരിക്കുന്നവയില്‍ നിന്നും നാഡീകോശത്തിന്റെ ഭാഗ ങ്ങള്‍ മാത്രം തെരെഞ്ഞെടുത്ത് അടയാളപ്പെടുത്തുക. അവ ഓരോന്നും നിര്‍വ്വഹിക്കുന്ന ധര്‍മ്മം എഴുതുക.

a) ഷ്വാന്‍ കോശം b) ഡോര്‍സല്‍ റൂട്ട് c) ആക്സോണൈറ്റ് d) ഡെന്‍ഡ്രൈറ്റ്  e)സെന്‍ട്രല്‍ കനാല്‍

 

  • Answer)

    a) ഷ്വാന്‍ കോശം- ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

    b) ആക്സോണൈറ്റ്- ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നു.

    c) ഡെന്‍ഡ്രൈറ്റ്- തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു ന്യൂറോണില്‍ ആവേഗം രൂപപ്പെടുന്ന വിധം ചുവടെ ചിത്രീകരിച്ചിരിക്കുന്നു.

a) ചിത്രം A യില്‍ ചാര്‍ജ്ജ് വ്യതിയാനത്തിന് ഇടയാക്കിയ ഘടകമേത്?

b) ചിത്രം A യില്‍ നിന്ന് ചിത്രം B യില്‍ എന്തുവ്യത്യാസമാണ് നിരീക്ഷിക്കാനുള്ളത്‍? വ്യതിയാനത്തിന് കാരണമെന്ത്?

 

  • Answer)

    a) ഉദ്ദീപനം

    b) ചിത്രം A യില്‍ ഉദ്ദീപിക്കപ്പെട്ട ങാഗത്ത് പോസിറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാസ്തരത്തിന് ഉള്ളിലും നെഗറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാസ്തരത്തിന് പുറത്തുമായി മാറി. ചിത്രം B യില്‍ ആക്സോണ്‍ സ്തരത്തില്‍ നൈമിഷികമായി ഉണ്ടായ ചാര്‍ജ്ജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിച്ച് സമാനരീതിയിലുള്ള വ്യ‌തിയാനങ്ങള്‍ക്ക് കാരണമാകുന്നതിലൂടെ ആവേഗങ്ങള്‍ ആക്സോണിലൂടെ പ്രവഹിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഒരു നാഡീകോശത്തിന്റെ പ്ലാസ്മാസ്തരത്തിലുണ്ടാകുന്ന ചാര്‍ജ്ജ് വ്യതിയാനമാണ് ആവേഗങ്ങള്‍ രൂപപ്പെടാന്‍ കാരണം.

a) ആവേഗങ്ങള്‍ രൂപപ്പെടുമ്പോള്‍ പ്ലാസ്മാസ്തരത്തിലെ ചാര്‍ജ്ജിനുണ്ടാകുന്ന വ്യതിയാനമെന്ത്? ഇതിനിടയാക്കുന്ന ഘടകമേത്?

b) ചാര്‍ജ്ജ് വ്യതിയാനം നാഡീയആവേഗമായി ന്യൂറോണിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നതെങ്ങനെ?

 

  • Answer)

    a) ഉദ്ദീപിപ്പിക്കപ്പെട്ട സ്ഥാനത്ത് പോസിറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാ സ്തരത്തിനകത്തും നെഗറ്റീവ് ചാര്‍ജ്ജ് പുറത്തുമായി മാറുന്നു. പ്ലാസ്മാ സ്തരത്തിലെ ചാര്‍ജ്ജ് വ്യതിയാനത്തിന് കാരണം ഉദ്ദീപനമാണ്.

    b) ഉദ്ദീപനം ന്യൂറോണിന്റെ പ്ലാസ്മാസ്തരത്തിലെ അയോണുകളുടെ സന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നതിനാല്‍  ഉദ്ദീപിപ്പിക്കപ്പെട്ടയിടത്ത് ബാഹ്യഭാഗത്ത് നെഗറ്റീവ് ചാര്‍ജ്ജും ഉള്‍വശത്ത് പോസിറ്റീവ് ചാര്‍ജ്ജും രൂപപ്പെടുന്നു. നൈമിഷികമായി ഉണ്ടാകുന്ന ഈ ചാര്‍ജ്ജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിക്കുകയും സമാന രീതിയിലുള്ള വ്യതിയാനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുക വഴി സന്ദേശങ്ങള്‍ ആക്സോണിലൂടെ പ്രവഹിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ബോക്സില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത് പാളികളുടെ പേര് തലക്കെട്ടായി നല്‍കി പട്ടികപ്പെടുത്തുക.

  • മസ്തിഷ്കത്തെ പൊതിഞ്ഞുകാണപ്പെടുന്നു.
  • ന്യൂറോണിനെ മര്‍ദ്ദം, ക്ഷതം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു.
  • സുഷുമ്നയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
  • ആവേഗങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നു.
  • വൈദ്യുത ഇന്‍സുലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.
  • സ്തരനിര്‍മ്മിതമായ മൂന്നുപാളികളെ ഉള്‍ക്കൊള്ളുന്നു.

 

......................................... .........................................
  •  
  •  
  •  
  •  
  •  
  •  

 

 

  • Answer)

    മെനിഞ്ജസ്

    മയലിന്‍ ഷീത്ത്

    -മസ്തിഷ്കത്തെ പൊതിഞ്ഞുകാണപ്പെടുന്ന പാളി

    -സുഷുമ്നയെ സംരക്ഷിക്കുന്ന സ്തരപാളി

    -സ്തരനിര്‍മ്മിതമായ മൂന്നുപാളികളുണ്ട്.

    -ന്യൂറോണിനെ മര്‍ദ്ദം, ക്ഷതം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. ‌

    -ആവേഗങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നു.

    -വൈദ്യുത ഇന്‍സുലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ഒറ്റപ്പെട്ടത് ഏതെന്ന് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസ്വഭാവം എഴുതുക.

സ്പര്‍ശം, ശബ്ദം, ഗന്ധം, ദാഹം

 

  • Answer)

    ദാഹം- മറ്റുള്ളവ ബാഹ്യഉദ്ദീപനങ്ങള്‍ക്ക് ഉദാഹരണം.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

പദജോഡി ബന്ധം കണ്ടെത്തി വിട്ടഭാഗം പൂരിപ്പിക്കുക.

മയലിന്‍ ഷീത്ത് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

................................ : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

 

  • Answer)

    മെനിഞ്ജസ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ചുവട‌െ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തി എഴുതുക.

a) എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

b) നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.

c) മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.

d) ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

 

  • Answer)

    b) നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

സിനാപ്സുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രത്തില്‍ “X” എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഏതുഭാഗത്തെ സൂചിപ്പിക്കുന്നു?

b) ഈ ഭാഗം സ്രവിക്കുന്ന ഒരു രാസവസ്തുവിന്റെ പേരും അതുനിര്‍വ്വഹിക്കുന്ന ധര്‍മ്മവും എഴുതുക.

 


 


 

 

 

 

  • Answer)

    a) X- സിനാപ്റ്റിക് നോബ്

    b) അസറ്റൈല്‍ കൊളിന്‍/ ഡോപാമിന്‍. സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് സ്രവിക്കപ്പെടുന്ന ഈ രാസവസ്തു തൊട്ടടുത്ത ഡെന്‍ഡ്രൈറ്റിനെ ഉത്തേജിപ്പിച്ച് വൈദ്യുതാവേഗങ്ങള്‍ സൃഷ്ടിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ജസിലെ ആന്തരസ്തരപാളികള്‍ക്കിടയില്‍ ഒരു ദ്രവം നിറഞ്ഞിരിക്കുന്നു.

a) ഈ ദ്രവത്തിന്റെ പേരെഴുതുക?

b) ഈ ദ്രവം നിര്‍വ്വഹിക്കുന്ന ഒരു ധര്‍മ്മം എഴുതുക.

 

  • Answer)

    a) സെറിബ്രോസ്പൈനല്‍ ദ്രവം

    b) മസ്തിഷ്കകലകള്‍ക്ക് പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ നല്‍കുന്നു/ മസ്തിഷ്കത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്നു/ മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

     

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

ചുവടെ നല്‍കിയിരിക്കുന്ന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന മസ്തിഷ്കഭാഗങ്ങള്‍ തിരിച്ചറിഞ്ഞെഴുതുക.

a) ആന്തരസമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

b) ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

 

  • Answer)

    a) ഹൈപ്പോതലാമസ്

    b) തലാമസ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ചുവടെ നല്‍കിയിരിക്കുന്ന സന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് നല്‍കിയിരിക്കുന്ന പട്ടിക ഉചിതമായി പൂര്‍ത്തിയാക്കുക.

i) പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു.

ii) ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.

സുഷുമ്നയുടെ നിയന്ത്രണത്തിലുള്ളത് സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ളത്.
   

 

  • Answer)
    സുഷുമ്നയുടെ നിയന്ത്രണത്തിലുള്ളത് സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ളത്
    ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു. പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ഓരോന്നിനുമുള്ള കാരണങ്ങള്‍ എഴുതുക.

a) സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.

b) സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

 

  • Answer)

    a) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.

    b) സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

റിഫ്ളക്സ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോക്സില്‍ നല്‍കിയിരിക്കുന്ന പദങ്ങള്‍ ഉപയോഗിച്ച്  ഫ്ളോ ചാര്‍ട്ട് നിര്‍മ്മിക്കുക.

പ്രേരകനാഡി, ഗ്രാഹി, പേശി, ഇന്റര്‍ന്യൂറോണ്‍, സംവേദനാഡി

 

  • Answer)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

"ആവേഗങ്ങള്‍ വൈദ്യുതപ്രവാഹമായാണ് സഞ്ചരിക്കുന്നത് .” ഈ പ്രസ്താവനയെ ന്യായീകരിക്കുന്ന തെളിവുകള്‍ ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും കണ്ടെത്തി എഴുതുക.

a) പ്ലാസ്മാ സ്തരത്തിലെ ചാര്‍ജ് വ്യതിയാനമാണ് ആവേഗമായി മാറുന്നത്.

b) പ്ലാസ്മാ സ്തരത്തില്‍  നിലനില്‍ക്കുന്ന അയോണുകളുടെ വിന്യാസത്തിലെ വ്യത്യാസമാണ് ആവേഗമായി മാറുന്നത്.

c) അയോണുകളുടെ സന്തുലിതാവസ്ഥയാണ് ആവേഗമായി മാറുന്നത്.

 

  • Answer)

    a യും b യും.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

ആവേഗങ്ങളുടെ ദിശ ക്രമീകരിക്കുന്നതിന് സിനാപ്സുകള്‍ക്ക് കഴിയുന്നു. ഇതിനെ സാധൂകരിക്കുന്ന പ്രസ്താവന ചുവടെ നല്‍കിയവയില്‍ നിന്നും തെരഞ്ഞെടുത്തെഴുതുക.

a) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും സിനാപ്റ്റിക് വിടവിലേയ്ക്ക് സ്രവിക്കുന്നു.

b) നാഡീയപ്രേഷകങ്ങള്‍ ഒരു ന്യൂറോണില്‍ നിന്നും മറ്റൊരു ന്യൂറോണിലേയ്ക്ക് സ്രവിക്കുന്നു.

c) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും മറ്റൊരു ന്യൂറോണിലേയ്ക്ക് സ്രവിക്കുന്നു.

 

  • Answer)

    a) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും സിനാപ്റ്റിക് വിടവിലേയ്ക്ക് സ്രവിക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

a) ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.

b) ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.

c) സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

‌d) ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.

 

  • Answer)

    c) സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

A, B എന്നീ പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചുവട‌െ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

‌പ്രസ്താവന A- മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ നശിക്കുന്നതുകൊണ്ട് അള്‍ഷിമേഴ്സ് ഉണ്ടാകുന്നു.

പ്രസ്താവന B- അള്‍ഷിമേഴ്സ്സ് രോഗിയുടെ മസ്തിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.

i- A, Bപ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.

ii- A, B പ്രസ്താവനകള്‍ തെറ്റാണ്.

iii- A ശരിയും B തെറ്റുമാണ്.

iv- A, B പ്രസ്താവനകള്‍ ശരി, എന്നാല്‍ B പ്രസ്താവന A യുടെ കാരണമല്ല.

 

  • Answer)

    A, B  പ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

മസ്തിഷ്കഭാഗങ്ങളും അവയുടെ ധര്‍മ്മങ്ങളും  പട്ടികയില്‍ നല്‍കിയിരിക്കുന്നു. അവയില്‍നിന്നും ശരിയായ ജോഡികള്‍ കണ്ടെത്തുക.

മസ്തിഷ്കഭാഗങ്ങള്‍ ധര്‍മ്മം
‌1) സെറിബ്രം i) ആവേഗ പുനഃപ്രസരണം
2) തലാമസ് ii) ശരീരതുലനനിലപാലനം
‌3) സെറിബെല്ലം iii) ഹൃദയസ്പന്ദനം
4) മെഡുല്ല ഒബ്ലോംഗേറ്റ iv) ആന്തരസമസ്ഥിതി പാലനം
  v) ഇന്ദ്രിയാനുഭവങ്ങള്‍

a) 1-i, 2-iii, 3-ii, 4-iv

b) 1-v, 2-i, 3-iv, 4- iii

c) 1-v, 2-ii, 3-ii, 4-i

d) 1-v, 2-i, 3- ii, 4- iii

 

  • Answer)

    d) 1-v, 2-i, 3- ii, 4- iii

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

സു‍ഷുമ്നാ നാഡികള്‍ എല്ലാം വ്യക്തമായ ഡോര്‍സല്‍- വെന്‍ട്രല്‍ റൂട്ടുകള്‍ കൂട‌ിച്ചേര്‍ന്നുണ്ടായവയാണ്. അതില്‍ വെന്‍ട്രല്‍ റൂട്ട് നിര്‍മ്മിച്ചിരിക്കുന്നത് :

a) സംവേദനാഡീതന്തുക്കള്‍ കൊണ്ട്.

b) പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്.

c) സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കൊണ്ട്.

d) ഇവയൊന്നുമല്ല.

 

  • Answer)

    b) പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

താഴെത്തന്നിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയത് തെരഞ്ഞെടുക്കുക.

i) A- വൈറ്റ് മാറ്റര്‍, B- ഗ്രേമാറ്റര്‍ , C-ഡോര്‍സല്‍ റൂട്ട്, D- വെന്‍ട്രല്‍ റൂട്ട്

ii) A- സെന്‍ട്രല്‍ കനാല്‍, B- ഗ്രേമാറ്റര്‍, C-വെന്‍ട്രല്‍ റൂട്ട്, D- ഡോര്‍സല്‍ റൂട്ട്

iii) A- സെന്‍ട്രല്‍ കനാല്‍, B- വൈറ്റ് മാറ്റര്‍, C-വെന്‍ട്രല്‍ റൂട്ട്, D- ഡോര്‍സല്‍ റൂട്ട്

iv) A- സെന്‍ട്രല്‍ കനാല്‍, B- വൈറ്റ് മാറ്റര്‍, C-ഡോര്‍സല്‍ റൂട്ട്, D- വെന്‍ട്രല്‍ റൂട്ട്

 

  • Answer)

    iii) A- സെന്‍ട്രല്‍ കനാല്‍, B- വൈറ്റ് മാറ്റര്‍, C-വെന്‍ട്രല്‍ റൂട്ട്, D- ഡോര്‍സല്‍ റൂട്ട്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഗ്രേമാറ്ററിനെ സൂചിപ്പിക്കുന്നത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക.

a) ന്യൂറോണിന്റെ കോശശരീരവും ആക്സോണും ഉള്ള ഭാഗം

b) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം

c) മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം

d) ആക്സോണുകള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗം

 

  • Answer)

    b) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

റിഫ്ലക്സ് ആര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ ഫ്ലോചാര്‍ട്ട് തെരഞ്ഞെടുത്തെഴുതുക.

a) ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> പേശി --> ഇന്റര്‍ന്യൂറോണ്‍

b) ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പേശി

c) ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി

d) ഗ്രാഹി --> പ്രേരകനാഡി --> ഇന്റര്‍ന്യൂറോണ്‍ --> സംവേദനാഡി --> പേശി

 

  • Answer)

    c) ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.

തന്നിരിക്കുന്ന പട്ടിക പരിശോധിച്ച് സവിശേഷതക്കനുസരിച്ച് ഭാഗങ്ങള്‍ ക്രമപ്പെടുത്തി എഴുതുക.

ഭാഗം

ധര്‍മ്മം

വൈറ്റ് മാറ്റര്‍

സംവേദആവേഗങ്ങള്‍ സുഷുമ്നയില്‍ പ്രവേശിക്കുന്നു

സെന്‍ട്രല്‍ കനാല്‍

മയലിന്‍ ഉറ ഉള്ള നാഡീഭാഗങ്ങള്‍ കാണപ്പെടുന്നു.

ഡോര്‍സല്‍ റൂട്ട്

മയലിന്‍ ഉറ ഇല്ലാത്ത നാഡീഭാഗങ്ങള്‍ കാണപ്പെടുന്നു.

ഗ്രേമാറ്റര്‍ സെറിബ്രോസ്പൈനല്‍ ദ്രവത്തെ വഹിക്കുന്നു

 

  • Answer)

    ഭാഗം

    ധര്‍മ്മം

    സെന്‍ട്രല്‍ കനാല്‍

    സെറിബ്രോസ്പൈനല്‍ ദ്രവത്തെ വഹിക്കുന്നു

    ഡോര്‍സല്‍ റൂട്ട്

    സംവേദആവേഗങ്ങള്‍ സുഷുമ്നയില്‍ പ്രവേശിക്കുന്നു

    വൈറ്റ് മാറ്റര്‍

    മയലിന്‍ ഉറ ഉള്ള നാഡീഭാഗങ്ങള്‍ കാണപ്പെടുന്നു.

    ഗ്രേമാറ്റര്‍ മയലിന്‍ ഉറ ഇല്ലാത്ത നാഡീഭാഗങ്ങള്‍ കാണപ്പെടുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

തന്നിരിക്കുന്ന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ഭാഗങ്ങള്‍ ഏതെന്ന് എഴുതുക.

a) നടത്തം, ഓട്ടം എന്നിവയിലെ ദ്രുതഗതിയിലുള്ള ആവര്‍ത്തനചലനം ഏകോപിപ്പിക്കുന്നു.

b) പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുലനനില പാലിക്കുന്നു.

c) സിനാപ്റ്റിക് വിടവിലേയ്ക്ക് നാഡീയപ്രേഷകത്തെ സ്രവിക്കുന്നു.

c) ആന്തര സമസ്ഥിതി പാലിക്കാന്‍ സഹായിക്കുന്നു.

 

  • Answer)

    a) സുഷുമ്ന

    b) സെറിബെല്ലം

    c) സിനാപ്റ്റിക് നോബ്

    d) ഹൈപ്പോതലാമസ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

സിനാപ്സിലൂടെ നാഡീയ ആവേഗങ്ങള്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?

a) ഒരു ന്യൂറോണിന്റെ കോശശരീരത്തില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ കോശശരീരത്തിലേയ്ക്ക് പ്രേഷണം ചെയ്യുന്നു.

b) ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക്.

c) ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.

d) ഒരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.

 

  • Answer)

    b) ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 43.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ വൈറ്റ്മാറ്ററിനെ സൂചിപ്പിക്കുന്നത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക.

a) ന്യൂറോണിന്റെ കോശശരീരവും ആക്സോണും ഉള്ള ഭാഗം

b) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം

c) മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം

d) ആക്സോണുകള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗം

 

  • Answer)

    c) മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition