Question Pool പൊതുചെലവും പൊതുവരുമാനവും

പൊതുചെലവും പൊതുവരുമാനവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography പൊതുചെലവും പൊതുവരുമാനവും

BrainsPrep Logo


Qn 1.

നിങ്ങളുടെ പ്രദേശത്തെ വിള വിസ്തൃതിയിലുണ്ടായ മാറ്റം മനസ്സിലാക്കാന്‍ ഭൂവിവര വ്യവസ്ഥയുടെ ഏതു വിശകലന സാധ്യതയാണ് ഉപയോഗിക്കാന്‍ കഴിയുക? ഈ വിശകലന സാധ്യതയുടെ സവിശേഷതകള്‍ എന്തെല്ലാം?

  • Answer)

    ഓവര്‍ലേ വിശകലനം (1)

    ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെ കുറിച്ചും കാലാനുസൃതമായി അവയിലുണ്ടായ മാറ്റത്തെ കുറിച്ചും മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്നു

    (സവിശേഷതകള്‍ വിശദീകരിക്കുന്നതിന് 1 x 2 = 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

"ഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകളാണ് ശൃംഖലാവിശകലനം,ആവൃത്തി വിശകലനം, ഓവര്‍ലേ വിശകലനം മുതലായവ"

പ്രസ്താവന പരിശോധിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക

 

A. സ്കൂളില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള എളുപ്പവഴി കണ്ടെത്താന്‍ ഭൂവിവര വ്യവസ്ഥയിലെ ഏതു വിശകലന സാധ്യതയാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തുക?

B.ഗവ​ണ്‍മെന്റ് നടപ്പാക്കുുന്ന വിമാനത്താവള വികസന പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുേണ്ടതുണ്ട്. ഭൂവിവരവ്യവസ്ഥയിലെ ഏത് വിശകലന സാധ്യതയാണ് ഉപയോഗിക്കേണ്ടത്?

C. ഭൂവിവര വ്യവസ്ഥയിലെ ഏതെങ്കിലും രണ്ട് വിശകലന സാധ്യതകളെക്കുറിച്ച് കുറിപ്പെഴുതുക.

  • Answer)

    ശൃംഖലാ വിശകലനം (1)

    ആവൃത്തി വിശകലനം (1)

    (ഏതെങ്കിലും രണ്ട് വിശകലന സാധ്യതകള്‍ വിശദീകരിക്കുന്നതിന് 1 x 2 = 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

നിങ്ങളുടെ വിദ്യാലയത്തിനു ചുറ്റും അരകിലോമീറ്റര്‍ പരിധിയില്‍ ഹോണ്‍ നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ഭൂവിവര വ്യവസ്ഥ (GIS)യിലെ ഏത് വിശകലന സാധ്യതയാണ് ഇവിടെ ഉപയോഗപ്പെടുത്താനാവുക? ഭൂവിവര വ്യവസ്ഥയുടെ മറ്റ് വിശകലന സാധ്യതകള്‍ എന്തൊക്കെ?

  • Answer)

    ആവൃത്തി വിശകലനം (1)

    ശൃംഖലാ വിശകലനം,ഓവര്‍ലേ വിശകലനം, ആവൃത്തി വിശകലനം (½ x 2 =1)

    (ഏതെങ്കിലും രണ്ടെണ്ണം വിശദീകരിക്കുന്നതിന് 1 x 2 = 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ്' സമര്‍ത്ഥിക്കുക.

  • Answer)
    • കാലാവസ്ഥ നിര്‍ണ്ണയം

    • സമുദ്രപരിവേഷണം‌

    • ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്

    • വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്

    • കാട്ടുതീ കണ്ടെത്തുന്നതിന്

    • വിള വിസ്തൃതി, കീടബാധ

    • എണ്ണ പര്യവേഷണം

    • ഭൂഗര്‍ഭജല സാധ്യത കണ്ടെത്തല്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഭൂവിവര വ്യവസ്ഥയുടെ പ്രയോജനങ്ങള്‍ എന്തെല്ലാം?

  • Answer)

    വിവര സംയോജനം, നവീകരണം, വിഷയാധിഷ്ഠിത പഠനം, സ്ഥാനീയ പ്രദര്‍ശനം, ദൃശ്യമാതൃകകളുടെ സൃഷ്ടി, ഭൂപടം, പട്ടികകള്‍, ഗ്രാഫുകള്‍ എന്നിവ നിര്‍മ്മിക്കുന്നത്

    ഇവ വിശദീകരിക്കുന്നതിന് (1 x 6 = 6)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ധ്രുവങ്ങള്‍ക്ക് മുകളിലൂടെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം?

  • Answer)

    സഞ്ചാരപഥം, നിരീക്ഷണ പരിധി, ഭ്രമണത്തിന്റെ രീതി, വിവരശേഖരണം, പ്രയോജനങ്ങള്‍

    ഇവ വിശദീകരിക്കുന്നതിന് (1 x 5 = 5)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം?

  • Answer)

    സഞ്ചാരപഥം, നിരീക്ഷണ പരിധി, ഭ്രമണത്തിന്റെ രീതി, വിവരശേഖരണം, പ്രയോജനങ്ങള്‍

    ഇവ വിശദീകരിക്കുന്നതിന് (1 x 5 = 5)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ചുവടെ നല്‍കിയിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഏതുതരം വിശകലന സാധ്യതയാ് ഉപയോഗിക്കുവാന്‍ സാധിക്കുക? ഇപ്രകാരം ഉപയോഗിക്കുന്ന വിശകലനത്തിന്റെ സവിശേഷതയെന്ത്?

a. ഒരു വിദ്യാലയത്തിനു 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ കണ്ടെത്തുന്നതിന്.

b. ഏറ്റവും കുറഞ്ഞ യാത്രാദൂരം കണ്ടെത്തുന്നതിന്

  • Answer)

    a. ആവൃത്തി വിശകലനം (Buffer Analysis)

    b. ശൃംഖലാ വിശകലനം (Network Analysis) (1 x 2 = 2)

    ഇവ വിശദീകരിക്കുന്നതിന് (1 x 2 = 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ഭൂസ്ഥിര – സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ നല്‍കിയിരിക്കുന്നു. ഇവ ശരിയായ രീതിയില്‍ പട്ടികപ്പെടുത്തുക.

i. ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

  • Answer)

    ഭൂസ്ഥിര ഉപഗ്രഹങ്ങള്‍

    സൗരസ്ഥിര ഉപഗ്രഹങ്ങള്‍

    ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

    പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

    വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

    വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' വിശദീകരിക്കുക

  • Answer)
    • വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.

    • വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല.

    • വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.

    • ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നതു ചെലവ് വർധിപ്പിക്കുന്നു.

      (ഇവ വിശദീകരിക്കുന്നത് 1 x 4 = 4)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (Global Positioning System) നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന ഒന്നാണ്. ഈ സംവിധാനത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.

 

  • Answer)

    ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം .

    ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്.

    ഏറ്റവും ചുരുങ്ങിയത് 4 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ G P S ന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ച് വിദൂര സംവേദന രീതി തിരിച്ചറിഞ്ഞ് എഴുതുക.

            A                             B                    C                                 

 

  • Answer)

    A. ഭൂതല ഛായാഗ്രഹണം

    B. ആകാശീയ വിദൂര സംവേദനം

    C. ഉപഗ്രഹ വിദൂരസംവേദനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ആകാശീയ വിദൂര സംവേദനത്തില്‍ ഓവര്‍ലാപ് (overlap) സ്റ്റീരിയോ പെയര്‍ (Stereo pair) സ്റ്റീരിയോ സ്കോപ്പ് (Stereo Scope) ഇവ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

  • Answer)
    • മുന്‍ ചിത്രത്തിലെ 60 ശതമാനം ഭാഗം ഉള്‍പ്പെടുത്തുന്നത് - ഓവര്‍ലാപ്

    • ഓവര്‍ ലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങള്‍ - സ്റ്റീരിയോ പെയര്‍

    • ത്രിമാന ദൃശ്യം ലഭ്യമാക്കാന്‍ - സ്റ്റീരിയോ സ്കോപ്പ് (Stereo Scope) - (ഇവ വിശദീകരിക്കുന്നത് (3)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ തരംതിരിച്ചിരിക്കുന്നത് വിശദീകരിക്കുക.

  • Answer)

    പരോക്ഷ വിദൂര സംവേദനം - സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

    പ്രത്യക്ഷ വിദൂര സംവേദനം - കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം. (½ x 2 = 1)

    വിശദമാക്കുന്നതിന് (2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

'ഭൂവിവര വ്യവസ്ഥയില്‍ പാളികള്‍ (Layers) വളരെ പ്രധാനപ്പെട്ടതാണ്'. സമര്‍ത്ഥിക്കുക.

  • Answer)
    • സ്ഥാനീയ വിവരങ്ങള്‍ പാളികളാക്കി മാറ്റുന്നു.

    • ഭൗമോപരിതലത്തിലെ സവിശേഷതകളെ പാളികളാക്കിയാൽ അവയിൽ നിന്ന് നമുക്കാവശ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി പട്ടികകളോ ഭൂപടങ്ങളോ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും .

    • പാളികളായ ഭൂപടങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

എന്താണ് ഉപഗ്രഹ വിദൂര സംവേദനം‍? വിദൂര സംവേദനത്തിനുപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളെ എങ്ങിനെയാണ് വര്‍ഗീകരിച്ചിരിക്കുന്നത്?

  • Answer)
    • കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയ ആണ് ഉപഗ്രഹ വിദൂര സംവേദനം.

    • ഭൂസ്ഥിര ഉപഗ്രഹം

    • സൗര സ്ഥിര ഉപഗ്രഹം (1x 3= 3)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ഭൂപടത്തിലെ ഏതുതരം സവിശേഷതകളാണ് ശൃംഖലാ വിശകലനത്തിന് ഉപയോഗിക്കുന്നത്? ഈ വിശകലന സാധ്യതയുടെ ഒരുദാഹരണം എഴുതുക.

 

  • Answer)

    രേഖീയ സവിശേഷതകള്‍

    ഉദാഹരണം

    ഏറ്റവും ദുരം കുറഞ്ഞ യാത്രാമാർഗ്ഗം കണ്ടെത്തുന്നതിന്

    ടോൾ ഇല്ലാത്ത പാത കണ്ടെത്തുന്നതിന്

    തിരക്കുകുറഞ്ഞ പാത കണ്ടെത്തുന്നതിന് etc

    ഉദാഹരണം എഴുന്നതിന് (1 x 2 =2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

സ്ഥാനീയ വിവരങ്ങള്‍ (Spatial Data) വിശേഷണങ്ങള്‍ (Attributes) ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?

  • Answer)
    • സ്ഥാനീയ വിവരങ്ങള്‍ (Spatial Data) - ഒരു വസ്തുവിന്റെ അക്ഷാംശ, രേഖാംശ സ്ഥാനം

    • വിശേഷണങ്ങള്‍ (Attributes) - ഒരു വസ്തുവിന്റെ വിശേഷണങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഭൂവിവര വ്യവസ്ഥയില്‍ വിവര വിശകലനം സാധ്യമാകുന്നതിനാവശ്യമായ രണ്ടുതരം വിവരങ്ങള്‍ ഏതെല്ലാമാണ്?

  • Answer)

    സ്ഥാനീയ വിവരങ്ങള്‍ (Spatial Data)

    വിശേഷണങ്ങള്‍ (Attributes)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഭൂതല ഛായാഗ്രഹണത്തില്‍ നിന്നും ആകാശീയ വിദൂരസംവേദനം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

  • Answer)

    ഭൂപ്രതലത്തിൽ നിന്ന് ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കുന്നതാണ് ഭൂതലഛായാഗ്രഹണം

    ആകാശീയ വിദൂര സംവേദനത്തിൽ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നത് ബലൂണുകളോ വിമാനങ്ങളോ ആണ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ആകാശീയ ചിത്രങ്ങളുടെ അപഗ്രഥനത്തില്‍ സ്റ്റീരിയോ സ്കോപ്പിന്റെ (Stereo Scope) ഉപയോഗം എന്ത്?‍

  • Answer)

    ത്രിമാന ദൃശ്യം ലഭിക്കാന്‍

    ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിന്

    ഭൗമോപരിതലത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ വേര്‍തിരിക്കാന്‍.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

എന്താണ് വിദൂര സംവേദനം? സംവേദകങ്ങള്‍ എപ്രകാരമാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്?

  • Answer)

    ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശ ബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം. വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണമാണ് സംവേദകങ്ങൾ. ക്യാമറയും സ്കാനറുകളും സംവേദകങ്ങളാണ്. വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന വൈദ്യുത കാന്തിക വികിരണത്തെയാണ് (Electro Magnetic Radiation) സംവേദകം പകർത്തുന്നത് .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഉപഗ്രഹ ഛായാചിത്രങ്ങളുടെ ചിത്രീകരണ രീതി വിശദീകരിക്കുക.

  • Answer)
    • സ്കാനറുകള്‍ സ്പെക്ട്രല്‍ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തില്‍ വസ്തുക്കളെ തിരിച്ചറിഞ്ഞ് സംഖ്യാരൂപത്തിലാക്കുന്നു.

    • കമ്പ്യൂട്ടര്‍ ഇത് ചിത്രരൂപത്തിലാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ഓവര്‍ലേ വിശകലനത്തിന്റെ സാധ്യതകള്‍ എന്തെല്ലാം?

  • Answer)

    ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്നു. വിള വിസ്തൃതിയിലെ മാറ്റം, ഭൂവിനിയോഗത്തിലെ മാറ്റം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഊര്‍ജ്ജ സ്രോതസ്സിന്റെ അടിസ്ഥാനത്തിലുള്ള രണ്ട് വിദൂര സംവേദന രീതികള്‍ ഏതെല്ലാം?

  • Answer)

    പരോക്ഷ വിദൂര സംവേദനം പ്രത്യക്ഷവിദൂര സംവേദനം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

സാമൂഹ്യശാസ്ത്ര ലാബില്‍ വച്ചിരിക്കുന്ന അടുത്തടുത്തുള്ള രണ്ട് ആകാശീയ ചിത്രങ്ങളില്‍ ഒരേ പ്രദേശങ്ങള്‍ 60 ശതമാനം ആവര്‍ത്തിച്ചു വരുന്നതിന്റെ കാരണം നിങ്ങള്‍ എങ്ങിനെ വിശദീകരിക്കും?

  • Answer)

    തുടര്‍ച്ച നിലനിര്‍ത്തുന്നതിനും സ്റ്റീരിയോ സ്കോപ്പിന്റെ സഹായത്താല്‍ ത്രിമാന വീക്ഷണം ലഭിക്കുന്നതിനും വേണ്ടി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.സ്കോര്‍ - 3

a. ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം.

b. കൃത്രിമ പ്രകാശ സ്രോതസ്സിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

c. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

d. വിദൂര സംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ് സംവേദകങ്ങള്‍.

i. 'a' യും 'b' യും 'c' യും ശരി

ii. 'a' യും 'b' യും 'd' യും ശരി

iii. 'a' യും 'c' യും 'd' യും ശരി

iv. 'a' യും 'b' യും 'c' യും ശരി

  • Answer)

    ii. 'a' യും 'b' യും 'd' യും ശരി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?

  • Answer)

    സൗരസ്ഥിര ഉപഗ്രഹങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുത്തുന്നത് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ്?

  • Answer)

    ഭൂസ്ഥിര ഉപഗ്രഹങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

വിദൂര സംവേദനത്തില്‍ സ്പേഷ്യല്‍ റെസലൂഷ്യന്‍ (Spatial Resolution) എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?

  • Answer)

    ഒരു സെന്‍സറിന് തിരിച്ചറിയാന്‍ കഴിയുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് സ്പേഷ്യല്‍ റെസലൂഷ്യന്‍.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തുക.

a. ഇന്ത്യ വിക്ഷേപിക്കുന്ന INSATശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.

b. ഇന്ത്യ വിക്ഷേപിക്കുന്ന IRSശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.

  • Answer)

    b. ഇന്ത്യ വിക്ഷേപിക്കുന്ന IRSശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവിന് പറയുന്ന പേര്?

a. സാറ്റലൈറ്റ് ഇമേജറി (Staellite Imegary )

b. സ്പേഷ്യല്‍ റെസലൂഷ്യന്‍ ( Spatial Resolution)

c. സ്ഥാനീയ വിവരങ്ങള്‍ ( Spatial Data)

d. സ്പെക്‍ട്രല്‍ സിഗ്നേച്ചര്‍ ( Spectral Signature)

  • Answer)

    d. സ്പെക്‍ട്രല്‍ സിഗ്നേച്ചര്‍ ( Spectral Signature)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

ആവൃത്തി വിശകലനത്തിന്റെ വിശകലന സാധ്യത വിവരിക്കുക.

  • Answer)

    ഒരു ബിന്ദുവിന് ചുറ്റുമോ രേഖീയ സവിശേഷതകള്‍ക്ക് നിശ്ചിത ദൂരത്തിലോ നടത്താവുന്ന പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കാം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്?

a. ഭൂവിവര വ്യവസ്ഥ (Geographic Information System)

b. വിദൂര സംവേദന സാങ്കേികവിദ്യ (Remote Sensing)

c. ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം (GPS)

d. സ്ഥാനീയ വിവരങ്ങള്‍ (Spatial Data)

  • Answer)

    c. ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം (GPS)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

a. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

b. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

  • Answer)

    a. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനത്തെ പരോക്ഷ വിദൂര സംവേദനം എന്നു വിളിയ്ക്കുവാനുള്ള കാരണമെന്ത്?

 

  • Answer)

    ഇവിടെ സംവേദകം സ്വയം ഊര്‍ജം പുറപ്പെടുവിക്കുന്നില്ല.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition