Question Pool പ്രതിരോധത്തിന്റെ കാവലാളുകൾ

പ്രതിരോധത്തിന്റെ കാവലാളുകൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology പ്രതിരോധത്തിന്റെ കാവലാളുകൾ

BrainsPrep Logo


Qn 1.

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

a) ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

b) ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

c) ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

 

  • Answer)

    c) ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

മനുഷ്യരില്‍ മുഖ്യമായും നാലുതരം രക്തഗ്രൂപ്പുകളാണുള്ളത്.

‌a) ഈ രക്തഗ്രൂപ്പുകള്‍ക്കോരോന്നിനും പ്രത്യേകം പ്രത്യേകം പേരുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡമെന്ത്?

‌b) പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും രക്തഗ്രൂപ്പുകളെ തിരിക്കുന്നതിനുള്ള മാനദണ്ഡമെന്ത്?

c) രക്തനിവേശനത്തില്‍ ആന്റിബോഡികള്‍ക്കുള്ള പ്രാധാന്യമെന്ത്?

  • Answer)

    a) അരുണരക്താണുവിന്റെ ഉപരിതലത്തിലുള്ള A, Bഎന്നീ ആന്റിജനുകളുടെ സാന്നിദ്ധ്യമാണ് രക്തത്തെ ഗ്രൂപ്പുകളാക്കുന്നതിനാധാരം

    b) അരുണ രക്താണുവിന്റെ കോശോപരിതലത്തിലെ ആന്റിജന്‍ D അഥവാ Rhഘടകത്തിന്റെ സാന്നിദ്ധ്യം പോസിറ്റീവ് എന്നും അസാന്നിധ്യം നെഗറ്റീവ് എന്നും രക്തഗ്രൂപ്പുകള്‍ക്ക് പേരുനല്‍കിയിരിക്കുന്നു.

    c) ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ടയുണ്ടാകുന്നു എങ്കില്‍ ആ ദാതാവിന്റെ രക്തം നിവേശനത്തിന് ഉപയോഗിക്കരുത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ചുവടെ നല്‍കിയ പ്രസ്താവനകള്‍ പരിശോധിച്ച് ഓരോന്നിനുമുള്ള പ്രാധാന്യം വിശകലനം ചെയ്യുക.

a) രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

b) മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.

c) ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.

  • Answer)

    a) ത്രോംബോപ്ലാസ്റ്റിന്‍ പ്ലാസ്മയിലെ പ്രോത്രോംബിന്‍ എന്ന പ്രോട്ടീനിനെ ത്രോംബിനാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

    b) മുറിവുണ്ടാകുമ്പോള്‍ നഷ്ടപ്പെട്ട കലകള്‍ക്ക് പകരം കലകള്‍ രൂപപ്പെടുത്താനാകാത്തപ്പോള്‍ യോജകകലകള്‍ മുറിവുണക്കുന്നു.

    c) ലൈസോസോമിലെ എന്‍സൈമുകളാണ് രോഗാണുക്കളെ നശിപ്പിക്കുന്നത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

A പോസിറ്റീവ് ഗ്രൂപ്പ് രക്തത്തില്‍ ഗ്രൂപ്പ് നിര്‍ണയവുമായി ബന്ധപ്പെട്ട ആന്റിജനുകളുടെ പേരെഴുതുക

  • Answer)

    ആന്റിജന്‍ A,ആന്റിജന്‍ D (Rhഘടകം)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ചുവടെ തന്നിരിക്കുന്നവയില്‍ നിന്ന് ശരീരത്തിലെ പ്രത്യേക പ്രതിരോധസംവിധാനത്തിലുള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി എഴുതുക.

a) ആന്റിജനുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കല്‍

b) എല്ലാ രോഗകാരികളേയും വിഷവസ്തുക്കളേയും പ്രതിരോധിക്കല്‍.

c) ആന്റിജനുകളുടെ വിഷാംശത്തെ നിരീ‍വീര്യമാക്കുന്നു.

d) ചുമ, തുമ്മല്‍ തുടങ്ങിയ പ്രതികരണങ്ങള്‍

e) രോഗാണുനാശിനികളായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കല്‍

  • Answer)

    a) ആന്റിജനുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കല്‍

    c) ആന്റിജനുകളുടെ വിഷാംശത്തെ നിരീ‍വീര്യമാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

വീങ്ങല്‍ പ്രതികരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വസ്തുതകളെ ക്രമപ്പെടുത്തി എഴുതുക.

-മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

-രക്തലോമിക വികസിക്കുന്നു.

-രാസവസ്തുക്കള്‍ രൂപപ്പെടുന്നു.

-ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

-ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു

  • Answer)

         -മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

    -രാസവസ്തുക്കള്‍ രൂപപ്പെടുന്നു.

    -രക്തലോമിക വികസിക്കുന്നു.

    -ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു

    -ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഒരു പ്രദേശത്തെ ജനങ്ങളുടെ രക്തഗ്രൂപ്പുകള്‍ സൂചിപ്പിച്ചിരിക്കുന്ന പൈ ഡയഗ്രം പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ആന്റിബോഡി 'a' മാത്രമുള്ള രക്തഗ്രൂപ്പ് എത്ര ശതമാനമുണ്ട്?

b) രണ്ട് ആന്റിജനുകളും ഉള്ള രക്തഗ്രൂപ്പ് എത്ര ശതമാനമുണ്ട്?

  • Answer)

    a) 25%

    b) 14%




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ചുവടെ നല്‍കിയിരിക്കുന്ന പട്ടികയില്‍ A, B, C, D എന്നിവയില്‍ ശരിയായത് ഏതെല്ലാമെന്ന് കണ്ടെത്തി എഴുതുക.

 

പ്രക്രിയ

പ്രവര്‍ത്തനഘടകം

ധര്‍മ്മം

A

വാക്സിനേഷന്‍

ആന്റിജനുകള്‍

ആന്റിബോഡികളെ ശരീരത്തില്‍ രൂപപ്പെടുത്തുന്നു

B

രക്തം കട്ടപിടിക്കല്‍

ഫൈബ്രിനോജന്‍

പ്രോത്രോംബിനെ ത്രോംബിനാക്കുന്നു

C

വാക്സിനേഷന്‍

ആന്റിബോഡികള്‍

ആന്റിജനുകളെ രൂപപ്പെടുത്തുന്നു

D

രക്തം കട്ടപിടിക്കല്‍

ഫൈബ്രിനോജന്‍

ഫൈബ്രിന്‍ നാരുകളുണ്ടാക്കുന്നു

 

 

  • Answer)
    പ്രക്രിയ പ്രവര്‍ത്തനഘടകം ധര്‍മ്മം
    A

    വാക്സിനേഷന്‍

    ആന്റിജനുകള്‍

    ആന്റിബോഡികളെ ശരീരത്തില്‍ രൂപപ്പെടുത്തുന്നു

    D

    രക്തം കട്ടപിടിക്കല്‍

    ഫൈബ്രിനോജന്‍

    ഫൈബ്രിന്‍ നാരുകളുണ്ടാക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ബോക്സില്‍ തന്നിരിക്കുന്ന ആന്റിജനുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ലിംഫോസൈറ്റുകളുടെ പേരുകള്‍ തലക്കെട്ടായി എഴുതി പട്ടിക പൂര്‍ത്തിയാക്കുക.

വിഷാംശം, വൈറസ്, കാന്‍സര്‍ ബാധിത കോശങ്ങള്‍, ബാക്ടീരിയ

 

 ........................

 ............................

   

 

  • Answer)

     T ലിംഫോസൈറ്റ്

     B ലിംഫോസൈറ്റ്

    വൈറസ്,കാന്‍സര്‍ ബാധിത കോശങ്ങള്‍

    വിഷാംശം,ബാക്ടീരിയ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

വിവിധ രക്തഗ്രൂപ്പുകളിലെ ആന്റിജന്‍, ആന്റിബോഡി എന്നിവ സൂചിപ്പിക്കുന്ന പട്ടിക നല്‍കിയിരിക്കുന്നു. പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക.

√ (ഉണ്ട്) , X (ഇല്ല) എന്നീ ചിഹ്നങ്ങള്‍ മാത്രം ഉപയോഗിക്കുക.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ബോക്സില്‍ നല്‍കിയിരിക്കുന്ന രക്തഗ്രൂപ്പുകള്‍ വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

AB+ve, AB-ve, B+ve, A+ve, O-ve

a) “Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ്.

b) Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ്.

  • Answer)

    a) B പോസിറ്റീവ്

    b)O-ve




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

രോഗകാരികള്‍ ശരീരത്തില്‍ കടക്കുന്നത് ചെറുക്കുന്ന സംവിധാനങ്ങളില്‍ ചിലത് കോളം A യില്‍ നല്‍കിയിരിക്കുന്നു. അവയുടെ ധര്‍മ്മങ്ങള്‍ കോളം B യില്‍ ചേര്‍ത്ത് പട്ടിക പൂര്‍ത്തിയാക്കുക.

പ്രതിരോധസംവിധാനം

 

ധര്‍മ്മം

 

സേബം

 

കെരാറ്റിന്‍

 

ശ്വാസനാളിയിലെ ശ്ലേഷ്മം

 

ചെവിയിലെ മെഴുക്

 

 

  • Answer)

     

    പ്രതിരോധസംവിധാനം ധര്‍മ്മം
    സേബം

    സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സേബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നു

    കെരാറ്റിന്‍

     രോഗാണുക്കളെ തടയുന്നു

    ശ്വാസനാളിയിലെ ശ്ലേഷ്മം

    ശ്വാസനാളത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന

    ചെവിയിലെ മെഴുക്

    രോഗാണുപ്രവേശം തടയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

രക്തഗ്രൂപ്പ് നിര്‍ണയത്തില്‍ ചുവന്ന രക്താണുവിന്റെ കോശോപരിതലത്തിലുള്ള ആന്റിജനുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രസ്താവന സാധൂകരിക്കുക.

 

  • Answer)

    ചുവന്ന രക്തകോശത്തിന്റെ കോശോപരിതലത്തിലുള്ള ആന്റിജനുകള്‍ A, B, Rhഘടകം എന്നിവയാണ് രക്തഗ്രൂപ്പ് നിര്‍ണയത്തിനുപയോഗിക്കുന്നത്.

    A ആന്റിജനുകളുള്ള രക്തം A ഗ്രൂപ്പും B ആന്റിജനുകളുള്ള രക്തം B ഗ്രൂപ്പും Rh ഘടകമുള്ള രക്തം പോസിറ്റീവ് ഗ്രൂപ്പുും ആയി പരിഗണിക്കുന്നു.

    A യും B യും ആന്റിജനുകളുണ്ടെങ്കില്‍ അത് AB രക്തഗ്രൂപ്പും A, Bആന്റിജനുകളില്ലെങ്കില്‍ അത് O രക്തഗ്രൂപ്പും ആണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

സസ്യങ്ങളിലെ പ്രതിരോധസംവിധാനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന സൂചനകള്‍ ഉചിതമായ രണ്ടുവീതം ഉദാഹരണങ്ങള്‍ എഴുതി വിശദമാക്കുക.

a) ശരീരകലകള്‍ ഉത്പാദിപ്പിക്കുന്ന വിവിധ തന്‍മാത്രകള്‍

b) ശരീരഘടനയിലെ സവിശേഷതകള്‍

  • Answer)

    a) ശരീരകലകള്‍ ഉത്പാദിപ്പിക്കുന്ന വിവിധ തന്‍മാത്രകള്‍- ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നിവ കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു, കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാലോസ് രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.

    b) ശരീരഘടനയിലെ സവിശേഷതകള്‍- ഇലകളുടെ ഉപരിതലത്തിലെ ക്യൂട്ടിക്കിള്‍ സൂക്ഷ്മജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നു, പുറന്തൊലി ഉള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നു, ഇലകളുടേയും തണ്ടിന്റേയും ഉപരിതലത്തിലുള്ള മെഴുക് ആന്തരകലകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ആന്റിജനുകള്‍ ഇല്ലാത്ത ഒരു രക്തഗ്രൂപ്പ് ചില സന്ദര്‍ഭങ്ങളില്‍ രക്തനിവേശനത്തിനായി ഉപയോഗിക്കാറുണ്ട്.  രക്തഗ്രൂപ്പേത്?

 

  • Answer)

    a) O നെഗറ്റീവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്ന ലിംഫോസൈറ്റുകള്‍ ഏത്? ഇവയുടെ മറ്റ് രണ്ട് ധര്‍മ്മങ്ങള്‍ എഴുതുക.

 

  • Answer)

    B ലിംഫോസൈറ്റുകള്‍

    1. ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

    2. ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

a) കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

b) കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

c) ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

  • Answer)

    a) കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

പദബന്ധം മനസിലാക്കി വിട്ടുപോയ പദം കണ്ടെത്തി എഴുതുക.

a) ആന്റിബയോട്ടിക് : അലക്സാണ്ടര്‍ ഫ്ലെമിംഗ്

b) വാക്സിനേഷന്‍ : .......................................

  • Answer)

    എഡ്വേര്‍ഡ് ജന്നര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ചുവടെ തന്നിരിക്കുന്ന ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഏതുചികിത്സാരീതിയുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞെഴുതുക.

a) പ്രകൃതിജന്യമായ ഔഷധങ്ങളുടെ ഉപയോഗം‌

b) ആന്റിബയോട്ടിക്കുകളുടെ ഉപയോഗം

  • Answer)

    a) ആയുര്‍വേദം

    b) അലോപ്പതി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

രോഗാണുക്കളെ നശിപ്പിക്കുന്നതിന് ചുവടെ നല്‍കിയിരിക്കുന്ന ഭാഗങ്ങള്‍ ഓരോന്നിലും കാണപ്പെടുന്ന ഓരോ സ്രവങ്ങളുടെ പേരെഴുതുക.

a) ത്വക്ക്

b) കണ്ണുനീര്‍

c) ആമാശയം

  • Answer)

    a) ത്വക്ക് - സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

    b) കണ്ണുനീര്‍ -  ലൈസോസൈം

    c)ആമാശയം -  ഹൈഡ്രോക്ലോറിക്കാസിഡ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന ഘടകങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുക.

a. ലൈസോസോം

b. ലൈസോസൈം

  • Answer)

    a. ലൈസോസോം- ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

    b. ലൈസോസൈം- കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ആന്റിജന്‍ D യുടെ സാന്നിധ്യം രക്തനിവേശനത്തില്‍ വളരെ നിര്‍ണായകമാണ്. A പോസിറ്റീവ് രക്തമുള്ള ദാതാവിനേയും A നെഗറ്റീവ് രക്തമുള്ള സ്വീകര്‍ത്താവിനേയും ഉള്‍പ്പെടുത്തി ഈ പ്രസ്താവന വിലയിരുത്തുക.

  • Answer)

    ആന്റിജന്‍ D അഥവാ Rh ഘടകം ചുവന്ന രക്താണുക്കളുടെ കോശോപരിതലത്തിലെ ആന്റിജനാണ്. ഈ ഘടകമുണ്ടെങ്കില്‍ രക്തം പോസിറ്റീവ് രക്തമെന്നറിയപ്പെടുന്നു. A പോസിറ്റീവ് രക്തം A നെഗറ്റീവ് സ്വീകര്‍ത്താവിന് നല്‍കുമ്പോള്‍ ആന്റിജന്‍ D, A നെഗറ്റീവ് രക്തത്തില്‍ കടന്ന് ആന്റിബോഡികള്‍ രൂപപ്പെടുത്തുന്നതിനാല്‍ പ്രതിപ്രവര്‍ത്തനം നടക്കുന്നു. അതിനാല്‍ രക്തനിവേശനത്തില്‍ ആന്റിജന്‍ D യുടെ സാന്നിദ്ധ്യവും നിര്‍ണായകമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

സസ്യങ്ങളില്‍ രോഗാണുപ്രതിരോധത്തിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. കോശഭിത്തിയുമായി ബന്ധപ്പെട്ട് രണ്ടു തെളിവുകള്‍ നല്‍കി ഈ പ്രസ്താവന സാധൂകരിക്കുക

  • Answer)

    ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നീ രാസഘടകങ്ങള്‍ കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു, കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാലോസ് എന്ന പോളിസാക്കറൈഡ് കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍  ഓരോന്നിനും ഉചിതമായ ഓരോ ഉദാഹരണങ്ങള്‍ നല്‍കി സാധൂകരിക്കുക.

A- "രോഗാണുക്കളെ പ്രതിരോധിക്കാന്‍ ശരീരത്തിന് സ്വാഭാവികമായ പ്രതിരോധമാര്‍ഗ്ഗങ്ങളുണ്ട്.”

B- "രോഗാണുക്കളെ പ്രതിരോധിക്കുന്നതിന് കൃത്രിമപ്രതിരോധമാര്‍ഗ്ഗങ്ങളുമുണ്ട്.”

  • Answer)

    A- പൊതുവായ പ്രതിരോധസംവിധാനങ്ങള്‍- ഉമിനീര്‍, കണ്ണുനീര്‍, ആമാശയത്തിലെ ഹൈഡ്രോക്ലോറിക്കാസിഡ്, ചെവിയിലെ മെഴുക്, ത്വക്കിലെ കെരാറ്റിന്‍, ഫാഗോസൈറ്റോസിസ്

    പ്രത്യേകപ്രതിരോധപ്രവര്‍ത്തനങ്ങള്‍- ശ്വേതരക്താണുക്കളായ T, B ലിംഫോസൈറ്റുകള്‍ ഉള്‍പ്പെടുന്നവ

    B- വാക്സിനേഷന്‍ (ആന്റിജനുകളായി പ്രവര്‍ത്തിക്കുന്ന വാക്സിനുകള്‍ രക്തത്തില്‍ രൂപപ്പെടുത്തുന്ന ആന്റിബോഡികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

തന്നിരിക്കുന്ന രക്തഗ്രൂപ്പുകളില്‍ നിന്ന് ആന്റിജനുകളില്ലാത്ത രക്ത ഗ്രൂപ്പും  ആന്റിബോഡികളില്ലാത്ത രക്തഗ്രൂപ്പും കണ്ടെത്തി എഴുതുക.

A പോസിറ്റീവ്   A നെഗറ്റീവ്    B പോസിറ്റീവ്  

O പോസിറ്റീവ്      O നെഗറ്റീവ്       AB പോസിറ്റീവ്

  • Answer)

    ആന്റിജനില്ലാത്തവ- O നെഗറ്റീവ്

    ആന്റിബോഡികളില്ലാത്തവ- AB പോസിറ്റീവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition