Question Pool മാനവവിഭവശേഷി വികസനം ഇന്ത്യയിൽ

മാനവവിഭവശേഷി വികസനം ഇന്ത്യയിൽ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography മാനവവിഭവശേഷി വികസനം ഇന്ത്യയിൽ

BrainsPrep Logo


Qn 1.

ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്?

(ജനനനിരക്ക് ,മരണനിരക്ക് ,ആശ്രയത്വനിരക്ക് ,കുടിയേറ്റം )

  • Answer)

    ആശ്രയത്വനിരക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

(വിദ്യാഭ്യാസം ,ആയുർദൈർഘ്യം, ആരോഗ്യ പരിപാലനം, ജനസാന്ദ്രത)

  • Answer)

    ജനസാന്ദ്രത




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത് ഏത്?

                         (ജനസാന്ദ്രത ,ജനസംഖ്യാ വളർച്ച,സാക്ഷരതാ നിരക്ക്,ആശ്രയത്വ നിരക്ക് )

  • Answer)

    സാക്ഷരതാനിരക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?

(സര്‍വ്വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍, സംയോജിത ശിശുവികസന സേവനപരിപാടി)

  • Answer)

    രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

താഴെ കൊടുത്തിരിക്കുന്നവയില്‍ ആശ്രയത്വ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഏത്?

(15 വയസ്സിനും 59 വയസ്സിനും ഇടയില്‍ , 18 വയസ്സിനും 59 വയസ്സിനും ഇടയില്‍,  5 വയസ്സിനും 9 വയസ്സിനും ഇടയില്‍,  21 വയസ്സിനും 30 വയസ്സിനും ഇടയില്‍)

  • Answer)

    5 വയസ്സിനും 9 വയസ്സിനും ഇടയില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വ്വശിക്ഷാ അഭിയാന്റെ (SSA)ലക്ഷ്യം തെരഞ്ഞെടുത്തെഴുതുക.

ആറ് വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം

സാർവത്രിക പ്രാഥമിക വിദ്യാഭാസം എല്ലാവർക്കും ഉറപ്പുവരുത്തുക

സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക

 

  • Answer)

    സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

 ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്ത് ജനസംഖ്യ കുറയുന്ന രണ്ട് സാഹചര്യ‍‍ങ്ങള്‍ എഴുതുക.

  • Answer)
    •  ജനനനിരക്ക്കുറയുമ്പോഴും മരണനിരക്ക് കൂടുമ്പോഴും ജനസംഖ്യ കുറയുന്നു.
    • കുടിയേറ്റം - ഒരു പ്രദേശത്ത് ജനസംഖ്യ വര്‍ദ്ധിക്കുകയും മറ്റൊരു പ്രദേശത്ത് കുറയുകയും ചെയ്യുന്നു.



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ജനസംഖ്യാശാസ്ത്രം, ജനസംഖ്യാ കണക്കെടുപ്പ് എന്നിവ വിശദമാക്കുക.

  • Answer)

    ജനസംഖ്യ, അതിന്റെ എണ്ണത്തില്‍ വരുന്ന മാറ്റം, ഘടനാപരമായ സവിശേഷതകള്‍ തുടങ്ങിയവ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രശാഖയാണ് ജനസംഖ്യാശാസ്ത്രം.

    . ഓരോ രാജ്യവും നിശ്ചിത ഇടവേളകളില്‍ രാജ്യത്തെ ജനങ്ങളുടെ എണ്ണം, പ്രായം, സ്ത്രീ/പുരുഷന്‍, സാമ്പത്തിക-സാമൂഹിക അവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നതാണ് ജനസംഖ്യാകണക്കെടുപ്പ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

'എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം'എന്ന ലക്ഷ്യം ഉറപ്പുവരുത്തുന്നതിനായി 2009ല്‍ പാസാക്കിയ നിയമം ഏത്?

  • Answer)

    വിദ്യാഭ്യാസ അവകാശ നിയമം 2009




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ചുവടെ കൊടുത്തിരിക്കുന്ന, മാനവ വിഭവത്തിന്റെ സവിശേഷതകളെ ഗണപരം, ഗുണപരം എന്നിങ്ങനെ തരംതിരിക്കുക.

(വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, മരണനിരക്ക്, ജനസാന്ദ്രത, ആരോഗ്യപരിപാലനം, സ്ത്രീപുരുഷ അനുപാതം)

  • Answer)

    ഗണപരം - മരണനിരക്ക്, ജനസാന്ദ്രത,സ്ത്രീപുരുഷ അനുപാതം

    ഗുണപരം - വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം,ആരോഗ്യപരിപാലനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഡയഗ്രം വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a. 15-59 വയസ്സ്  വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ആകെ ജനസംഖ്യയുടെ എത്ര ശതമാനം?

b   ആശ്രയത്വ വിഭാഗത്തില്‍പ്പെടുന്നവര്‍ ആകെ ജനസംഖ്യയുടെ എത്ര ശതമാനം?

 

  • Answer)

    a. 62.5%

    b. 37.4%




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

തൊഴില്‍ പങ്കാളിത്ത നിരക്കും ആശ്രയത്വനിരക്കും ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുക.

  • Answer)

    . തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.

    . ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിന് കാരണമാവുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക, തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഏത്?

  • Answer)

    നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ആന്റ് മോണിറ്ററി റിവാര്‍ഡ് സ്കീം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും മാനവവിഭവശേഷി വികസനത്തില്‍ വഹിക്കുന്ന പങ്ക് വിശദമാക്കുക.

  • Answer)
    • വിദ്യാഭ്യാസം

    . വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു

    . സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള അറിവ് ലഭ്യമാക്കുന്നു

    . വൈദഗ്ധ്യമുള്ള ജനങ്ങളെ വാർത്തെടുക്കുന്നു (ഏതെങ്കിലും 2 എണ്ണം 1 x 2 = 2)

    • ആരോഗ്യപരിപാലനം

      . ശാരീരികവും മാനസികവുമായ സുസ്ഥിതി ഉണ്ടാക്കുന്നു

      . കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

'വിദ്യാഭ്യാസരംഗത്ത് ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ' - അവ എന്തെല്ലാമെന്ന് എഴുതുക.

  • Answer)
    • വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്
    • അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്
    • ഗുണനിലവാരക്കുറവ്      



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ആരോഗ്യപരിപാലനത്തിനായി ഒരുക്കേണ്ട സൗകര്യങ്ങള്‍, ചികിത്സാരംഗത്ത് വിവിധതല‍ങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ലിസ്റ്റ് ചെയ്യുക.

 

  • Answer)

    ആരോഗ്യപരിപാലന സൗകര്യങ്ങള്‍

    . പോഷകാഹാര ലഭ്യത

    . ശുദ്ധജല ലഭ്യത

    . രോഗപ്രതിരോധ സംവിധാനങ്ങള്‍

    . ശുചിത്വ പരിപാലനം

    . ചികിത്സാ സൗകര്യങ്ങള്‍

    . വിശ്രമവും വിനോദവും ഉറപ്പ് വരുത്തല്‍

    . ആരോഗ്യകരമായ പരിസ്ഥിതി

    സ്ഥാപനങ്ങള്‍:

    . മെഡിക്കല്‍ കോളേജുകള്‍

    . ജില്ലാ ആശുപത്രികള്‍

    . സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍

    . പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍

    . ആരോഗ്യഉപകേന്ദ്രങ്ങള്‍

                                                                                




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു വിശദമാക്കുക.

  • Answer)

    തൊഴില്‍ ദിനങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർദ്ധിക്കുന്നു

    പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നു

    ചികിത്സാച്ചെലവ് കുറയുന്നതിലൂടെ സർക്കാരിന്റെ ചെലവ് കുറയുന്നു

    ഉല്‍പ്പാദന വര്‍ധനവിലൂടെ സാമ്പത്തിക വികസനം സാധ്യമാകുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

 A കോളത്തിനോട് യോജിച്ചവ B കോളത്തില്‍ നിന്നും തെരഞ്ഞെടുത്തെഴുതുക.

 

A                                                                                                   B

സംയോജിത ശിശുവികസന സേവന പരിപാടി (ICDS)-                 സെക്കന്ററി വിദ്യാഭ്യാസം

സര്‍വ്വശിക്ഷാ അഭിയാന്‍ (SSA)-                                               ഉന്നത വിദ്യാഭ്യാസം

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA)-                           ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനം

രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍ (RUSA) -                             സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം

നാഷണൽ സ്കിൽ ഡെവലപ്മെന്റ് ആന്റ്മോണിറ്ററി റിവാർഡ് സ്കീം-   തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പാക്കുക

  • Answer)

    ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനം

               സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം

               സെക്കന്ററി വിദ്യാഭ്യാസം

                ഉന്നത വിദ്യാഭ്യാസം

                തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പാക്കുക




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

 ഫ്ലോ ചാര്‍ട്ട് പൂര്‍ത്തിയാക്കുക

 

  • Answer)
    • വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു
    • മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു.
    • ജീവിത നിലവാരം ഉയരുന്നു.



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

8. പദസൂര്യന്‍ പൂര്‍ത്തിയാക്കുക

  • Answer)

    a. സംരംഭകത്വം മെച്ചപ്പെടുത്താം

    b. സാമൂഹികക്ഷേമം ഉറപ്പുവരുത്താം

    c. സാമ്പത്തിക അന്തരം കുറക്കാം

    d. പ്രകൃതി വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുകയും ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുക.

  • Answer)
    •  തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നത് ഉല്‍പാദനക്കുറവിനും വരുമാനക്കുറവിനും കാരണമാകുന്നു.
    • ആശ്രയത്വ നിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവന സാധൂകരിക്കുക .

  • Answer)
    •  15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.
    •   ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഒരു ഭൂപ്രദേശത്തെ ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നിവ അവിടുത്തെ ജനസംഖ്യയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദമാക്കുക.

 

  • Answer)

    ജനനനിരക്ക് വര്‍ദ്ധിക്കുന്നു, മരണനിരക്ക് കുറയുന്നു  -  ജനസംഖ്യ വര്‍ദ്ധിക്കുന്നു.

    ജനന നിരക്ക് കുറയുന്നു, മരണനിരക്ക് വര്‍ദ്ധിക്കുന്നു  -  ജനസംഖ്യ കുറയുന്നു

    ജനന നിരക്കും മരണ നിരക്കും തുല്യം                     - ജനസംഖ്യയില്‍ മാറ്റമില്ല.

    കുടിയേറ്റം                                                        - ജനസംഖ്യ ഒരു പ്രദേശത്ത് വര്‍ദ്ധിക്കുന്നു,മറ്റൊരു പ്രദേശത്ത് കുറയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ജനസംഖ്യാപഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

  • Answer)

    . ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍

    . പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍

    . രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍

    . ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍

    . സാമ്പത്തിക-സാമൂഹിക വികസന നയങ്ങള്‍ രൂപീകരിക്കുവാന്‍

    . ആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് തിട്ടപ്പെടുത്തുവാന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഇന്ത്യയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സി ഏത്‍?

  • Answer)

    പോപ്പുലേഷന്‍ രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ ഓഫീസ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതകളും ഗുണപരമായ സവിശേഷതകളും രണ്ടെണ്ണം വീതം എഴുതുക

  • Answer)

    ഗുണപരം

    . വിദ്യാഭ്യാസം

    . ആരോഗ്യപരിപാലനം.

    .പരിശീലനം
    .സാമൂഹിക മൂലധനം

    ഗണപരം

    .ജനസംഖ്യാ വലുപ്പം

    . ജനസംഖ്യാ വളര്‍ച്ച

    . ജനസാന്ദ്രത

    . ജനസംഖ്യാഘടന




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

പദസൂര്യന്‍ പൂര്‍ത്തിയാക്കുക.

   സ്ഥാപനങ്ങളും ഏജന്‍സികളും നല്കുന്ന സേവനങ്ങള്‍

                                       

  • Answer)

    a. വ്യക്തികളുടെ സ്വന്തം പരിശ്രമം

    b. കുടുംബം ഒരുക്കുന്ന സാഹചര്യങ്ങള്‍

    c. രാഷ്ട്രം ഒരുക്കുന്ന സൗകര്യങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition