Question Pool നാളെയുടെ ജനിതകം

നാളെയുടെ ജനിതകം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology നാളെയുടെ ജനിതകം

BrainsPrep Logo


Qn 1.

കോളം Aയ്ക്ക് അനുയോജ്യമായി B,C എന്നീ കോളങ്ങള്‍ ക്രമീകരിച്ച് എഴുതുക.

A

B

C

(a)ജനിതക പശ

(i)അന്യജീനുകള്‍ വഹിക്കുന്നു

(I)പ്ലാസ്‍മിഡ്

(b)ജനിതക കത്രിക

(ii)ജീനുകളെ മുറിക്കുന്നു

(II)ജങ്ക് ജീന്‍

(c)വാഹകര്‍

(iii)പഞ്ചസാര, ഫോസ്‌ഫേറ്റ് എന്നിവ കൂട്ടിച്ചേര്‍ക്കുന്നു

(III) റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്

 

(iv)ജീനുകളെ കൂട്ടിച്ചേര്‍ക്കുന്നു

(IV)ലിഗേസ്

  • Answer)

    A

    B

    C

    (a)ജനിതക പശ

    (iv)ജീനുകളെ കൂട്ടിച്ചേര്‍ക്കുന്നു

    (IV)ലിഗേസ്

    (b)ജനിതക കത്രിക

    (ii)ജീനുകളെ മുറിക്കുന്നു

    (III) റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്

    (c)വാഹകര്‍

    (i)അന്യജീനുകള്‍ വഹിക്കുന്നു

    (I)പ്ലാസ്‍മിഡ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

താഴെ പറയുന്നവയുടെ പരസ്പര ബന്ധം കണ്ടെത്തി ജീൻ ചികിത്സയിൽ അവയുടെ പ്രാധാന്യം വിശദമാക്കുക?

എ)ജീന്‍ മാപ്പിംഗ് 

ബി)ഹ്യൂമന്‍ ജീനോം പദ്ധതി

  • Answer)

    ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി. ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.

    രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ജനിതക എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട് ജനിതക കത്രിക, ജനിതക പശ ഇവയുടെ പ്രാധാന്യമെന്ത് ?

  • Answer)

    ജനിതക കത്രിക - ജീനുകളെ മുറിച്ചുമാറ്റാന്‍. ജനിതക പശ - ജീനുകളെ വിളക്കിച്ചേര്‍ക്കാന്‍.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ജനിതക എന്‍ജിയറിന്റെ അടിസ്ഥാനം എന്താണ്?

  • Answer)

    ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ഇതിന്റെ അടിസ്ഥാനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ജനിതകസാങ്കേതിക വിദ്യയിലൂടെ ഇന്‍സുലിന്‍ ഉത്പാദക ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്ന പ്രക്രിയയില്‍ ചുവടെ നല്‍കിയ ഓരോ പ്രക്രിയയുടേയും പ്രാധാന്യം എന്തെന്നെഴുതുക.

a ) പ്ലാസ്മിഡ് ഡി.എന്‍.എ യെ വേര്‍തിരിച്ചെടുക്കുന്നു.

b ) ഡി.എന്‍.എ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുന്നു.

c ) മനുഷ്യഡി.എന്‍.എ യില്‍ നിന്ന് അഭിലഷണീയ ജീനിനെ മുറിച്ചെടുക്കുന്നു.

  • Answer)

    a ) ബാക്ടീരിയയുടെ പ്ലാസ്മിഡ് ഡി.എന്‍.എയോടാണ് മനുഷ്യനില്‍ നിന്നെടുക്കുന്ന ഇന്‍സുലിന്‍ ജീനിനെ ഉള്‍ച്ചേര്‍ത്ത് ബാക്ടീരിയയിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്.

    b ) മനുഷ്യനില്‍ നിന്ന് വേര്‍‍തിരിച്ചെടുത്ത ജീനിനെ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുകയും പെരുകാന്‍ അനുകൂലമായ സാഹചര്യം നല്‍കി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

    c ) മനുഷ്യഡി.എന്‍.എ യില്‍ നിന്ന് അഭിലഷണീയ ജീനിനെ മുറിച്ചെടുത്താണ് ബാക്ടീരിയയിയലെ പ്ലാസ്മിഡിനോട് കൂട്ടിച്ചേര്‍ത്ത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

a) ചിത്രീകരണം ഏത് ജൈവസാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നു?

(b) ഇത്തരത്തില്‍ ഇന്‍സുലിന്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടെന്ത്?

(c) ഇത് മറികടക്കാന്‍ ജൈവ സാങ്കേതികവിദ്യ മുന്നോട്ട് വയ്ക്കുന്ന പരിഹാരമെന്ത് ?

 

  • Answer)

    (a) ജനിതക എഞ്ചിനീറിങ്

    (b) ബാക്ടീരിയയെ വളര്‍ത്താനും പരിചരിക്കാനുമുള്ള ബുദ്ധിമുട്ട്

    (c) ബാക്ടീരിയയ്ക്ക് പകരം പരിചരിക്കാന്‍ എളുപ്പമുള്ള മൃഗങ്ങളെ ഉപയോഗപ്പെടുത്തുക




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ജനിതക എഞ്ചിനീയറിങ് വഴി പുതിയ ജീനുകള്‍ ലക്ഷ്യകോശത്തിന്റെ ഭാഗമാകുന്നതെങ്ങനെ?

  • Answer)

    ഒരു കോശത്തിലെ ജീനിനെ മറ്റൊരുകോശത്തിലെത്തിക്കാന്‍ ബാക്ടീരിയകളിലെ ഡി.എന്‍.എ (പ്സാസ്‍മിഡ്) പോലുള്ള വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചര്‍ത്ത ജീനുകളുള്ള ഡി.എന്‍.എ ലക്ഷ്യകോശത്തില്‍ പ്രവേശിപ്പിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ജനിതക സാങ്കേതികവിദ്യ മനുുഷ്യരാശിയ്ക്ക് ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉദാഹരണങ്ങള്‍ എഴുതുക.

  • Answer)
    • തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

    • ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

    • ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുയോജ്യമായവ (ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം )




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

"ഇനിവരുന്ന കാലഘട്ടത്തില്‍ ചികിത്സാരംഗത്ത് ജനിതക എഞ്ചിനീയറിങ് വന്‍മുന്നേറ്റം ഉണ്ടാക്കും.” ഈ പ്രസ്താവനയെ ശാസ്ത്രീയമായി വിലയിരുത്തുക?

  • Answer)
    • രോഗനിര്‍ണ്ണയം

    • ജീന്‍ ചികിത്സ

    • മരുന്നു തരുന്ന മൃഗങ്ങളും സസ്യങ്ങളും

    രോഗപ്രതിരോധശേഷിയും അത്യുല്‍പാദനശേഷിയുമുള്ള ഇനങ്ങള്‍. 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഹ്യൂമന്‍ ജീനോം പദ്ധതി കൂട്ടായ്മയുടെ വിജയമായി കണക്കാക്കാം. പദ്ധതിയുടെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവന വിശകലനം ചെയ്യുക?

  • Answer)

    ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലാബുകളില്‍ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഡി.എന്‍.എ യിലെ ജീനുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞതോടെ രോഗചികില്‍ത്സയടക്കം പുതിയ സാധ്യതകള്‍ തെളിഞ്ഞു. കൂട്ടായ്മയുടെ വിജയം കൊണ്ടുള്ള നേട്ടത്തിന്റെ ഗുണഫലവും എല്ലാവര്‍ക്കും കിട്ടേണ്ടതാണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ജനിതക സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ നിത്യ ജീവിതത്തില്‍ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനുഷ്യന്‍ പ്രയോജനപ്പെടുത്തിയിരുന്നു. നിങ്ങള്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സാധൂകരിക്കുക.

  • Answer)

    യോജിക്കുന്നു.

    യീസ്റ്റ് പ്രയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു.

    സങ്കരയിനങ്ങളെ ഉത്പാദിപ്പിച്ച് മികച്ചവയെ തെരഞ്ഞെടുക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ഡി.എന്‍.എ ഫിംഗര്‍പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവാര്? ഈ സാങ്കേതിക വിദ്യ കുറ്റാന്വേഷണ രംഗത്ത് എങ്ങനെ സഹായകരമാകുന്നു ?

  • Answer)

    അലെക് ജെഫ്രി

    കൂറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്നു ലഭിക്കുന്ന ത്വക്കിന്റെ ഭാഗം, മുടി, നഖം, രക്തം, മറ്റു ശരീര ദ്രവങ്ങള്‍, എന്നിവയിലെ ഡി.എന്‍.എ സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ യുമായി താരതമ്യം ചെയ്ത് യഥാര്‍ത്ഥ കുറ്റവാളിയാണോയെന്ന് അറിയാന്‍ കഴിയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

പദജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ പദം പൂരിപ്പിക്കുക.

ജനിതക കത്രിക :റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്

ജനിതക പശ :…………………………………….

  • Answer)

    ലിഗേസ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഇന്‍സുലിന്‍ ഉത്പാദന ശേഷിയുള്ള ബാക്ടീരിയകളെ ജനിതകസാങ്കേതിക വിദ്യ വഴി സൃഷ്ടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.അവയെ ശരിയായ രീതിയില്‍ ക്രമീകരിച്ചെഴുതുക.

a) ബാക്ടീരിയയുടെ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നു.

b) ഇന്‍സുലിന്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന മനുഷ്യ ജീനിനെ മുറിച്ചെടുക്കുന്നു .

c) ഡി.എന്‍.എ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുന്നു .

d) ബാക്ടീരിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നു .

e) ബാക്ടീരിയയ്ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ നല്‍കുന്നു.

f) ഇന്‍സുലിന്‍ ഉത്പാദകജീനിനെ DNA യില്‍ കൂട്ടിച്ചേര്‍ക്കുന്നു.

  • Answer)

    b)ഇന്‍സുലിന്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന മനുഷ്യ ജീനിനെ മുറിച്ചെടുക്കുന്നു .

    a)ബാക്ടീരിയയുടെ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നു.

    f)ഇന്‍സുലിന്‍ ഉത്പാദകജീനിനെ DNA യില്‍ കൂട്ടിച്ചേര്‍ക്കുന്നു.

    c)ഡി.എന്‍.എ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുന്നു

    e)ബാക്ടീരിയയ്ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ നല്‍കുന്നു.

    d)ബാക്ടീരിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നു .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകള്‍ക്ക് ഓരോന്നിനും ഉചിതമായ ഒറ്റപ്പദം എഴുതുക.

a) പ്രവര്‍ത്തനക്ഷമമല്ലാത്ത ജീനുകള്‍

b) ഒരു ജീവിയിലെ മൊത്തം ജനിതക വസ്തുക്കള്‍

  • Answer)

    (a) ജങ്ക് ജീനുകള്‍

    (b) ജീനോം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition