Question Pool ജീവൻ പിന്നിട്ട പാതകൾ

ജീവൻ പിന്നിട്ട പാതകൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology ജീവൻ പിന്നിട്ട പാതകൾ

BrainsPrep Logo


Qn 1.

a) ഈ പരീക്ഷണസംവിധാനം ജീവോല്‍പത്തിയുമായി ബന്ധപ്പെട്ട ഏതുസിദ്ധാന്തത്തെ സാധൂകരിക്കുന്നു?

b) ഈ പരീക്ഷണം നിര്‍വഹിച്ച ശാസ്ത്രകാരന്‍മാര്‍ ആരെല്ലാം?

c) ഈ പരീക്ഷണത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം?

  • Answer)

    a) ഒപാരിന്‍- ഹാല്‍ഡേന്‍ പരികല്പന

    b) സ്റ്റാന്‍ലി മില്ലര്‍, ഹാരോള്‍ഡ് യൂറേ

    c) ആദിമഭൗമാന്തരീക്ഷത്തിലും സമുദ്രത്തിലും നടന്ന വിവിധ രാസപ്രക്രിയകളുടെ ഫലമായി സമുദ്രജലത്തില്‍ ജീവന്‍ ആവിര്‍ഭവി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ജീവോല്‍പ്പത്തിയുമായി ബന്ധപ്പെട്ട വിവിധഘടകങ്ങള്‍ ബോക്സില്‍ നല്‍കിയിരിക്കുന്നു. ഇവയെ ഉചിതമായ കോളത്തില്‍ ക്രമീകരിക്കുക.

അമിനോആസിഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, പെപ്റ്റൈഡുകള്‍, മീഥേയ്ന്‍, കൊഴുപ്പുകള്‍, മോണോസാക്കറൈഡുകള്‍

 

ആദിമഭൂമിയുടെ അന്തരീക്ഷം

 

 

ലളിത ഘടനയുള്ള ജൈവതന്‍മാത്രകള്‍

 

സങ്കീര്‍ണ്ണഘടനയുള്ള ജൈവതന്‍മാത്രകള്‍

 

     

 

  • Answer)
    ആദിമഭൂമിയുടെ അന്തരീക്ഷം ലളിത ഘടനയുള്ള ജൈവതന്‍മാത്രകള്‍  

    സങ്കീര്‍ണ്ണഘടനയുള്ള ജൈവതന്‍മാത്രകള്‍

    ഹൈഡ്രജന്‍ സള്‍ഫൈഡ്, മീഥേയ്ന്‍

    മോണോസാക്കറൈഡുകള്‍

    ,അമിനോആസിഡ്

    പെപ്റ്റൈഡുകള്‍, കൊഴുപ്പുകള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

മനുഷ്യപൂര്‍വ്വികരെ പരിണാമക്രമത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ലോചാര്‍ട്ട് രൂപത്തില്‍ ക്രമീകരിക്കുക.

  • ഹോമോ ഇറക്ടസ്

  • ഹോമോ നിയാണ്ടര്‍താലന്‍സിസ്

  • ആര്‍ഡിപിത്തിക്കസ് റാമിഡസ്

  • ആസ്ട്രലോപിത്തിക്കസ് അഫറന്‍സിസ്

  • ഹോമോ ഹാബിലിസ്

  • ഹോമോ സാപിയന്‍സ്

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ബോക്സില്‍ കൊടുത്തിരിക്കുന്നവയെ ഉചിതമായ ജോഡികളാക്കുക

ഹോമോ ഹബിലിസ്, നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്,

കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു,

മനുഷ്യകുലത്തിലെ ഏറ്റവും പുരാതനഅംഗം, ഹോമോ ഇറക്ടസ്

 

  • Answer)

    ഹോമോ ഹബിലിസ്- കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.

    ഹോമോ ഇറക്ടസ്- നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

കൂട്ടത്തില്‍പെടാത്തത് ഏത്? മറ്റുള്ളവയുടെ പൊതുസ്വഭാവമെഴുതുക.

ഗിബ്ബണ്‍, കുരങ്ങ്, ഗോറില്ല, ഒറാങ് ഉട്ടാന്‍

  • Answer)

    കുരങ്ങ്, മറ്റുള്ളവ ഹോമിനോയിഡിയേ വിഭാഗത്തിലുള്‍പ്പെടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

  • കട്ടിയുള്ള കീഴ്ത്താടി

  • നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

a) ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര്?

b) ഈ ജീവിയുടെ മറ്റൊരു സവിശേഷത കൂടി എഴുതുക.

 

  • Answer)

    a) ഹോമോ ഇറക്ടസ്

    b) 1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

പദബന്ധം മനസിലാക്കി പൂരിപ്പിക്കുക.

ഹോമോ ഇറക്ടസ് : നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നവ

...................... : കല്ലില്‍ നിന്ന് ആയുധങ്ങള്‍ നിര്‍മ്മിച്ചു.‍‌

  • Answer)

    ഹോമോ ഹാബിലിസ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

പരിണാമവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടികപ്പെടുത്തുക.

ജീനുകളിലുണ്ടാകുന്ന മാറ്റം, അമിതോല്‍പ്പാദനം, പ്രകൃതിനിര്‍ദ്ധാരണം, ഉല്‍പരിവര്‍ത്തനം, സ്വയാര്‍ജ്ജിതസ്വഭാവം

 

 

ചാള്‍സ് ഡാര്‍വിന്‍

 

ഹ്യൂഗോ ഡീവ്രീസ്

 

   

 

  • Answer)
    ചാള്‍സ് ഡാര്‍വിന്‍

     

    ഹ്യൂഗോ ഡീവ്രീസ്

     

    അമിതോല്‍പ്പാദനം, പ്രകൃതിനിര്‍ദ്ധാരണം

     

    ഉല്‍പരിവര്‍ത്തനം, ജീനുകളിലുണ്ടാകുന്ന മാറ്റം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ചാള്‍സ് ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തത്തിലെ ചില ആശയങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവ വിശകലനം ചെയ്ത് പട്ടിക പൂര്‍ത്തീകരിക്കുക.

  • അമിതോല്‍പ്പാദനം

  • അര്‍ഹതയുള്ളവരുടെ അതിജീവിക്കല്‍

  • വ്യതിയാനം

  • നിലനില്‍പ്പിനായുള്ള സമരം

മാല്‍ത്തൂസിയന്‍ ആശയങ്ങളുടെ സ്വാധീനം

ഗാലപ്പാഗോസ് കുരുവികളിലെ പഠനങ്ങളുടെ സ്വാധീനം

  •  

  •  

  •  

  •  

  • Answer)
    മാല്‍ത്തൂസിയന്‍ ആശയങ്ങളുടെ സ്വാധീനം

     

    ഗാലപ്പാഗോസ് കുരുവികളിലെ പഠനങ്ങളുടെ സ്വാധീനം

    • അമിതോല്‍പ്പാദനം

    • നിലനില്‍പ്പിനായുള്ള സമരം

    • അര്‍ഹതയുള്ളവരുടെ അതിജീവിക്കല്‍

    • വ്യതിയാനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ചാള്‍സ് ഡാര്‍വിന്‍ ആവിഷ്കരിച്ച പരിണാമസിദ്ധാന്തത്തിലെ ചില ആശയങ്ങള്‍ നല്‍കിയിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

A) അമിതോല്‍പാദനം

B) നിലനില്‍പിനുവേണ്ടിയുള്ള സമരം

C) വ്യതിയാനങ്ങളുടെ രൂപപ്പെടല്‍

D) പ്രകൃതിനിര്‍ദ്ധാരണം

a) ഇതില്‍ ഏത് കാരണമാണ് ചാള്‍സ് ഡാര്‍വിന് വിശദീകരിക്കാനാകാഞ്ഞത്?

b) നിയോഡാര്‍വിനിസത്തോടെ ഇതിന് കൃത്യമായ വിശദീകരണം വന്നതെങ്ങനെ?

  • Answer)

    a) വ്യതിയാനങ്ങളുടെ രൂപപ്പെടല്‍

    b) വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

A) പ്രോട്ടീന്‍ B) ഫാറ്റി ആസിഡ് C) അമിനോആസിഡ് D) ഗ്ലൂക്കോസ്

 

  • Answer)

    C) അമിനോആസിഡ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

തന്നിരിക്കുന്ന പട്ടികയിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് ശരിയായി ക്രമീകരിക്കുക.

A B

ഒപ്പാരിന്‍, ഹാല്‍ഡേന്‍

 

ഉല്‍പരിവര്‍ത്തനം

 

യൂറേ, മില്ലര്‍

 

പ്രകൃതിനിര്‍ദ്ധാരണം

 

ചാള്‍സ് ഡാര്‍വിന്‍

 

രാസപരിണാമം

 

ഹ്യൂഗോ ഡിവ്രീസ്

 

രാസപരിണാമത്തിനുള്ള തെളിവ്

 

 

  • Answer)

    A

     

    B

     

    ഒപ്പാരിന്‍, ഹാല്‍ഡേന്‍

     

    രാസപരിണാമം

     

    യൂറേ, മില്ലര്‍

     

    രാസപരിണാമത്തിനുള്ള തെളിവ്

     

    ചാള്‍സ് ഡാര്‍വിന്‍

     

    പ്രകൃതിനിര്‍ദ്ധാരണം

     

    ഹ്യൂഗോ ഡിവ്രീസ്

     

    ഉല്‍പരിവര്‍ത്തനം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ബോക്സില്‍ നല്‍കിയിരിക്കുന്ന ഘടകങ്ങളില്‍ നിന്നും ആദിമഭൂമിയുടെ അന്തരീക്ഷത്തില്‍ ഇല്ലാതിരുന്ന ഘടകമേതെന്ന് കണ്ടെത്തി എഴുതുക.

 

നീരാവി, ഓക്സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍, ക്ലോറിന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ, കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേയ്ന്‍

 

  • Answer)

    ഓക്സിജന്‍,ക്ലോറിന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഇന്നുകാണപ്പെടുന്ന ജീവികളെല്ലാം പൊതുപൂര്‍വിക ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. ജീവപരിണാമത്തെ സംബന്ധിച്ച് ശാസ്ത്രലോകം എത്തിച്ചേര്‍ന്ന ഈ നിഗമനത്തെ ഫോസില്‍ പഠനം എങ്ങനെ സാധൂകരിക്കുന്നു?

  • Answer)
    • പുരാതനഫോസിലുകള്‍ക്ക് ലളിതഘടനയാണുള്ളത്.

    • അടുത്തകാലത്ത് ഉണ്ടായ ഫോസിലുകള്‍ക്ക് സങ്കീര്‍ണഘടനയുണ്ട്.

    • ചില ഫോസിലുകള്‍ ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നവയുമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന് കഴിഞ്ഞില്ല. ഇതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയ പരിണാമസിദ്ധാന്തത്തിന്റെ മുഖ്യപോരായ്മ.

പില്‍ക്കാലത്ത് ഈ പോരായ്മ ശാസ്ത്രലോകം മറികടന്നതെങ്ങനെ?

 

  • Answer)

    വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

"ഭൂമിയിലെ വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങള്‍ പരിണാമപ്രക്രിയയിലൂടെ രൂപപ്പെട്ടവയാണ്.”

ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന വിലയിരുത്തുക.

  • Answer)

    അമിതോല്‍പ്പാദനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ജീവജാലങ്ങള്‍ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കുന്നു.ഇവയില്‍ അനുകൂലവ്യതിയാനങ്ങളുള്ളവ നിലനില്‍ക്കുകയും വ്യതിയാനങ്ങള്‍ അടുത്തതലമുറയിലേയ്ക്ക് പ്രേഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. തലമുറകളായി ലഭിക്കുന്ന ഇത്തരം വ്യതിയാനങ്ങളുടെ സഞ്ചയം പുതിയ ജീവജാതികളുടെ ഉദ്ഭവത്തിലേയ്ക്ക് നയിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ചാള്‍സ് ഡാര്‍വിന്‍ ആവിഷ്കരിച്ച പരിണാമസിദ്ധാന്തത്തിലെ മുഖ്യആശയങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇവയെ ഉചിതമായി ക്രമപ്പെടുത്തി എഴുതുക.

  • തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങളുടെ സഞ്ചയം

  • വ്യതിയാനങ്ങള്‍ അടുത്തതലമുറയിലേയ്ക്ക് പ്രേഷണം ചെയ്യപ്പെടുന്നു.

  • നിലനില്‍പ്പിനുവേണ്ടിയുള്ള സമരം

  • അനുകൂലവ്യതിയാനങ്ങളുള്ളവയുടെ നിലനില്‍പും അല്ലാത്തവ നശിക്കലും

  • പുതിയ ജീവജാതികളുടെ ഉത്ഭവം

  • അമിതോല്‍പ്പാദനം

  • Answer)
    • അമിതോല്‍പ്പാദനം

    • നിലനില്‍പ്പിനുവേണ്ടിയുള്ള സമരം

    • അനുകൂലവ്യതിയാനങ്ങളുള്ളവയുടെ നിലനില്‍പും അല്ലാത്തവ നശിക്കലും

    • വ്യതിയാനങ്ങള്‍ അടുത്തതലമുറയിലേയ്ക്ക് പ്രേഷണം ചെയ്യപ്പെടുന്നു.

    • തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങളുടെ സഞ്ചയം

    • പുതിയ ജീവജാതികളുടെ ഉത്ഭവം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം സ്വാധീനിച്ച ഒരു ജീവി വിഭാഗമാണ് ഗാലപ്പഗോസ് കുരുവികള്‍.

a) കുരുവികളുടെ എന്ത് സവിശേഷതയാണ് ഡാര്‍വിനെ കൂടുതല്‍ ആകര്‍ഷിച്ചത്?

b) പഠനവിധേയമാക്കിയ പ്രത്യേകത കുരുവികളുടെ നിലനില്‍പ്പിന് പ്രയോജനപ്പെട്ടതെങ്ങനെ?

 

  • Answer)

    a) കുരുവികളുടെ കൊക്കുകളിലെ വൈവിധ്യം

    b) ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

പദജോഡി ബന്ധം കണ്ടെത്തി എഴുതുക.

ലാമാര്‍ക്ക് : സ്വയാര്‍ജ്ജിതസ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണം

ഡാര്‍വിന്‍ : .........................................................

 

  • Answer)

    പ്രകൃതിനിര്‍ദ്ധാരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു. അവയില്‍ നിന്നാണ് കഴുത്തിന് നീളംകൂടിയ ജിറാഫുകള്‍ രൂപപ്പെട്ടത്.

a) ഈ സാഹചര്യത്തെ ലാമാര്‍ക്ക് എപ്രകാരമാണ് വിശദീകരിക്കുന്നത്?

b) നിങ്ങള്‍ ലാമാര്‍ക്കിന്റെ പരിണാമസിദ്ധാന്തത്തോട് യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?

  • Answer)

    a) നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു.

    b) ഇല്ല. സ്വയാര്‍ജിതസ്വഭാവങ്ങള്‍ പാരമ്പര്യമായി പ്രേഷണം ചെയ്യപ്പെടില്ല.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ചുവടെ നല്‍കിയിരിക്കുന്ന സിദ്ധാന്തങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുക.

ഉല്‍പരിവര്‍ത്തനം, രാസപരിണാമം, പാന്‍സ്പേര്‍മിയ, പ്രകൃതിനിര്‍ദ്ധാരണം

 

 

ജീവോല്‍പത്തിയുമായി ബന്ധപ്പെട്ടവ

ജീവപരിണാമവുമായി ബന്ധപ്പെട്ടവ

   

 

  • Answer)

    ജീവോല്‍പത്തിയുമായി ബന്ധപ്പെട്ടവ

     

    ജീവപരിണാമവുമായി ബന്ധപ്പെട്ടവ

     

    രാസപരിണാമം, പാന്‍സ്പേര്‍മിയ

     

    ഉല്‍പരിവര്‍ത്തനം, പ്രകൃതിനിര്‍ദ്ധാരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. അവയെ ശരിയായി ക്രമീകരിച്ച് ഫ്ലോചാര്‍ട്ട് തയ്യാറാക്കുക.

-യൂക്കാരിയോട്ടുകളുടെ ഉത്ഭവം

-ജീവന്റെ ഉത്പത്തി

-ബഹുകോശജീവികളുടെ ഉത്ഭവം

-യൂക്കാരിയോട്ടിക് കോളനി

-പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം

-രാസപരിണാമം

 

  • Answer)

    -രാസപരിണാമം

    -ജീവന്റെ ഉത്പത്തി‌

    -പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം

    -യൂക്കാരിയോട്ടുകളുടെ ഉത്ഭവം

    -യൂക്കാരിയോട്ടിക് കോളനി

    -ബഹുകോശജീവികളുടെ ഉത്ഭവം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ജീവന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ എടുത്തെഴുതുക.

പ്രകൃതിനിര്‍ദ്ധാരണം, രാസപരിണാമം, ഉല്‍പരിവര്‍ത്തനം, പാന്‍സ്പേര്‍മിയ,

സ്വയാര്‍ജ്ജിത സ്വഭാവം

 

 

  • Answer)

    രാസപരിണാമം, പാന്‍സ്പേര്‍മിയ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

പ്രസ്താവന വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

“ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്‍മാത്രകള്‍ രൂപപ്പെടുത്തി”

a) ഈ പരീക്ഷണത്തിലൂടെ സാധൂകരിക്കപ്പെട്ട സിദ്ധാന്തമേത്?

b) ഈ പരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞര്‍ ആരെല്ലാം?

c) ജൈവതന്‍മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍ ഏതെല്ലാം?

  • Answer)

    a) ഒപാരിന്‍-ഹാല്‍ഡേന്‍ പരികല്പന/ രാസപരിണാമസിദ്ധാന്തം

    b) സ്റ്റാന്‍ലി മില്ലര്‍, ഹാരോള്‍ഡ് യൂറേ

    c) മീഥേന്‍, അമോണിയ, നീരാവി

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) Aയില്‍ നിന്ന് B രൂപപ്പെടാനിടയാക്കിയ വിവിധഘട്ടങ്ങള്‍ ബോക്സില്‍ നല്‍കിയിരിക്കുന്നു. അവയെ ക്രമപ്പെടുത്തി ഫ്ലോചാര്‍ട്ട് തയ്യാറാക്കുക.

b) B, C യില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

  • Answer)

    a) ലളിതഘടനയുള്ള ജൈവതന്‍മാത്രകള്‍ രൂപപ്പെടുന്നു- സങ്കീര്‍ണ്ണതന്‍മാത്രകള്‍ രൂപപ്പെടുന്നു-ജനിതകവസ്തുക്കളും പ്രോട്ടീനും രൂപപ്പെടുന്നു - കൊഴുപ്പാവരണം രൂപപ്പെടുന്നു - ആദിമകോശം രൂപപ്പെടുന്നു.

    b) ആദിമകോശങ്ങള്‍ വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടുകളായിരുന്നു. സ്തരാവരണമുള്ള കോശാംഗങ്ങളുള്ളവയാണ് യൂക്കാരിയോട്ടുകള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition